Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഡിഎസ് വിദ്യാർത്ഥിനിയായ സാബിക്കയുമായി ഗഫൂർ പ്രണയത്തിലായത് ഏഴു വർഷം മുമ്പ്; യുവാവിന് സാമ്പത്തിക ശേഷി കുറവെന്ന് പറഞ്ഞ് എതിർപ്പുമായി പെൺവീട്ടുകാർ; കടുത്ത പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ ബലംപ്രയോഗിച്ചു ഇൻജക്ഷൻ നൽകി തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസിലൂടെ കമിതാക്കളുടെ ഒത്തുചേരൽ; മലപ്പുറത്തു നിന്നും ഒരു പ്രണയകഥ

ബിഡിഎസ് വിദ്യാർത്ഥിനിയായ സാബിക്കയുമായി ഗഫൂർ പ്രണയത്തിലായത് ഏഴു വർഷം മുമ്പ്; യുവാവിന് സാമ്പത്തിക ശേഷി കുറവെന്ന് പറഞ്ഞ് എതിർപ്പുമായി പെൺവീട്ടുകാർ; കടുത്ത പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ ബലംപ്രയോഗിച്ചു ഇൻജക്ഷൻ നൽകി തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസിലൂടെ കമിതാക്കളുടെ ഒത്തുചേരൽ; മലപ്പുറത്തു നിന്നും ഒരു പ്രണയകഥ

മറുനാടൻ ഡെസ്‌ക്‌

പെരിന്തൽമണ്ണ: പ്രണയവിവാഹത്തെ മാതാപിതാക്കൾ എതിർക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. എന്നാൽ, ഈ എതിർപ്പുകളെ മറികടന്നും പ്രണയം സക്‌സസ് ആകുന്ന നിരവധി സംഭവങ്ങളുണ്ട. അത്തരമൊരു പ്രണയകഥയാണ് മലപ്പുറത്തുവിന്നും പുറത്തുവരുന്നത്. ഒരേ സമുദായക്കാരായിട്ടും സാമ്പത്തിക പ്രശ്‌നവും സൗന്ദര്യവും പറഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഉടക്കുവെക്കുകയും പെൺകുട്ടിയെ ഇല്ലാത്ത മാനസിക രോഗം ആരോപിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിൽ നിയമത്തിന്റെ വഴി തേടിയ കാമുകൻ ഒടുവിൽ കാമുകിയെ വീണ്ടെടുക്കുകയായിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസാണ് ഈ കമിതാക്കളെ ഒരുമിപ്പിച്ചത്.

പെരിന്തൽമണ്ണ ചെറുകര മലറോഡ് സ്വദേശിനി സാബിക്ക (27)യാണ് ദുരഭിമാനത്തെ തുടർന്ന മാനസികരോഗ ആശുപത്രിയിൽ കഴിയേണ്ടി വന്നത്. ഗഫൂർ എന്ന യുവാവിനോടുള്ള പ്രണയമാണ് പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തത്. ഈ പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ തട്ടിക്കൊണ്ട് പോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്ു. ബിഡിഎസ് വിദ്യാർത്ഥിനിയെ സ്‌നേഹിക്കുന്ന യുവാവുമായുള്ള വിവാഹം നടത്തിത്തരാമെന്നു വാഗ്ദാനം ചെയ്താണ് മാനസികാരോഗ്യ ആശുപത്രിയിലാക്കിയത്.

ഹൈക്കോടതി യുവതിയെ കാമുകനായ തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി ഗഫൂറിനൊപ്പം വിട്ടയക്കുകയായിരുന്നു. ഗഫൂറുമായുള്ള വിവാഹം നടത്തിത്തരാമെന്നു വിശ്വസിപ്പിച്ച പിതാവ് വിളിച്ചു വരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോവുകയും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തളയ്ക്കുകയായിരുന്നു എന്നാണ് സാബിക്ക പൊലീസിൽ മൊഴി നൽകിയത്. ഈ മൊഴി നിർണായകമായതോടെ ഹൈക്കോടതിയിൽ നിന്നും നടപടിയും വന്നു. കുടുംബം വിവാഹത്തെ എതിർത്തതിനെ തുടർന്ന് നിയമപ്രകാരം വിവാഹത്തിന് ശ്രമിച്ച് വരുന്നതിനിടെയായിരുന്നു യുവതിയെ മാനസിക രോഗ ആശുപത്രിയിലാക്കിയത്.

കഴിഞ്ഞ മാസം അഞ്ചിന് കാണാതായ ഇവരെ വ്യാഴാഴ്ചയാണ് പൊലീസിന് കണ്ടെത്താനായത്. ഗഫൂർ ഹേബിയസ് കോർപ്പിയസ് ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളിൽ തന്നെ മാറിമാറി താമസിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പൊലീസിനെ അറിയിച്ചു. ഏഴ് വർഷമായി തൃശൂർ സ്വദേശി ഗഫൂറുമായി പ്രണയത്തിയിരുന്നു സാബിക്ക. സാമ്പത്തിക ശേഷി ഇല്ലെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞായിരുന്നു വിവാഹത്തെ വീട്ടുകാർ എതിർത്തത്.

അതോടെ വീടുവിട്ട് ഗഫൂറിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി. തുടർന്ന് നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെ വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നൽകി നവംബർ മൂന്നിന് പിതാവ് ഫോണിൽ ബന്ധപ്പെടുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് സാബിക്കയെ കാണാതായതോടെയാണ് ഗഫൂർ ഹൈക്കോടതിയെ സമീപിച്ചത്. മകൾ തങ്ങളുടെ കൈവശമില്ലെന്ന സത്യവാങ്മൂലമാണ് ഹൈക്കോടതിയിൽ പിതാവ് നൽകിയത്. ഹൈക്കോടതി രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും ഇതായിരുന്നു നിലപാട്.

പൊലീസ് അന്വേഷണത്തിൽ സാബിക്കയെ കൂത്താട്ടുകുളത്തെ മാനസിക ചികിത്സാ കേന്ദ്രത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മാനസിക രോഗങ്ങളൊന്നും ഇല്ലാതിരുന്ന തന്നെ പിതാവും ബന്ധുക്കളും കൂടി തൊടുപുഴ പൈങ്കുളം മാനസിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് കൂത്താട്ടുകുളം മാനസിക ചികിത്സാ കേന്ദ്രത്തിലും തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പറഞ്ഞു. നവംബർ അഞ്ചിന് രാത്രി ബന്ധുക്കളും പൈങ്കുളം ആശുപത്രി ജീവനക്കാരും ബലമായി പിടിച്ചു കെട്ടി ഏതോ ഇൻജക്ഷൻ നൽകി മയക്കിയാണ് ആശുപത്രിയിലെത്തിച്ചത്.

പൊലീസെത്തിയ ശേഷമാണ് പുറംലോകം കാണാനായത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നേരത്തെ മാനസിക പ്രശ്നങ്ങൾ ഉള്ളതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല. ആശുപത്രിയിൽ കഴിയവെ എടുത്ത ചിത്രങ്ങളിൽ മാനസിക ചികിത്സയെ തുടർന്ന് അവശനിലയിലായതായി മനസിലാവുകയും ചെയ്തു. ഗഫൂറിന്റെ പരാതി പ്രകാരം തട്ടിക്കൊണ്ട്പോയതിനും അന്യായമായി തടങ്കലിൽ വച്ച് പീഡിപ്പിച്ചതിനും പിതാവ് ഏലംകുളം വാഴത്തൊടി അലി, സഹോദരൻ ഷഫീഖ്, ബന്ധു നാട്ടുകൽ 53 സ്വദേശി ഷഹീൻ എന്നിവർക്കെതിരെ കേസെടുത്തതായി എസ് ഐ മൻജിത്ത് ലാൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP