Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാവാൻ വേണ്ടത് ഫലപ്രദമായ പൊലീസ് സംവിധാനം; സ്ത്രീകളുടെ വിശ്വാസം ആർജ്ജിക്കാൻ പൊലീസിന് കഴിയണമെന്നും പ്രധാനമന്ത്രി; രാജ്യത്ത് അടുത്തിടെ നടന്ന സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ഡിജിപിമാരുടെ യോഗത്തിലും പ്രതികരിക്കാതെ നരേന്ദ്ര മോദി

സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാവാൻ വേണ്ടത് ഫലപ്രദമായ പൊലീസ് സംവിധാനം; സ്ത്രീകളുടെ വിശ്വാസം ആർജ്ജിക്കാൻ പൊലീസിന് കഴിയണമെന്നും പ്രധാനമന്ത്രി; രാജ്യത്ത് അടുത്തിടെ നടന്ന സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ഡിജിപിമാരുടെ യോഗത്തിലും പ്രതികരിക്കാതെ നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

പൂണെ: സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാവാൻ ഫലപ്രദമായ പൊലീസ് സംവിധാനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ വിശ്വാസം ആർജ്ജിക്കാൻ പൊലീസ് സേനക്ക് കഴിയണമെന്നും ഡിജിപിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വിശ്വാസം ആർജ്ജിക്കാൻ പൊലീസിന് കഴിയണം. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും വിശ്വാസം ആർജ്ജിക്കണമെന്ന് മോദി നിർദ്ദേശിച്ചു.

എന്നാൽ ഹൈദരാബാദിൽ ഉൾപ്പടെ അടുത്തിടെ നടന്ന സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ നേരിട്ടൊരു പ്രതികരണം മോദി നടത്തിയില്ല. അതേസമയം പാർലമെന്റ് നാളെ വൻപ്രതിഷേധത്തിന് സാക്ഷ്യം വഹിക്കും. ഉന്നാവ്, ത്രിപുര സംഭവങ്ങളിൽ അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നൽകാൻ വൈകിട്ട് ചേർന്ന കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിക്കും. തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് സോണിയ ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ ഉന്നാവ്, ത്രിപുര വിഷയങ്ങൾ ഉയർത്തി പാർലമെന്റ് സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഈ വിഷയങ്ങളിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ തീരുമാനിക്കാനാണ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചുചേർത്തത്.

രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിൽ കേന്ദ്രസർക്കാരും സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും പരാജയപ്പെടുന്നുവെന്നത് ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധത്തിന് കോപ്പുകൂട്ടുന്നത്. പാർലമെന്റ് നാളെ വൻപ്രതിഷേധത്തിന് സാക്ഷ്യം വഹിക്കും. ഉന്നാവ് സംഭവത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കാൻ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു. ത്രിപുരയിലെ അക്രമത്തിലും നോട്ടീസ് നല്കും.

കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യങ്ങൾ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. എന്നാൽ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇക്കാര്യത്തോട് പ്രതികരിച്ചത്. ഇതിനെതിരെ പ്രതികരിച്ച കോൺഗ്രസ് എംപിമാർക്കെതിരെ സ്മൃതി ഇറാനിക്കുനേരെ അതിക്രമത്തിന് ശ്രമം എന്ന പേരിൽ നടപടിയെടുക്കാനാണ് ബിജെപിയും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്.

വിഷയത്തിൽ കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസ്, ടിഎൻ പ്രതാപൻ എന്നിവർക്കെതിരെ പ്രമേയം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇരുവരേയും സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയമാണ് അജണ്ടയിൽ ഉൾപ്പെടുത്തിയത്. എന്നാൽ യഥാർത്ഥ പ്രശ്‌നത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അതിനാൽ വിഷയത്തിൽ നിന്നും മാറാതെ മറ്റ് പ്രതിപക്ഷകക്ഷികളുടെ കൂടി പിന്തുണയോടെ പാർലമെന്റിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് കോൺഗ്രസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP