Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നന്ദിത വീണ മരിച്ചത് അൽനബായിലെ കെട്ടിടത്തിൽ നിന്ന് വെള്ളിയാഴ്ച; നടുക്കം മാറാത്ത ഷാർജയിലെ മലയാളികളെ തേടി വീണ്ടും ദുഃഖവാർത്ത; ഉമുൽഖുവൈൻ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി മെഹക് ഫിറോസിന്റെ മരണത്തിലും ദുരൂഹത; അന്വേഷണത്തിന് യുഎഇ പൊലീസ്; മെഹ്ക പഠനത്തിൽ മിടുമിടുക്കിയെന്ന് അദ്ധ്യാപകർ; കണ്ണൂരുകാരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

നന്ദിത വീണ മരിച്ചത് അൽനബായിലെ കെട്ടിടത്തിൽ നിന്ന് വെള്ളിയാഴ്ച; നടുക്കം മാറാത്ത ഷാർജയിലെ മലയാളികളെ തേടി വീണ്ടും ദുഃഖവാർത്ത; ഉമുൽഖുവൈൻ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി മെഹക് ഫിറോസിന്റെ മരണത്തിലും ദുരൂഹത; അന്വേഷണത്തിന് യുഎഇ പൊലീസ്; മെഹ്ക പഠനത്തിൽ മിടുമിടുക്കിയെന്ന് അദ്ധ്യാപകർ; കണ്ണൂരുകാരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഉമുൽഖുവൈൻ ഇംഗ്‌ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി മെഹക് ഫിറോസിന്റെ മരണത്തിൽ ദുരൂഹത മാറുന്നില്ല. ഷാർജയിൽ മലയാളി പെൺകുട്ടി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പേ ഒരു മലയാളി വിദ്യാർത്ഥിനികൂടി കെട്ടിടത്തിൽനിന്ന് വീണുമരിക്കുമ്പോൾ മലയാളികളാകെ ദുഃഖത്തിലാണ്. കണ്ണൂർ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷർമിനാസിന്റെയും മകളാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഞായറാഴ്ച പുലർച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം.

ഉമൽഖുവൈൻ കിങ് ഫൈസൽ സ്ട്രീറ്റിലെ നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽഖുവൈന് സമീപമുള്ള ആറുനില കെട്ടിടത്തിലെ അഞ്ചാംനിലയിൽ നിന്നാണ് കുട്ടി വീണത്. സ്വന്തമായി ബിസിനസ് ചെയ്യുന്ന ഫിറോസ് നാട്ടിലാണുള്ളത്. സംഭവമറിഞ്ഞയുടൻ അബോധാവസ്ഥയിലായ മാതാവ് ഷർമിനാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഹക് പഠിക്കാൻ മിടുക്കിയായിരുന്നെന്ന് ഉമ്മുൽഖുവൈൻ ഇംഗ്‌ളീഷ് സ്‌കൂളിലെ അദ്ധ്യാപകർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഷാർജ അൽ നബയിലാണ് എറണാകുളം സ്വദേശികളുടെ ഏകമകളായ 15-കാരി സമാനരീതിയിൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ചത്. ഇതിന് പിന്നാലെയാണ് മെഹകിന്റെ മരണം.

ഉമ്മുൽഖുവൈൻ കിങ് ഫൈസൽ സ്ട്രീറ്റിലെ നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽഖുവൈന് സമീപമുള്ള എൻ.ബി.24 ജിം എന്ന ആറുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്നാണ് മെഹക് വീണത്. ആത്മഹത്യയാണോ അബദ്ധത്തിൽ വീണതാണോ എന്ന് ആർക്കും വ്യക്തയില്ല. എറണാകുളം സ്വദേശി മുരളിയുടെയും നിഷയുടെയും മകൾ നന്ദിത (15) ആണ് താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വീണു മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

അൽനബാ മേഖലയിലുള്ള കെട്ടിടത്തിലെ പത്താം നിലയിൽ നിന്നാണ് കുട്ടി വീണത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അൽനബാ മേഖലയിലുള്ള കെട്ടിടത്തിലെ പത്താം നിലയിൽ നിന്നാണ് കുട്ടി വീണത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞെത്തിയ പൊലീസും മെഡിക്കൽ സംഘവും കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ നന്ദിത വഴിമധ്യേ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിനായെത്തണമെന്ന് കുട്ടിയുടെ മാതാപിതാക്കളോട് പൊലീസ് സംഘം അറിയിച്ചിട്ടുണ്ട്. ഷാർജ ഔവർ ഓൺ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് നന്ദിത. പിതാവ് മുരളി എത്തിസലാത്തിൽ എഞ്ചിനിയറാണ്. ഈ മരണത്തിന്റെ നടുക്കത്തിൽ നിന്ന് മാറും മുമ്പാണ് വീണ്ടും മലയാളി പെൺകുട്ടിയുടെ മരണമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP