Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതിയായ രേഖകൾ ഇല്ലാത്ത 34.7 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവാവ് പിടിയിൽ; പിടികൂടിയത് കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിൽ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ; കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റംസിന് കെെമാറി

മതിയായ രേഖകൾ ഇല്ലാത്ത 34.7 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവാവ് പിടിയിൽ; പിടികൂടിയത് കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിൽ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ; കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റംസിന് കെെമാറി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മതിയായ രേഖകകളില്ലാത്ത 34.7 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവാവ് ആർ.പി.എഫ്. പിടിയിൽ. കോഴിക്കോട് കരിയാത്തൻകാവ് മാടയിൽ വീട്ടിൽ എം.എ. എബിനെ (24)യാണ്‌ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ എത്തിയ കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിൽ കടത്തിയ കറൻസികൾ ശനിയാഴ്ചയാണ് പിടികൂടിയത്. ഇയാളുടെ ബാഗിൽ നിന്ന് രേഖകളില്ലാത്ത 34.7 ലക്ഷം രൂപയുടെ സൗദി റിയാലാണ് പിടിച്ചെടുത്തത്. ബാക്ക് പാക്കിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് കണ്ടെത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള സ്ഥാപനത്തിലേക്കാണ് രൂപയുമായി വന്നതെന്ന് ഇയാൾ സമ്മതിച്ചതായി ആർ.പി.എഫ്. വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റംസിന് കൈമാറിയിരിക്കുകയാണ്.

ആർ.പി.എഫ്. അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. ഗോപകുമാർ, ആർ.പി.എഫ്. എറണാകുളം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.എസ്. സുരേന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ സജി അഗസ്റ്റിൻ, സുരേഷ് എബ്രഹാം, മധു, കോൺസ്റ്റബിൾ ടി.ജി. ശ്രീനിവാസ് എന്നിവർ ചേർന്നാണ് കറൻസി പിടിച്ചത്.

ഈക്കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നിരവധി വിദേശ കറസികളുമായി പിടികൂടുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്. പതിനൊന്നു കോടിയോളം രൂപയുടെ വിദേശ കറൻസി പിടികൂടിയ അതേ ദിവസം തന്നെ 1.33 കോടി രൂപയുടെ വിദേശ കറൻസി കടത്തും പിടികൂടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP