Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദിലീപിനൊത്ത് കളിച്ചു ചിരിച്ച് കാവ്യ; തൃശൂരിലെ വിവാഹവേദിയിൽ അതിഥികളായി താരജോഡികൾ; സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ ഇതാ  

ദിലീപിനൊത്ത് കളിച്ചു ചിരിച്ച് കാവ്യ; തൃശൂരിലെ വിവാഹവേദിയിൽ അതിഥികളായി താരജോഡികൾ; സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ ഇതാ   

മറുനാടൻ ഡെസ്‌ക്‌

വിവാഹത്തിന് മുമ്പും ശേഷവും ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ദമ്പതികളാണ് കാവ്യയും ദിലീപും. ഇവരുടെ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് നടിയെ ആക്രമിച്ച കേസിൽ അറസ്റ്റും ജയിൽവാസവും നേരിടേണ്ടിവന്നത്. മഞ്ജുവാര്യരുമായുള്ള വിവാഹമോചനവും കാവ്യയും ആയുള്ള കല്യാണവുമെല്ലാം ഏറെ ശ്രദ്ധനേടിയെങ്കിലും അറസ്റ്റും ജയിലുമൊക്കെ ദമ്പതികളെ മാനസികമായി തളർത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞ് എത്തിയത്. എന്നാൽ ഇപ്പോൾ ദമ്പതികൾ എല്ലാ വിശേഷങ്ങൾക്കും ഓടിയെത്തുന്ന കാഴ്ചയും വാർത്തകളുമാണ് സിനിമാ രംഗത്ത് നിന്നുമെത്തുന്നത്.

നടൻ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഈ നവംബറിൽ മൂന്നുവർഷം തികഞ്ഞു കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇവരുടെ ജീവിതത്തിന് പൂർണതയേകി മകൾ മഹാലക്ഷ്മി എത്തിയത്. വിവാഹശേഷം പൊതുവേദികളിലൊന്നും അധികം പ്രത്യക്ഷപ്പെടാതിരുന്ന താരങ്ങൾ എന്നാൽ മഹാലക്ഷ്മിയുടെ ജനനശേഷം പരിപാടികളിൽ പങ്കെടുത്തിരുന്നു. കുഞ്ചക്കോ ബോബന്റെ മകൻ ഇസഹാഖിന്റെ മാമോദീസ ചടങ്ങിന് ദിലീപും കാവ്യയും ഒരുമിച്ചാണ് എത്തിയത്.

പിന്നീട് ചില ചടങ്ങുകളിൽ ദിലീപ് കാവ്യയ്്്ക്ക് ഒപ്പവും മീനാക്ഷിക്ക് ഒപ്പവും എത്തിയിരുന്നു.ആരാധകനൊപ്പമുള്ള ചിത്രവും സദ്യയ്ക്കിടയിലെ ചിത്രങ്ങളുമൊക്കെയാണ് ഫാൻസ് ഗ്രൂപ്പിലൂടെ വൈറലായി മാറിയത്. തൃശൂരിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP