Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാല് മാസത്തിനിടെ കരയ്ക്കടിഞ്ഞത് അഞ്ച് മൃതദേഹങ്ങൾ; എല്ലാം കാസർകോഡ്-മംഗലാപുരം തീരദേശമേഖലയിൽ; കണ്ടെത്തിയവയിൽ സ്ത്രീകളുടെ മൃതദേഹങ്ങളും; ആരെയും തിരിച്ചറിയാൻ കഴിയാതെ തീരദേശ പൊലീസ്; മംഗലാപുരം പനമ്പൂർ കോസ്റ്റൽ സ്‌റ്റേഷൻ പരിധിയിലും ബേക്കൽ കോസ്റ്റൽ സ്‌റ്റേഷൻ പരിധിയിലുമായി മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞത് അടുത്തടുത്ത ദിവസങ്ങളിൽ; സ്വർണക്കടത്ത് സംഘങ്ങളുടെയോ തീവ്രവാദ സംഘങ്ങളുടെയോ പങ്കിൽ സംശയം; എങ്ങുമെത്താതെ അന്വേഷണം

നാല് മാസത്തിനിടെ കരയ്ക്കടിഞ്ഞത് അഞ്ച് മൃതദേഹങ്ങൾ; എല്ലാം കാസർകോഡ്-മംഗലാപുരം തീരദേശമേഖലയിൽ; കണ്ടെത്തിയവയിൽ സ്ത്രീകളുടെ മൃതദേഹങ്ങളും; ആരെയും തിരിച്ചറിയാൻ കഴിയാതെ തീരദേശ പൊലീസ്; മംഗലാപുരം പനമ്പൂർ കോസ്റ്റൽ സ്‌റ്റേഷൻ പരിധിയിലും  ബേക്കൽ കോസ്റ്റൽ സ്‌റ്റേഷൻ പരിധിയിലുമായി മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞത് അടുത്തടുത്ത ദിവസങ്ങളിൽ; സ്വർണക്കടത്ത് സംഘങ്ങളുടെയോ തീവ്രവാദ സംഘങ്ങളുടെയോ പങ്കിൽ സംശയം; എങ്ങുമെത്താതെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: 'കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു'-ഇങ്ങനെയുള്ള വാർത്തകൾ പത്രങ്ങളിലോ ഓൺലൈനിലോ ചാനലുകളിലോ വായിച്ചും കണ്ടും മറക്കുന്നവരാണ് ഏറെയും. കരയൽ അടിഞ്ഞത് അജ്ഞാത മൃതദേഹമാണെങ്കിൽ, അതാരാണെന്ന് തിരിച്ചറിയേണ്ടത് പൊലീസിന്റെ ബാധ്യതയുമായി. അങ്ങനെ തിരിച്ചറിയപ്പെടാതെ പോകുന്ന അജ്ഞാതർ എത്രയോ! കടലിനോട് മല്ലിട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ ആണെങ്കിൽ, അപകടസാധ്യത ഏറുകയായി. ഉള്ളിൽ തീയുമായാണ് കരയ്ക്കുള്ളവർ കാത്തിരിക്കുന്നത്. നീണ്ടകരയിൽ നിന്ന മീൻപിടിക്കാൻ പോയ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം ചിറയിൻകീഴിൽ അടിഞ്ഞത് കഴിഞ്ഞ ജൂലൈയിലാണ്. എന്നാൽ, അധികം ഇടവേളയില്ലാതെ ഒരേ സ്ഥലത്ത് തന്നെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞാലോ? അങ്ങനെയൊന്നാണ് കാസർകോഡ് -മംഗലാപുരം തീരപ്രദേശത്ത് നിന്ന് കേൾക്കുന്നത്.

മാസത്തിനിടെ, അഞ്ച് മൃതദേഹങ്ങളാണ് കാസർഗോഡ് മംഗലാപുരം കടൽത്തീരങ്ങളിലായി കരയ്ക്കടിഞ്ഞത്. എന്നാൽ ഇതുവരെ ആരെയും തിരിച്ചറിയാൻ കഴിയാത്തതാണ് അധികൃതരെ കുഴയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ മരണങ്ങൾക്ക് പിന്നിൽ അധോലോക ബന്ധമോ, തീവ്രവാദ ബന്ധമോ പൊലീസ് സംശയിക്കുന്നു. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 1 വരെയായി സ്ത്രീകളുടെയും പുരുഷന്മാരുടെയുമടക്കം അഞ്ച് മൃതദേഹങ്ങളാണ് കാസർഗോഡ് മംഗലാപുരം തീരങ്ങളിലായി കരക്കടിഞ്ഞത്. ഓഗസ്റ്റ് 30ന് മംഗലാപുരം പനമ്പൂർ കോസ്റ്റൽ സ്റ്റേഷൻ പരിധിയിൽ ഒരു പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു. ഇതേ തീരത്ത് 31ന് അഴിമുഖത്തോട് ചേർന്നാണ് മറ്റൊരു മൃതദേഹവും കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം സെപ്റ്റംബർ 1ന് ബേക്കൽ കോസ്റ്റൽ സ്റ്റേഷൻ പരിധിയിലെ ചിത്താരി കടപ്പുറത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തി. അന്നേ ദിവസം തന്നെ ഉള്ളാളിൽ സ്ത്രീയുടെ ശരീരഭാഗം കരയ്ക്കടിഞ്ഞു. അരയ്ക്ക് മുകളിൽ മുറിച്ചു മാറ്റിയ വിധത്തിലായിരുന്നു മൃതദേഹം.

അജ്ഞാത മൃതദേഹങ്ങൾ കരയ്ക്കടിയുന്നത് അപൂർവമല്ല

ചാവക്കാട് ബ്ലാങ്ങാട് കുമാരൻ പടി കടലിൽ ഒഴുകി നടന്ന അജ്ഞാത മൃതദേഹം കരക്കെത്തിച്ചത് കഴിഞ്ഞ സെപ്റ്റംബർ 23 നാണ്. അന്ന് രാവിലെ 7.30 ഓടെ നാട്ടുകാരാണ് മൃതദേഹം കടലിൽ ഒഴുകി നടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം മുനക്കകടവ് കോസ്റ്റൽ പൊലീസിൽ അറിയിച്ചു. മൽസ്യ തൊഴിലാളികളെ ഉപയേഗിച്ച് മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. മുംബൈ മാഹീം തീരത്ത് സ്യൂട് കേസിൽ അടച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത് അഞ്ചുദിവസം മുമ്പാണ്. കാലും കൈയും വെട്ടിമുറിച്ച നിലയിലായരുന്നു. മൃതദേഹം പുരുഷന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാസർകോഡ് സംഭവത്തിലെ പ്രത്യകത നാലുമാസത്തിനിടെ, അഞ്ച് മൃതദേഹങ്ങളാണ് ഈ മേഖലയിൽ അടിഞ്ഞതെന്നാണ്. ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്ന ഒരുസംഘടനയ്ക്കുള്ള കാസർകോട് ബന്ധം നേരത്തെ എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ സ്വർണക്കള്ളകടത്ത് സംഘങ്ങളാണോയെന്നും സംശയം ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തീരദേശ പൊലീസ് ഉന്നതഉദ്യോഗസ്ഥരെ പുതിയ വിവരം ധരിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മത്സ്യത്തൊഴിലാളികളുടേതല്ലെന്നാണ് സൂചന. ഇതൊടെ സുരക്ഷാ ഏജൻസികളുടെ അടക്കം സഹായത്തോടെയാകും ഇനിയുള്ള അന്വേഷണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP