പിണറായി വിജയൻ പാർട്ടിക്കും മുകളിലോ? താൻ വളർന്നുവന്ന പാർട്ടി സിസ്റ്റത്തേക്കാൾ ഏറെ പിണറായി വിജയന് ഇപ്പോൾ വിശ്വാസം ഇന്നലെക്കണ്ട പൊലീസിന്റെ സിസ്റ്റത്തെ ആയതു താൻ എല്ലാ സിസ്റ്റങ്ങൾക്കും മുകളിലെന്ന ധാരണ കൊണ്ട്; പ്രിയ മുഖ്യമന്ത്രി, നിങ്ങൾ പൊലീസ് വകുപ്പിലൊരു പരാജയമാണ് എന്നു മാത്രമല്ല, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് എന്ന നിലയ്ക്കും ഒരു പരാജയമാണ്: അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു
അഡ്വ.ഹരീഷ് വാസുദേവൻ
CPIM അംഗമായ ഒരാളെ പൊലീസ് 'മാവോയിസ്റ്റ് ബന്ധം' ആരോപിച്ചു അറസ്റ്റ് ചെയ്താൽ പാർട്ടിക്കാർ ആര് പറയുന്നതാണ് വിശ്വസിക്കുക? പാർട്ടി അംഗമോ പൊലീസോ? അംഗത്തേക്കാൾ പൊലീസിനെ വിശ്വസിക്കാനുള്ള മണ്ടത്തരം ഒരു പാർട്ടി ഘടകവും കാണിക്കില്ല. പൊലീസിന്റെ വർഗ്ഗ സ്വഭാവത്തെപ്പറ്റി നല്ല ധാരണയുള്ളവരാണ് ഓരോ CPIM പാർട്ടി അംഗവും.
കോഴിക്കോട് രണ്ട് ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ്. അവർ മാവോയിസ്റ്റുകൾ ആണെന്ന് പൊലീസിന് പോലും ഒരു കേസില്ല
മാവോയിസ്റ്റ്കാരനായ മൂന്നാമനെ, ഉസ്മാനെ ഇവർക്ക് അറിയാം, ഇവരുടെ കയ്യിൽ നിന്ന് ലഘുലേഖ പിടിച്ചെടുത്തു, മാവോയിസ്റ്റ് പ്രവർത്തനത്തിന് പിന്തുണ നൽകി എന്നത് മാത്രമാണ് പൊലീസിന്റെയും കേസ്. കോഴിക്കോട്ടെ CPIM ജില്ലാ സെക്രട്ടറി നേരിൽ അലനെ പോയി കണ്ടു, സംസാരിച്ചു, കള്ളക്കേസ് ആണെന്ന് ബോധ്യപ്പെട്ടു, നിയമസഹായം ഏർപ്പാടാക്കി, ആ അംഗത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിച്ചു. പാർട്ടിയിലെ സമുന്നത നേതാക്കൾ വീട്ടുകാരെ വിളിച്ചു ഐകദാർഢ്യം പറഞ്ഞു. UAPA എന്ന കരിനിയമത്തിനെതിരെ CPIM എടുത്ത നിലപാട് ഊട്ടി ഉറപ്പിക്കുന്നതാണ് കോഴിക്കോട് സംഭവം.
എനിക്കീ കേസിലെ അലനെ നേരിട്ടറിയാം. അലൻ മാവോയിസ്റ്റ് ആണോ CPIM മെമ്പറാണോ എന്നു പ്രാഥമികമായി തീരുമാനിക്കേണ്ടത് അലൻ അംഗമായ ബ്രാഞ്ച് ആണ്. അലൻ മാവോയിസ്റ്റ് ആണെന്നും പുറത്താക്കണമെന്നും ബ്രാഞ്ചിലെ ആർക്കെങ്കിലും പരാതി ഉണ്ടോ? അത് മുഖവിലയ്ക്ക് എടുക്കാൻ ബ്രാഞ്ച് തീരുമാനിച്ചോ? അലന് ബ്രാഞ്ച് കമ്മിറ്റി നോട്ടീസ് നൽകിയോ? കാരണം കാണിക്കാൻ ആവശ്യപ്പെട്ടോ? അലന്റെ വിശദീകരണം കേട്ടോ? വിശദീകരണം തൃപ്തികരമല്ല എന്നു കണ്ടോ? അലനെ പാർട്ടി ബ്രാഞ്ചിൽ നിന്ന് പുറത്താക്കിയോ? ഇതുവരെ ഇല്ല എന്നാണറിവ്. താഹയുടെ കാര്യത്തിലും അങ്ങനെ തന്നെയെന്ന് കരുതുന്നു. അതുകൊണ്ടായിരിക്കണമല്ലോ പോളിറ്റ് ബ്യുറോ ഈ കേസിനെപ്പറ്റി പിണറായി വിജയനോട് അന്വേഷിച്ചത്. ആ വാർത്ത ഇതുവരെ പിണറായി വിജയൻ തള്ളിപ്പറഞ്ഞതായി കണ്ടുമില്ല.
അംഗമായ ബ്രാഞ്ചു മുതൽ ജില്ലാ കമ്മിറ്റി വരെ പാർട്ടി അംഗങ്ങളെ വിശ്വസിക്കുമ്പോൾ, അവരുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി വിധി പറയുകയാണ് പിണറായി വിജയൻ. 'അവർ മാവോയിസ്റ്റുകളാണെന്നു തെളിഞ്ഞു കഴിഞ്ഞല്ലോ. അവർ CPIM പ്രവർത്തകരല്ല' എന്ന്
എപ്പോ ആര് തെളിയിച്ചെന്ന് എവിടെ തെളിയിച്ചെന്ന് എങ്ങനെ തെളിയിച്ചെന്ന്
പൊലീസ് വന്നു മുഖ്യമന്ത്രിയുടെ ചെവിയിൽ പറഞ്ഞു കാണും, അവർ മാവോയിസ്റ്റുകളാണ് എന്ന്. തെളിവും കൊടുത്തു കാണും. എന്നാൽ പക്ഷെ ആ തെളിവൊന്നും പൊലീസ് കോടതിയിൽ പോലും കൊടുത്തിട്ടില്ല
കാരണം ജാമ്യപേക്ഷ പരിഗണിക്കവേ, 'ഇവർ പ്രഥമദൃഷ്ട്യ കുറ്റക്കാർ ആണെന്നതിനു തെളിവുണ്ട്' എന്നു സാധാരണ UAPA കേസുകളിൽ പറയുന്ന കോടതി ഈ കേസിൽ അങ്ങനെ പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. 'പ്രഥമദൃഷ്ട്യാ അന്വേഷണം തുടരാനുള്ള തെളിവുണ്ട്. ഫോൺ തെളിവുകൾ പരിശോധിക്കപെടുന്നേയുള്ളൂ. അതുകൊണ്ട് ഈ സ്റ്റേജിൽ ജാമ്യം നൽകാനാവില്ല' എന്നാണ് പറഞ്ഞത്. നിയമത്തിന്റെ കണ്ണിൽ ഇത് രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണ് എന്നു പറഞ്ഞാൽപ്പോലും മാവോയിസ്റ്റാണെന്നു അർത്ഥമില്ല. അങ്ങനെ പോലും തെളിയിക്കാൻ പൊലീസിന് പോലും പറ്റാത്ത കേസിലാണ് പിണറായി വിജയന് 'അതെല്ലാം തെളിഞ്ഞു കഴിഞ്ഞല്ലോ' എന്നു വിധി പറയാൻ തോന്നുന്നത്...
പാർട്ടിയുടെ എല്ലാ ഘടകങ്ങളും കൂടെ നിൽക്കുന്ന പാർട്ടി അംഗങ്ങളെ, തെളിവിന്റെയോ സാമാന്യനീതിയുടെയോ ഒരു കണിക പോലും കൂടാതെ, 'പാർട്ടിക്കാരല്ല, മാവോയിസ്റ്റുകളാണ് എന്നു തെളിഞ്ഞു കഴിഞ്ഞല്ലോ' എന്നു പരസ്യമായി പറയാൻ പിണറായി വിജയന് കഴിയുന്നുണ്ടെങ്കിൽ അത് നിലവിൽ പിണറായി വിജയൻ ഈ പാർട്ടി ഉണ്ടാക്കിയ എല്ലാ സിസ്റ്റങ്ങൾക്കും മുകളിൽ ആയതുകൊണ്ട് മാത്രമാണ്. അംഗങ്ങളുടെ തെറ്റും ശരിയും അന്വേഷണങ്ങളിലൂടെ കണ്ടെത്തി തിരുത്തുന്ന പാർട്ടിയുടെ ആ സിസ്റ്റത്തോട് ലവലേശം ബഹുമാനം ഇല്ലാത്തതുകൊണ്ടാണ്.. അല്ലെങ്കിൽ, താൻ വളർന്നുവന്ന പാർട്ടി സിസ്റ്റത്തേക്കാൾ ഏറെ പിണറായി വിജയന് ഇപ്പോൾ വിശ്വാസം ഇന്നലെക്കണ്ട പൊലീസിന്റെ സിസ്റ്റത്തെ ആയതുകൊണ്ടാണ്. അല്ലാതെന്താണ്?
പ്രിയ മുഖ്യമന്ത്രി, നിങ്ങൾ പൊലീസ് വകുപ്പിലൊരു പരാജയമാണ് എന്നു മാത്രമല്ല, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് എന്ന നിലയ്ക്കും ഒരു പരാജയമാണ് എന്നാണ് നിങ്ങൾ പരസ്യമായി പറയുന്നത്. നിങ്ങൾക്ക് അക്കൗണ്ടബിലിറ്റി വേണ്ടത് നിങ്ങളെ നിങ്ങളാക്കിയ ജനങ്ങളോടും പാർട്ടിയോടും മുന്നണിയോടും ആണ്. പാലീസുകാരോട് അല്ല. ആ പൊലീസ് വിധേയത്വം ഏത് കാരണത്താൽ ആണെങ്കിലും, അത് ജനാധിപത്യത്തിൽ അപകടകരമായ കീഴ്വഴക്കമാണ്.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- പിണറായിയെ കടന്നാക്രമിച്ച് സതീശൻ
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍