Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടുമുറ്റത്തെ ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റ് ദേഹത്തുവീണു മരിച്ചു; 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയർത്താൻ കഴിഞ്ഞില്ല; ബഹളം കേട്ടെത്തിയ അയൽവാസികൾ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; വണ്ടിപ്പെരിയാറുകാർക്ക് വേദനയായി നാലാം ക്ലാസുകാരന്റെ ദാരുണ മരണം

വീട്ടുമുറ്റത്തെ ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റ് ദേഹത്തുവീണു മരിച്ചു; 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയർത്താൻ കഴിഞ്ഞില്ല; ബഹളം കേട്ടെത്തിയ അയൽവാസികൾ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; വണ്ടിപ്പെരിയാറുകാർക്ക് വേദനയായി നാലാം ക്ലാസുകാരന്റെ ദാരുണ മരണം

മറുനാടൻ മലയാളി ബ്യൂറോ

വണ്ടിപ്പെരിയാർ: വീടിന് മുമ്പിൽ പടുകൂറ്റൻ ഗെയിറ്റുകൾ സ്ഥാപിക്കുന്ന ശീലം മലയാളികൾക്കിടയിൽ വർദ്ധിച്ചു വരുന്നുണ്ട്. വീടിന്റെ വലുപ്പത്തിന് അനുസരിച്ച് സുരക്ഷ കൂട്ടാൻ വേണ്ടിയാണ് പലപ്പോഴും ഇത്തരം ഗെയിറ്റുകൾ സ്ഥാപിക്കുന്നത്. എന്നാൽ, ഈ ഗെയിറ്റുകൾക്ക് ഇടയിൽ പെട്ട് ഒരു നാലാംക്ലാസുകാരൻ ദാരുണമായി മരിച്ച വാർത്ത മലയളികൾ കരുതിയിരിക്കേണ്ട മറ്റൊരു സുരക്ഷാ പ്രശ്‌നത്തിലേക്ക് കൂടി വിരൽചൂണ്ടുന്നു.

വീട്ടുമുറ്റത്തു ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി ഗേറ്റ് ദേഹത്തു മറിഞ്ഞുവീണു മരിച്ച വാർത്തയാണ് ഇടുക്കിയിലെ വണ്ടിപ്പെരിയാറിൽ നിന്നും പുറത്തുവന്നത്. വണ്ടിപ്പെരിയാർ ഗാന്ധിനഗർ കോളനിയിൽ അൻപുഭവൻ വീട്ടിൽ തമിഴ്‌സെൽവൻ (കരസേനാ ഉദ്യോഗസ്ഥൻ) - മുത്തുലക്ഷ്മി (ഗ്രാൻബി എൽപി അദ്ധ്യാപിക) എന്നിവരുടെ ഇളയമകൻ അമൻ (ഒന്പത്) ആണ് മരിച്ചത്. വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അമൻ.

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം. അവധി ദിവസമായതിനാൽ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അമൻ. വലിയ ഗെയിറ്റ് ആയതിനാൽ ഈ ഗെയിറ്റിൽ കയറിയായിരുന്നു കളിച്ചു കൊണ്ടിരുന്നത്. ഇതിനിടയിൽ ഇവരുടെ വീടിന്റെ മുൻവശത്തു സ്ഥാപിച്ചിട്ടുള്ള ഗേറ്റിൽ കയറുകയും ഗേറ്റ് മറിഞ്ഞു കുട്ടിയുടെ ദേഹത്തേക്കു വീഴുകയുമായിരുന്നു. 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയർത്താൻ കഴിഞ്ഞില്ല. ബഹളംവച്ച് അയൽവാസികളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വശങ്ങളിലേക്കു തള്ളിനീക്കുന്ന തരം ഗേറ്റിന്റെ കൊളുത്ത് അടർന്നുപോയതാണ് അപകട കാരണം. വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്‌പി. രാജേന്ദ്രന്റെ ഇളയ സഹോദരന്റെ മകനാണ് അമൻ. അമിത് കുമാർ സഹോദരനാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് അരണക്കൽ മൗണ്ടിലെ വീട്ടുവളപ്പിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP