Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി കാമുകനും കൂട്ടുകാരും ദിവസങ്ങളോളം ബലാത്സംഗം ചെയ്തു; രക്ഷപെടാൻ ശ്രമിച്ചപ്പോൾ കാമുകന്റെ അമ്മയുടെ സഹായത്തോടെ ചുട്ടു കൊന്നു; ഹൈദരാബാദ് മോഡലിൽ പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം നടന്നത് ത്രിപുരയിൽ; ലോകത്തിന് മുമ്പിൽ തല കുനിച്ച് ഭാരതം; ഇന്ത്യ ലൈംഗിക അതിക്രമങ്ങളുടെ നാട്; സ്ത്രീ യാത്രികർക്ക് മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും

പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി കാമുകനും കൂട്ടുകാരും ദിവസങ്ങളോളം ബലാത്സംഗം ചെയ്തു; രക്ഷപെടാൻ ശ്രമിച്ചപ്പോൾ കാമുകന്റെ അമ്മയുടെ സഹായത്തോടെ ചുട്ടു കൊന്നു; ഹൈദരാബാദ് മോഡലിൽ പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം നടന്നത് ത്രിപുരയിൽ; ലോകത്തിന് മുമ്പിൽ തല കുനിച്ച് ഭാരതം; ഇന്ത്യ ലൈംഗിക അതിക്രമങ്ങളുടെ നാട്; സ്ത്രീ യാത്രികർക്ക് മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും

മറുനാടൻ ഡെസ്‌ക്‌

അഗർത്തല: ത്രിപുരയിൽ 17കാരിയായ കാമുകിയെ തട്ടിക്കൊണ്ടുപോയി കാമുകനും കൂട്ടുകാരും ദിവസങ്ങളോളം പീഡിപ്പിച്ചു. ഒടുവിൽ രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ കാമുകന്റെ അമ്മയുടെ സഹായത്തോടെ കാമുകനും കൂട്ടുകാരും ചേർന്നു ചുട്ടുകൊന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ശനിയാഴ്ച ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റാണ് പെൺകുട്ടി മരിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ കാമുകനും അമ്മയും ചേർന്നാണ് തീ കൊളുത്തിയത്. വെള്ളിയാഴ്ച തെക്കൻ ത്രിപുരയിലെ ശാന്തിർ ബസാറിലാണ് സംഭവം നടന്നത്.

തീ കൊളുത്തിയതിന് പിന്നാലെ അയൽക്കാർ രക്ഷിച്ച പെൺകുട്ടിയെ അടുത്തുള്ള ജിബി പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ തന്നെ പെൺകുട്ടി മരണത്തിന് കീഴടങ്ങുക ആയിരുന്നു. കഴിഞ്ഞ രണ്ട് മാസമായി കാമുകൻ ഈ പെൺകുട്ടിയെ തടവിൽ വെച്ചിരിക്കുകയായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. പെൺകുട്ടിയുടെ മരണ വാർത്ത അറിഞ്ഞ് ജനങ്ങൾ ആശുപത്രിക്ക് മുന്നിൽ തടിച്ചു കൂടുകയും പെൺകുട്ടിക്ക് തീ കൊളുത്തിയ കാമുകനെയും അമ്മയേയും ആക്രമിക്കുകയും ചെയ്തു.

അജോയ് രുദ്രപാൽ എന്നയാളാണ് തങ്ങളുടെ മകളെ തടവിൽ വെച്ചതെന്ന് പെൺകുട്ടിയുടെ വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. മകളെ വിട്ടു നൽകാൻ 50,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. എന്നാൽ തങ്ങൾക്ക് 17,000 രൂപയെ വെള്ളിയാഴ്ച നൽകാനായുള്ളൂ ഇതിൽ കുപിതനായാണ് അജോയ് പെൺകുട്ടിയെ തീ കൊളുത്തി കൊന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടി അജോയിയെ പരിചയപ്പെട്ടത്. ദീപാവാലിക്ക് ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ വിവാഹം ആലോചിച്ചിരുന്നു. ഇതിന് പിന്നാലെ ഇാൾ പെൺകുട്ടിയെ കടത്തി കൊണ്ടു പോയി തടവിലാക്കുകയും പീഡിപ്പിച്ച ശേഷം കൂട്ടുകാർക്കും കാഴ്ച വയ്ക്കുകയും ആയിരുന്നു. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ പൊലീസിൽ പരാതി നൽകിയിരുന്നെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. പണം ആവശ്യപ്പെട്ടപ്പോൾ രണ്ടാമതും പൊലീസിൽ അറിയിച്ചെങ്കിലും പൊലീസ് തങ്ങളെ സഹായിച്ചില്ലെന്നും ഇവർ പറയുന്നു.

50,000 രൂപയാണ് അജോയ് ആവശ്യപ്പെട്ടത്. എന്നാൽ വെള്ളിയാഴ്ച രാത്രി ഇവർക്ക് 17,000 രൂപ മാത്രമാണ് നൽകാനായത്. എന്നാൽ മുഴുവൻ പണവും നൽകാത്തതിനാൽ പെൺകുട്ടിയെ തിരികെ നൽകിയില്ല. ഇതിന് പിന്നാലെയാണ് പെൺകുട്ടിക്ക് ഇവർ തീ കൊളുത്തിയത്. സംഭവം നടന്ന ഉടനെ പൊലീസിൽ അറിയിച്ചെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നും അലംഭാവമാണ് ഉണ്ടായതെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് താൻ നിരവധി തവണ കൂട്ട ബലാത്സംഗത്തിന് ഇരയായതായും ക്രൂരമായി പീഡിപ്പിച്ചതായും വീട്ടുകാരോട് പറഞ്ഞു.

ബെംഗളൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അജോയ്. പെൺകുട്ടിയെ കാണാനാണ് ഇയാൾ ബംഗളൂരിൽ നിന്നും ത്രിപുരയിൽ എത്തിയത്. പെൺകുട്ടിയെ കാണാതാവുന്നത് വരെ ഇയാളെ ആരും സംശയിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. തട്ടിക്കൊണ്ടു പോയി ആദ്യ രണ്ട് ദിവസം അജോയ്യും അമ്മയും പീഡിപ്പിച്ചു. പിന്നീടാണ് കുട്ടുകാരുമായി ചേർന്ന് കൂട്ട ബലാത്സംഗം നടത്തിയത്. ഭക്ഷണവും വല്ലപ്പോഴുമേ നൽകിയിരുന്നുള്ളു. ചോദിച്ച പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകുയും ചെയ്തിരുന്നു.

ഇന്ത്യ ലൈംഗികാതിക്രമങ്ങളുടെ നാടെന്ന് ബ്രിട്ടനും അമേരിക്കയും

ഇന്ത്യ ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങളുടെ നാടാണെന്ന് തങ്ങളുടെ പൗരന്മാരായ യാത്രികർക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടനും അമേരിക്കയും. ബ്രീട്ടീഷ് ഗവൺമെന്റും യുഎസ് ഗവൺമെന്റും ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്ന സ്ത്രീ യാത്രികർക്കാണ് പ്രധാനമായും ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത്. ബ്രീട്ടീഷ് അധികൃതർ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്ന സ്ത്രീ യാത്രികർക്ക് നൽകിയ റിപ്പോർട്ടിൽ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായവരുടെ കൃത്യവും വിശദവുമായ കണക്കുകളും വിവരങ്ങളുമാണ്. ബ്രീട്ടീഷ് ഗവൺമെന്റ് ഇത് സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും, ലൈംഗിക ആക്രമണത്തിനും ഇരയായവരുടെ പരാതിയും പൊലീസ് റിപ്പോർട്ടും അടങ്ങുന്ന വിവരങ്ങൾ അതിൽ ചേർത്തിട്ടുണ്ട്.

യുഎസ് ഗവൺമെന്റ് 2019 മാർച്ചിലാണ് സ്ത്രീ യാത്രികർക്കായാട്ടുള്ള ട്രാവൽ അഡൈ്വസറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബലാത്സംഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യ സ്ത്രീ യാത്രികർക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് യുഎസ് റിപ്പോർട്ട്. ഇന്ത്യയിലെ പല വിനോദസഞ്ചാരയിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും ക്രൂരമായ കുറ്റകൃത്യങ്ങളുടെയും, ലൈംഗിക അതിക്രമങ്ങളുടെയും കേന്ദ്രമാണന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡൽഹിയിലെ ബസ്സിലുണ്ടായ ബലാത്സംഗത്തിന് ശേഷം ഇന്ത്യയിലേക്ക് വരുന്ന വിദേശരാജ്യങ്ങളിലെ വനിതകൾക്ക് അവരുടെ രാജ്യത്തെ അധികൃതർ പല തരത്തിലുള്ള ജാഗ്രത നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP