Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

8000 രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാൽ 15 ദിവസത്തിനകം തുക ഇരട്ടിച്ച് നൽകുമെന്നാണ് വാഗ്ദാനം; അക്കൗണ്ടിൽ തുക നിക്ഷേപിക്കുന്നവർക്ക് മറ്റ് രണ്ടുപേരുടെ ലിങ്ക് അയച്ചുകൊടുത്തു വിശ്വാസ്യത നേടി; എളുപ്പത്തിൽ പണക്കാരാകാൻ മോഹിച്ചവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; 'എച്ച് ടു വൈ ടു ഡോട്ട്‌കോം' ഓൺലൈൻ മണിചെയിൻ സ്ഥാപനം വഴി ഷാജി മുഹമ്മദ് പോക്കറ്റിലാക്കിയത് 32 കോടിയോളം രൂപ; നിക്ഷേപ തട്ടിപ്പിന് ഇരയായവരിൽ കൂടുതലും തൃശൂർ, പാലക്കാട് ജില്ലക്കാർ

8000 രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാൽ 15 ദിവസത്തിനകം തുക ഇരട്ടിച്ച് നൽകുമെന്നാണ് വാഗ്ദാനം; അക്കൗണ്ടിൽ തുക നിക്ഷേപിക്കുന്നവർക്ക് മറ്റ് രണ്ടുപേരുടെ ലിങ്ക് അയച്ചുകൊടുത്തു വിശ്വാസ്യത നേടി; എളുപ്പത്തിൽ പണക്കാരാകാൻ മോഹിച്ചവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; 'എച്ച് ടു വൈ ടു ഡോട്ട്‌കോം' ഓൺലൈൻ മണിചെയിൻ സ്ഥാപനം വഴി ഷാജി മുഹമ്മദ് പോക്കറ്റിലാക്കിയത് 32 കോടിയോളം രൂപ; നിക്ഷേപ തട്ടിപ്പിന് ഇരയായവരിൽ കൂടുതലും തൃശൂർ, പാലക്കാട് ജില്ലക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഓൺലൈൻ മണിചെയിൻ ഇടപാടിലൂടെ 32 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വ്യക്തി അറസ്റ്റിലായതോടെ പുറത്തുവരുമ്പത് മറ്റൊരു വമ്പൻ തട്ടിപ്പിന്റെ വിവരവും. ചിട്ടിക്കമ്പനികളും ഫിനാൻഷ്യൻ സ്ഥാപനങ്ങളും ഇഷ്ടംപോലെയുള്ള തൃശ്ശൂർ ജില്ലയിൽ നിന്നമാണ് ഈ തട്ടിപ്പു പുറത്തുവന്നത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'എച്ച് ടു വൈ ടു ഡോട്ട്‌കോം' എന്ന ഓൺലൈൻ മണിചെയിൻ സ്ഥാപനം വഴിയാണ് ഇക്കുറി മലയാളികളെ ഒരാൾ സമർത്ഥമായി കബളിപ്പിച്ചത്. പണം പോയവർ പരാതിയുമായി രംഗത്തുവന്നതോടെ സ്ഥാപന ഉടമ തൃശ്ശൂർ കയ്‌പ്പമംഗലം സ്വദേശഇ ഷാജി സി മുഹമ്മദ്(48) അറസ്റ്റിലായി.

കണ്ണൂർ നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ഡിവൈ.എസ്‌പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. തട്ടിപ്പിലൂടെ ഇയാൾ 32 കോടിയിൽപരം രൂപ സമാഹരിച്ചതായി പൊലീസ് പറഞ്ഞു. തൃശ്ശൂരും പാലക്കാടും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. മറ്റു ജില്ലകളിൽ ക്യാന്പുകൾ നടത്തിയാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. എളുപ്പത്തിൽ പണമുണ്ടാക്കാം എന്നു വിശ്വസിപ്പിച്ചു പണം മുടക്കിയവർക്കാണ് ശരിക്കും എട്ടിന്റെ പണികിട്ടിയത്.

നിക്ഷേപ തട്ടിപ്പു നടത്തിയ ശേഷം ആയിരക്കണക്കിന് നിക്ഷേപകരെ പറ്റിച്ച് ഇയാൾ മുങ്ങുകയായിരുന്നു. സമർത്ഥമായ വിധത്തിലായിരുന്നു ഷാജി നാട്ടുകാരെ പറ്റിച്ചത്. 8000 രൂപയോ അതിന്റെ ഗുണിതങ്ങളോ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 15 ദിവസത്തിനകം തുക ഇരട്ടിച്ച് നൽകുമെന്നാണ് വാഗ്ദാനം. ഈ വാഗ്ദാനം എങ്ങനെയാണെന്ന് കൃത്യമായി ഇയാൾ നിക്ഷേപകരം പറഞ്ഞു ബോധ്യപ്പെടുത്തി. ഇത് വിശ്വസിച്ചവരാണ് വെട്ടിലായത്.

അക്കൗണ്ടിൽ തുക നിക്ഷേപിക്കുന്നവർക്ക് മറ്റ് രണ്ടുപേരുടെ ലിങ്ക് അയച്ചുകൊടുക്കും. അവരും പദ്ധതിയിൽ അംഗങ്ങളാകുന്നതോടെ ആദ്യ കണ്ണിക്ക് തുക ഇരട്ടിപ്പിച്ച് നല്കുന്നതാണ് രീതി. തുക ഇരട്ടിച്ച് നൽകുന്‌പോൾ 20 ശതമാനം കമ്മിഷൻ കന്പനി എടുക്കും. ആദ്യമൊക്കെ പദ്ധതിയിൽ നിക്ഷേപിച്ചവർക്ക് തുക തിരിച്ചുനൽകിയിരുന്നു. 31,921 പേരാണ് പദ്ധതിയിൽ ഇതേവരെ അംഗങ്ങളായിട്ടുള്ളത്. ഇവരിൽനിന്ന് 31,92,10,000 രൂപ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു. കമ്മിഷൻ തുകയായി ആറുകോടി രൂപ ഇയാൾക്ക് ലഭിച്ചതായാണ് പൊലീസിന്റെ വിവരം. 17,000-ത്തോളം പേർക്കാണ് തുക തിരികെ നൽകാനുള്ളത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ഇയാൾ പൊലീസ് വലയിലായത്. വെബ്‌സൈറ്റിലെ കണക്ക് പ്രകാരം തൃശൂർ, പുതിയ നിക്ഷേപകരെ കണ്ടെത്താൻ വേണ്ടി കണ്ണുരിൽ എത്തിയതായായിരുന്നു ഇയാളെന്നാണ് പൊലീസ് സംശയിക്കുന്നത്. തൃശ്ശൂരിലും പാലക്കാട്ടിലും പണം തട്ടിപ്പു നടത്തിയ ഇയാൾ അടുത്തതായി ലക്ഷ്യമിട്ടത് മറ്റു ജില്ലകളായിരുന്നു. ഇതിനിടെയാണ് ഇയാളെ പൊലീസ് പൊക്കിയതും. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവർ ഏറെയും.

എഎസ്ഐ. മഹിജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിത്ത്, മിഥുൻ, സുഭാഷ്, സുജിത്ത്, മഹേഷ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പൊക്കിയത്. ഇയാളെ തെളിവെടുപ്പിനായി തൃശ്ശൂരിൽ എത്തിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP