Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണേഷൻ സ്ട്രീറ്റ് താരം ആൻഡിയെ രണ്ടാമതാക്കി കാട്ടുറാണിയായി തിരഞ്ഞെടുക്കപ്പെട്ടത് ഈസ്‌ററ് എൻഡർ താരം ജാക്വലിൻ; അയാം എ സെലിബ്രിറ്റി, ഗെറ്റ് മി ഔട്ട് ഓഫ് ഹിയർ സംഭവിച്ചതിങ്ങനെ

കൊറോണേഷൻ സ്ട്രീറ്റ് താരം ആൻഡിയെ രണ്ടാമതാക്കി കാട്ടുറാണിയായി തിരഞ്ഞെടുക്കപ്പെട്ടത് ഈസ്‌ററ് എൻഡർ താരം ജാക്വലിൻ; അയാം എ സെലിബ്രിറ്റി, ഗെറ്റ് മി ഔട്ട് ഓഫ് ഹിയർ സംഭവിച്ചതിങ്ങനെ

സ്വന്തം ലേഖകൻ

നപ്രിയ റിയാലിറ്റി ഷോയായ ഐ ആം എ സെലിബ്രിറ്റി, ഗെറ്റ് മി ഔട്ട് ഓഫ് ഹിയർ 2019 സീസണിലെ വിജയിയായി മാറിയത് ഈസ്റ്റ് എൻഡേഴ്‌സ് താരം ജാക്വലിൻ ജോസ. കൊറോണേഷൻ സ്ട്രീറ്റ് താരം ആൻഡി വൈമെന്റിനെ പിന്തള്ളിയാണ് ജാക്വലിന്റെ കിരീടധാരണം. കാട്ടുറാണിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നത് മാത്രമല്ല, ഈ പരിപാടിയോടെ ജാക്വലിന് ലഭിച്ചത്. താനൊരു പുതിയ വ്യക്തിയായി എന്നവകാശപ്പെട്ട ജാക്വലിൻ, പിരിഞ്ഞിരുന്ന തന്റെ ഭർത്താവ് ജാൻ ഒസ്‌ബോണുമായി ചേരുകയും ചെയ്തു.

തന്റെ ഭർത്താവ് ഡാനും ലവ് ഐലൻഡ്‌സ് താരം ഗാബി അലനുമായി വഴിവിട്ട ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ ഒരുഘട്ടത്തിൽ ജാക്വലിനെ ഐ ആം സെലിബ്രിറ്റിയിൽനിന്ന് പിന്മാറാൻ പോലും പ്രേരിപ്പിച്ചിരുന്നു. അക്കാര്യം അവർ ക്യാമ്പ് മേറ്റ് മൈൽസ് സ്റ്റെഫൻസിണിനോട് പറയുകയും ചെയ്തിരുന്നു. സെലിബ്രിറ്റി ബിഗ് ബ്രദർ താരമായ ഡാൻ, ആ പരിപാടിയിലെ തനിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർക്കൊപ്പം ലൈംഗികകേളികളിൽ ഏർപ്പെട്ടുവെന്ന ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.

തന്റെ വിജയത്തെ വിവരിക്കാൻ വാക്കുകളില്ലെന്ന് കിരീടം ചൂടിയശേഷം ജാക്വലിൻ അഭിപ്രായപ്പെട്ടു. എമിലി അറ്റാക്കാണ് ജാക്വലിനെ കിരീടമണിയിച്ചത്. പ്രേക്ഷകർ നൽകിയ നിർലോഭമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ജാക്വലിൻ, കുടുംബത്തോടുള്ള തന്റെ സ്‌നേഹത്തെക്കുറിച്ചാണ് പിന്നീട് സംസാരിച്ചത്. ഡാനെ താൻ അതിരറ്റ് പ്രണയിക്കുന്നതായും കുട്ടികളും അമ്മയും സഹോദരിമാരുമുൾപ്പെട്ട ലോകമാണ് തന്റേതെന്നും അവർ അവകാശപ്പെട്ടു.

ജേതാവായി പാലം കടന്നുവന്ന ജാക്വലിനെ അമ്പരപ്പിച്ചുകൊണ്ട് അവരെ സ്വീകരിക്കാൻ ഡാൻ അവിടെ കാത്തുനിന്നിരുന്നു. ജാക്വലിന്റെ വിജയത്തിനുശേഷം നടത്തിയ ചർച്ചകളാണ് ഇരുവരെയും സംശയങ്ങൾ ദൂരീകരിച്ച് ഒന്നിക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഷോയുമായി ബന്ധപ്പെട്ട് ജാക്വലിൻ കാട്ടിനുള്ളിലായിരുന്ന സമയത്ത് ഡാൻ തന്റെ സഹ അഭിനേതാക്കളുമായി ബ്ന്ധം പുലർത്തിയെന്ന സംശയമാണ് ജാക്വലിനെ തളർത്തിയിരുന്നത്.

ജാക്വലിൻ കിരീടവുമായി നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഡാൻ ഭാര്യയോടുള്ള തന്റെ കൂറ് പ്രകടിപ്പിച്ചു. താനെത്രത്തോളം അഭിമാനത്തോടെയാണ് നിൽക്കുന്നതെന്ന് വിവരിക്കാൻ വാക്കുകൾ മതിയാകില്ലെന്ന് ഡാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.പരിപാടിയുടെ ആദ്യദിവസം മുതൽക്കെ ജാക്വലിൻ വ്യക്തമായ മുൻതൂക്കം പുലർത്തിയിരുന്നുവെന്നും ഡാൻ പറഞ്ഞു. തന്റെ ജീവിതത്തെ ആകെപ്പാടെ മാറ്റമറിച്ച പരിപാടിയെന്നാണ് ജാക്വലിൻ അവതാരകരായ ആൻഡ് മക്പാർ്റ്റ്‌ലിനോടും ഡീക്ലാൻ ഡൊണോണിയോടും അഭിപ്രായപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP