Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല

'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം വലിയൊരു ഷോക്കിലാണ്. നിർഭയ സംഭവം കഴിഞ്ഞുള്ള ഇടവേളയ്ക്ക് ശേഷം ഒന്നാകെ ഉലച്ചുകൊണ്ട് ഹൈദരാബാദിലും ഉന്നാവോയിലുമായി രണ്ടുയുവതികളെ ചുട്ടുകൊന്ന സംഭവങ്ങൾ. ഇനി പെൺമക്കളെ എങ്ങനെ വളർത്തുമെന്ന് ചോദിച്ച് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഒരുങ്ങുന്ന അമ്മമാർ. സ്ത്രീകൾ ഒന്നടങ്കം ചോദിക്കുന്നു..ഈ പുരുഷന്മാർക്ക് ഇതെന്തുപറ്റി? ഇത്തരം കൊടുംക്രൂരതകൾ ചെയ്യുന്ന പുരുഷന്മാർ എന്തിന് ഇത് ചെയ്യുന്നു? രാക്ഷസ ജന്മങ്ങൾ. ലൈഫ് ഓഫ് പൈ സിനിമ കണ്ട് മടങ്ങിയ 'നിർഭയ'യെയും കൂട്ടുകാരനെയുമല്ലേ ബസിനുള്ളിൽ വച്ച് അവർ അതിക്രൂരമായി പിച്ചിച്ചീന്തിയത്. അതെ, മനുഷ്യർക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല. അവർ കാട്ടാളന്മാരാണ്, എന്നൊക്കെയാണ് നമ്മൾ പറയാറുള്ളത്. ഇതേ ചോദ്യമാണ് മധുമിത പാണ്ഡെ എന്ന യുവതിയെയും കഴിഞ്ഞ കുറെ നാളുകളായി അലട്ടുന്നത്. അന്വേഷിപ്പിൻ കണ്ടെത്തുവിൻ എന്ന നയപ്രകാരം അന്വേഷണം തുടങ്ങി. കണ്ടെത്തലുകൾ പലപ്പോഴും വിചിത്രമായിരുന്നു.വാഷിങ്ടൺ പോസ്റ്റിൽ വന്ന ഇവരെ കുറിച്ചുള്ള ലേഖനത്തിൽ ആ അന്വേഷണ കഥ പറയുന്നു.

ന്യൂഡൽഹിയിലെ തിഹാർ ജയിലിൽ ജയിലിൽ കഴിയുന്ന ബലാൽസംഗക്കേസിലെ പ്രതികളെ കാണാനാണ് 22 കാരിയായ മധുമിത പാണ്ഡെ ആദ്യമായി പോകുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ, 100 ഓളം പേരുടെ അഭിമുഖം എടുത്തു. യുകെയിലെ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിലെ ക്രിമിനോളജി വകുപ്പിൽ ഡോക്ടറൽ തീസിന് വേണ്ടി.

'നിർഭയ' സംഭവം നടക്കുമ്പോൾ മധുമിത ഇംഗ്ലണ്ടിൽ തന്റെ മാസ്റ്റർ ബിരുദം പൂർത്തിയാക്കുകയായിരുന്നു. താൻ വളർന്നുവന്ന ഡൽഹിയെ പുതിയ ഒരുകണ്ണിലൂടെ അന്നുമുതൽ കാണാൻ തുടങ്ങി. മധുമിത ഇങ്ങനെ ചിന്തിച്ചു: ' എന്തുകൊണ്ടാണ് ഈ പുരുഷന്മാർ ഇങ്ങനെ ചെയ്യുന്നത്? ഇത്തരക്കാരെ ഉത്പാദിപ്പിക്കുന്ന സാഹചര്യങ്ങൾ എന്താണ്? ഉറവിടത്തോട് തന്നെ ചോദിക്കാം എന്നുകരുതിയാണ് ജയിലുകളിലേക്ക് പ്രയാണം തുടങ്ങിയത്.

കണ്ടവരൊന്നും ചെകുത്താന്മാരല്ല

അന്ന് തൊട്ട് തുടങ്ങിയതാണ് തിഹാർ ജയിലിലെ അന്വേഷണം. കണ്ടുമുട്ടിയ പ്രതികളായ പുരുഷന്മാരിൽ ഭൂരിപക്ഷവും വിദ്യാഭ്യാസം ഇല്ലാത്തവരായിരുന്നു. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഹൈസ്‌കൂൾ കടന്നവർ. പലരും മൂന്നിലോ നാലിലോ പഠിത്തം ഉപേക്ഷിച്ചവർ. ഗവേഷണത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ മധുമിതയുടെ മനസിലും അവർക്ക് ഭീകരരൂപമായിരുന്നു. എന്നാൽ, അവരോട് സംസാരിച്ച് കഴിയുമ്പോൾ അസാധാരണക്കാരല്ലെന്ന് തിരിച്ചറിയുന്നു. വെറും സാധാരണക്കാർ മാത്രം. അവർ വളർന്ന സാഹചര്യവും, ചിന്താഗതികളും ഒക്കെയാണ് അവരെ ഇങ്ങനെയാക്കിയത്.

ആണത്തം എന്ന ഊതി വീർപ്പിച്ച ബലൂൺ

ഇന്ത്യൻ കുടുംബങ്ങളിൽ പൊതുവെ സ്ത്രീകൾ പരമ്പരാഗത റോളുകളാണ് ആടുന്നത്. ആരും ഭർത്താവിനെ പേരെടുത്ത് വിളിക്കുന്നവരല്ല. പലസുഹൃത്തുക്കളെയും വിളിച്ച് ചോദിച്ചു: എങ്ങനെയാണ് അമ്മ അച്ഛനെ അഭിസംബോധന ചെയ്യുന്നത്? കിട്ടിയ ഉത്തരങ്ങൾ ഇങ്ങനെ: ദേ കേൾക്കുണ്ടോ, കേൾക്കൂ, റോണക്കിന്റെ അച്ഛാ, അങ്ങനെയൊക്കെ. ആണത്തത്തെ കുറിച്ച് തെറ്റായ ആശയങ്ങളാണ് പുരുഷന്മാർ വച്ചുപുലർത്തുന്നത്. സ്ത്രീകളാകട്ടെ വിധേയരായിരിക്കാനാണ് ശീലിക്കുന്നത്. ബലാൽസംഗം ചെയ്യുന്നവർക്ക് ജന്മനാ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നവരാണ് ഏറെയും. അവർ മറ്റൊരു ലോകത്ത് നിന്ന് ഇങ്ങോട്ട് കടന്നുകയറിവരല്ല.

തന്റെ തന്നെ വീട്ടിലെ ചില പൊതുവിശ്വാസങ്ങളോട് ചേർന്നുനിൽക്കുന്നതായിരുന്നു ബലാൽസംഗക്കേസുകളിലെ ചില പ്രതികളുടെ പ്രതികരണം. അവരോട് സംസാരിച്ച് കഴിയുമ്പോൾ നിങ്ങൾ ഞെട്ടലോടെ തിരിച്ചറിയുന്നു... അവരോട് സഹതാപം തോന്നിപ്പിക്കാനുള്ള കരുത്ത് ആ പുരുഷന്മാർക്കുണ്ട്. ഒരുസ്ത്രീയെന്ന നിലയിൽ കേട്ടിരിക്കുമ്പോൾ, അങ്ങനെ ധരിക്കുമെന്നല്ല നമ്മൾ പ്രതീക്ഷിക്കുക. ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തിയ പ്രതിയാണ് മുന്നിലിരിക്കുന്നതെന്ന കാര്യം ഞാൻ പലപ്പോഴും മറന്നുപോകും. ഇതിൽ പെട്ട കൂടുതൽ പുരുഷന്മാരും തങ്ങൾ ചെയ്തത് ബലാൽസംഗമാണെന്ന് തിരിച്ചറിയുന്നില്ല. എന്താണ് 'സമ്മത'മെന്ന ആശയവും അവർക്ക് പിടികിട്ടുന്നില്ല.

ഇവർ മാത്രമാണോ ഇങ്ങനെ? അതോ വലിയൊരു ഭൂരിപക്ഷം പുരുഷന്മാരും ഇങ്ങനെയാണോ?

സാമൂഹികരംഗത്ത് തനി യാഥാസ്ഥിതിക നിലപാടാണ് ഇന്ത്യയിൽ പിന്തുടരുന്നത്. ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾ പാഠ്യപദ്ധതിക്ക് പുറത്താണ് പലപ്പോഴും. അത്തരം പാഠങ്ങൾ പരമ്പരാഗത മൂല്യങ്ങളെ തകർക്കുമെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും എംഎൽഎമാർ പോലും ഭയക്കുന്നു. ലിംഗം, യോനി, ബലാൽസംഗം, സെക്‌സ് എന്നീ വാക്കുകൾ ഉച്ചരിക്കാൻ തന്നെ മാതാപിതാക്കൾക്ക് അറപ്പാണ്

അഭിമുഖത്തിലെ 'ന്യായീകരണങ്ങൾ'

തങ്ങളുടെ പ്രവർത്തികൾക്ക് ഭൂരിപക്ഷം പേർക്കും ന്യായീകരണങ്ങൾ ഉണ്ട്. ബലാൽസംഗം നടന്നുവെന്ന് പലരും സമ്മതിക്കില്ല. മൂന്നോ നാലോ പേർ മാത്രമാണ് തങ്ങൾ ചെയ്തതിൽ പശ്ചാത്താപമുണ്ടെന്ന് പറഞ്ഞത്. 49 കാരനായ ഒരുപ്രതിയുടെ കേസിൽ വളരെ വിചിത്രമായ കാഴ്ചയും കണ്ടു. അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിൽ അയാൾ പശ്ചാത്താപം പ്രകടിപ്പിച്ചു. ഞാൻ ആണ് അവളുടെ ജീവിതം നശിപ്പിച്ചത്. ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ. ആരും അവളെ അംഗീകരിക്കില്ല. അപ്പോൾ മധുമിതയെ അമ്പരിപ്പിച്ചുകൊണ്ട് അയാൾ പഞ്ഞു: ഞാൻ അവളെ സ്വീകരിക്കാം. ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം. ഈ പ്രതികരണം കേട്ടതോടെ മധുമിതയ്ക്ക് ഇരയെ കുറിച്ച് അറിയണമെന്ന് തോന്നി. ഇരയുടെ കുടുംബത്തെ കണ്ടപ്പോൾ, അവരുടെ മകളെ പിച്ചിച്ചീന്തിയവൻ ജയിലിൽ ആണെന്ന് പോലും അറിയിച്ചിട്ടില്ല.

സ്വന്തം ഗവേഷണഫലം പ്രസിദ്ധീകരിക്കാനാണ് മധുമിത പാണ്ഡെയുടെ പരിപാടി. എന്നാൽ, എതിർപ്പുകൾ പലഭാഗത്ത് നിന്നും വരുന്നുണ്ട്. മറ്റൊരു ഫെമിനിസ്റ്റ് സാഹിത്യം എന്ന നിലയിലാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP