Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎഫ്എഫ്കെ മൂന്നാം ദിനം: 'മായി ഘട്ട്‌: ക്രൈം നം.103/2005 ന്റെ ആദ്യ പ്രദർശനം ഇന്ന്; കാനിലെ പാം ഡി ഓർ ഉൾപ്പടെ വിവിധ മേളകളിൽ നിന്നായി പതിനഞ്ചിലധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ദക്ഷിണ കൊറിയൻ ചിത്രം 'പാരസൈറ്റി'ന്റെ ആദ്യ പ്രദർശനവും ഇന്ന്; ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ ഇന്ന് കാലിഡോസ്‌കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കും

ഐഎഫ്എഫ്കെ മൂന്നാം ദിനം: 'മായി ഘട്ട്‌: ക്രൈം നം.103/2005 ന്റെ ആദ്യ പ്രദർശനം ഇന്ന്; കാനിലെ പാം ഡി ഓർ ഉൾപ്പടെ വിവിധ മേളകളിൽ നിന്നായി പതിനഞ്ചിലധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ദക്ഷിണ കൊറിയൻ ചിത്രം 'പാരസൈറ്റി'ന്റെ ആദ്യ പ്രദർശനവും ഇന്ന്; ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ ഇന്ന് കാലിഡോസ്‌കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് 63 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കാനിലെ പാം ഡി ഓർ ഉൾപ്പടെ വിവിധ മേളകളിൽ നിന്നായി പതിനഞ്ചിലധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റിന്റെ ആദ്യ പ്രദർശനം ഇന്നാണ്. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആർ കെ കൃഷാന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരത്തിന്റെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും. ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ ഇന്ന് കാലിഡോസ്‌കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

'മായി ഘട്ട്‌: ക്രൈം നം.103/2005 ന്റെ ആദ്യ പ്രദർശനവും ഇന്നുണ്ട്. കുപ്രസിദ്ധമായ ഉദയകുമാർ ഉരുട്ടിക്കൊലയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അനന്ത് മഹാദേവൻ മറാഠിയിൽ ഒരുക്കിയ ചിത്രം. ഒരു സംസ്ഥാനത്തിന്റെ പൊലീസ് സേനക്കെതിരെ പരാതിപ്പെട്ട് നീതി നടപ്പാക്കുന്നതു വരെ വിശ്രമമില്ലാതെ പോരാടിയ പ്രഭാവതി അമ്മയുടെ കഥയാണ് സിനിമയുടെ പ്രമേയം. ഗോവയിലുൾപ്പെടെ വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം മൂന്ന് പുരസ്കാരങ്ങളും നേടി. പ്രദർശനം: കലാഭവനിൽ ഉച്ച തിരിഞ്ഞ് 3.15ന്.

ദി അൺനോൺ സെയിന്റ്- മൊറോക്കോ മൊറോക്കൻ സംവിധായകൻ അലാ എദ്ദി ആൽജന്റെ ആദ്യ ചിത്രം. ഒരു പണപ്പെട്ടി മോഷ്ടിച്ചതിന് അമീൻ എന്ന യുവാവ് ജയിലിൽ അടക്കപ്പെടുന്നു. പിടിക്കപ്പെടുന്നതിനു മുൻപ് ഇയാൾ പണം ഒരു കുഴിൽ നിക്ഷേപിക്കുന്നു. ജയിലിൽ നിന്ന് തിരികെ വരുമ്പോൾ ആ കുഴിയുടെ സ്ഥാനത്ത് ഒരു പള്ളിയും അതിനോടു ചേർന്ന് ഒരു ഗ്രാമവും ഉണ്ടാവുന്നു. പണം തിരികെ എടുക്കാനായി അമീൻ അവിടെ താമസിക്കുന്നു. നിരവധി ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു കെെയടി നേടിയ ചിത്രം ഇവിടെയും ഏറെ ശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പാണ്.പ്രദർശനം: ശ്രീ തിയറ്ററിൽ വൈകുന്നേരം 3.15ന്.

സൺസ് ഓഫ് ഡെന്മാർക്ക്- ഡെന്മാർക്ക്ഉലാ സലിം സംവിധാനം ചെയ്ത സിനിമ. യൂറോപ്പിൽ ഉയർന്നു വരുന്ന നാസി പ്രസ്ഥാനങ്ങളെപ്പറ്റിയാണ് സിനിമ ചർച്ച ചെയ്യുന്നത്. രണ്ട് മുസ്ലിം ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. അതിനെതിരെ പ്രവർത്തിക്കാനിറങ്ങുന്ന അവർക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു. റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഡിജിറ്റൽ കാപ്റ്റിവിറ്റി- തുർക്കി തുർക്കിഷ് നടനും സംവിധായകനുമായ എമ്രെ കവുക് അണിയിച്ചിരുക്കിയ ചിത്രം. ഡിജിറ്റൽ യുഗവുമായി ബന്ധപ്പെട്ട് ഭാവിയിലാണ് കഥ നടക്കുന്നത്. ഡിജിറ്റൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് തടവിലായവർക്ക് രക്ഷപ്പെടാൻ ജയിലധികൃതർ ഒരു മാർഗം മുന്നോട്ടു വെക്കുന്നു. അധികൃതർ തയ്യാറാക്കിയ ഡിജിറ്റൽ ഗെയിമുകൾ കളിച്ച് മതിയായ പോയിന്റ് സ്വന്തമാക്കുന്ന മൂന്നു പേർക്ക് തടവിൽ നിന്ന് രക്ഷപ്പെടാമെന്നതായിരുന്നു മാർഗം. ഇന്റർനെറ്റോ സ്വാതന്ത്ര്യമോ എന്ന സംശയത്തിൽ തടവുപുള്ളികൾ അകപ്പെടുന്നതാണ് പ്രമേയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP