Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിരിയാണിക്കൊപ്പം പതിവായി കിട്ടിയിരുന്ന ഉള്ളി ചോദിച്ച യുവാക്കളെ മർദ്ദിച്ച് ഹോട്ടൽ ജീവനക്കാർ; സാമ്പത്തിക പ്രശ്‌നം എന്നതിലുപരി ഉള്ളിവില ക്രമസമാധാന പ്രശ്‌നമായി മാറുന്നത് ഇങ്ങനെ

ബിരിയാണിക്കൊപ്പം പതിവായി കിട്ടിയിരുന്ന ഉള്ളി ചോദിച്ച യുവാക്കളെ മർദ്ദിച്ച് ഹോട്ടൽ ജീവനക്കാർ; സാമ്പത്തിക പ്രശ്‌നം എന്നതിലുപരി ഉള്ളിവില ക്രമസമാധാന പ്രശ്‌നമായി മാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: രാജ്യത്ത് ഉള്ളിവില കുതിച്ച് കയറുന്നതിനിടെ ഉള്ളിയുടെ പേരിൽ സംഘർഷവും. ബെംഗളുരുവിലെ ബെലഗാവി നഗരത്തിലെ നെഹ്റു നഗറിലെ ഹോട്ടലിലാണ് സംഭവം. ബിരിയാണിക്കൊപ്പം ഉള്ളി നൽകാത്തത് ചോദ്യം ചെയ്ത യുവാക്കളെ ഹോട്ടൽ ജീവനക്കാർ മർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി.

ഹോട്ടലിൽ കയറിയ ശ്രീകാന്ത് ഹഡിമാനി (19), അങ്കുഷ് ചലഗേരി (24) എന്നിവർ കഴിക്കാനായി ബിരിയാണി ഓർഡർ ചെയ്യുകയായിരുന്നു. ബിരിയാണി എത്തിയപ്പോൾ അതിനൊപ്പം ഉള്ളി ഉണ്ടായിരുന്നില്ല. തങ്ങൾക്ക് ഉള്ളി വേണമെന്ന് യുവാക്കൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, വിലകൂടിയതിനുശേഷം ബിരിയാണിക്കൊപ്പം ഉള്ളി വിതരണം ചെയ്യാറില്ലെന്ന് ജീവനക്കാർ അറിയിച്ചു.

ഇതോടെ, രേഷം പൂണ്ട യുവാക്കൾ ജീവനക്കാരെ അസഭ്യം പറഞ്ഞു. അസഭ്യം പറഞ്ഞതോടെ ജീവനക്കാർ ഇരുവരെയും കയ്യേറ്റം ചെയ്തത്. അക്രമത്തിൽ ശ്രീകാന്ത് ഹഡിമാനിക്കും അങ്കുഷ് ചലഗേരിക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ഹോട്ടൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. യുവാക്കൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

വില പിടിച്ചാൽ കിട്ടാതായതോടെ പല ഹോട്ടലുകളും തൽക്കാലത്തേക്ക് ഉള്ളി ഉപയോഗിച്ചുള്ള വിഭവങ്ങൾ നിർത്തിയിരിക്കുകയാണ്. ബിരിയാണിക്കൊപ്പം ഒന്നു ദഹിക്കാനെന്നോണം വലിയ ഉള്ളിയുടെ കഷണം മുറിച്ചിടുന്നതു പതിവായിരുന്നു. ഇപ്പോൾ ഇതു കാണാനേയില്ല. ചിലർ വെള്ളരിക്കഷണം കൊടുക്കുന്നുണ്ട്. പലേടത്തും സാലഡിൽനിന്ന് ഉള്ളി അപ്രത്യക്ഷമായിട്ടുണ്ട്. ചായക്കടകളിൽ സുലഭമായിരുന്ന ഉള്ളിവടയും ഒളിവിൽ പോയിട്ടുണ്ട്. കുത്ത് പൊറോട്ട, ഓംലറ്റ് എന്നിവയാണു ബാധിക്കപ്പെട്ട മറ്റു ഭക്ഷണ പദാർഥങ്ങൾ. ചില കടകൾ തൽക്കാലത്തേക്ക് ഇവ നിർത്തിവച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ 5 മുതൽ 10 രൂപവരെ കൂട്ടി.

ദക്ഷിണേന്ത്യൻ നഗരങ്ങളിലെല്ലാം ഉള്ളി വില തൊട്ടാൽ പൊള്ളുന്ന നിലയിലാണ്. ചെന്നൈയിൽ ചെറിയ ഉള്ളിയുടെ ചില്ലറ വിൽപന വില 220 രൂപ വരെയാണ്. വലിയ ഉള്ളിക്കു വില 200 നു മുകളിലാകും. ബെംഗളൂരുവിൽ ഉള്ളിക്ക് വില 200 കടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP