Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അത്യാ കൊടുങ്കാറ്റ് വീശിയടിച്ച്; രാജ്യമെമ്പാടും കനത്ത നാശനഷ്ടം; പല സ്ഥലങ്ങളിലും വൻ മരങ്ങൾ കടപുഴകി വീണു; പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സം; പാർക്കുകൾ അടച്ചു

അത്യാ കൊടുങ്കാറ്റ് വീശിയടിച്ച്; രാജ്യമെമ്പാടും കനത്ത നാശനഷ്ടം; പല സ്ഥലങ്ങളിലും വൻ മരങ്ങൾ കടപുഴകി വീണു; പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സം; പാർക്കുകൾ അടച്ചു

സ്വന്തം ലേഖകൻ

പ്രവചനാതീതമായ വേഗതയിൽ ആഞ്ഞടിച്ചു വരുന്ന അത്യാ കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞ് വീശി. പല സ്ഥലങ്ങളിലും കൊടുങ്കാറ്റ് ആഞ്ഞ് വീശിയതിനെ തുടർന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.തെക്ക്-പടിഞ്ഞാറ് ഭാഗത്ത് പ്രാദേശിക വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്.കെറിയിലെയും കോർക്കിലെയും നിരവധി റൂട്ടുകളിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടാതെ നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ ഷാനൻ, കോർക്ക് വിമാനത്താവളങ്ങളിൽ നിന്ന് വഴിതിരിച്ചുവിടുകയോ ചെയ്യുന്നതായും സൂചനയുണ്ട്. കാറ്റിന് വീശാനുള്ള പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും ഓറഞ്ച് അലേർട്ട് ബാധകമാകുന്ന കൗണ്ടികളിൽ 130 കിലോമീറ്റർ വരെ കാറ്റിന് വേഗത പ്രതീക്ഷിക്കാം,

കൗണ്ടി കെറിയിൽ കാറ്റിന്റെ വേഗതമണിക്കൂറിൽ 130 കിലോമീറ്റർ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്.വൈകുന്നേരം 4 മുതൽ 7 വരെ കൗണ്ടി കെറി റെഡ് അലെർട്ടിൽ ആയിരിക്കും.ഡോണേഗൽ, ഗോൾവേ, ലൈട്രിം,സ്ലൈഗോ,മേയോ , ക്ലെയർ, ലിമെറിക്ക് എന്നീ കൗണ്ടികളിൽ ഇന്നലെ ഉച്ചയ്ക്ക് 1 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെയാണ് ഓറഞ്ച് അലേർട്ട് മെറ്റ് ഐറാൻ നൽകിയിട്ടുള്ളത്.

110-മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് ജനജീവിതത്തെ ബാധിക്കുമെന്നും ,ജാഗ്രത പാലിക്കണമെന്നും മെറ്റ് ഏറാൻ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

കുറഞ്ഞ ദേശീയ താപനില 7 ഡിഗ്രി സെൽഷ്യസ് വരെ ഉണ്ടാവുമെങ്കിലും പലയിടത്തും മഞ്ഞു വീഴ്ച ഉണ്ടാവാനുള്ള സാധ്യതയുംമെറ്റ് ഐറാൻ നൽകുന്നുണ്ട്.ഐസ്ലാൻഡിനും അയർലണ്ടിനുമിടയിൽ വീശുന്ന കൊടുങ്കാറ്റ് തിങ്കളാഴ്‌ച്ചരാവിലെ വരെ ശക്തമായ കാറ്റും കനത്ത മഴയും സൃഷ്ടിക്കുമെന്നതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ദേശീയ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കാലാവസ്ഥയുടെ പ്രക്ഷുബ്ധവസ്ഥ പരിഗണിച്ച്പ്രധാന പാർക്കുകൾ എല്ലാം അടച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP