Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രനേട്ടം കെെവരിക്കാൻ ഐഎസ്ആർഒ; രാജ്യത്തിന് സുരക്ഷയൊരുക്കാനായി പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു; ഒപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും; ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുരുന്നത് ‍ഡിസംബർ പതിനൊന്നിന്

ചരിത്രനേട്ടം കെെവരിക്കാൻ ഐഎസ്ആർഒ; രാജ്യത്തിന് സുരക്ഷയൊരുക്കാനായി പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു; ഒപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും; ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുരുന്നത് ‍ഡിസംബർ പതിനൊന്നിന്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഐഎസ്ആർഒയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിൾ (പിഎസ്എൽവി) അൻപതാം വിക്ഷേപണത്തിനൊരുങ്ങുന്നു. ഇന്ത്യയ്ക്ക് ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ പ്രതിരോധാവശ്യങ്ങൾക്കായുള്ള റിസാറ്റ്-2 ബിആർ 1 എന്ന അത്യാധുനിക ഭൗമനിരീക്ഷണ, റഡാർ ഉപഗ്രഹമാണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ഡിസംബർ 11-ന് വൈകിട്ട് 3:25-നാണ് പിഎസ്എൽവി സി-48 വിക്ഷേപണം നടക്കുക. മറ്റൊരു ചരിത്രപ്രധാന്യം ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപണം ഡിസംബർ 11-ന് നടക്കുക.

പിഎസ്എൽവി-സി48 റോക്കറ്റ് ആവും ഇതിനായി ഉപയോഗിക്കുക എന്നാണ് വിവരം. 628 കിലോഗ്രാം ഭാരമുള്ള ഒരു റഡാർ ഇമേജിങ് എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് ആണ് റിസാറ്റ്-2ബിആർ 1. ഒപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇതിൽ അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളും, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു.

പിഎസ്എൽവി-ക്യുഎൽ വേരിയന്റ് റോക്കറ്റ് ആയിരിക്കും ഈ ഉപഗ്രഹങ്ങൾ വഹിക്കുക എന്നാണ് ഐഎസ്ആർഒ നൽകുന്ന വിവരം. നാല് മോട്ടോറുകളാണ് ഈ റോക്കറ്റിനുണ്ടാവുക. പിഎസ്എൽവി-ക്യുഎൽ പതിപ്പിന്റെ രണ്ടാമത്തെ വിക്ഷേപണം ആണ് ഡിസംബർ 11 ന് നടക്കുക.


വിക്ഷേപിച്ച് 16 മിനിറ്റിന് ശേഷം റിസാറ്റ്-2ബിആർ1 പുറത്തുവിടും. അത് കഴിഞ്ഞ് ഒരു മിനിറ്റിന് ശേഷം വിദേശ ഉപഗ്രഹങ്ങൾ പുറത്തുവിട്ടു തുടങ്ങും. 21 മിനിറ്റിനുള്ളിൽ വിക്ഷേപണ ദൗത്യം പൂർത്തിയാവും. ഇതുവരെ 310 വിദേശ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുള്ളത്. ഡിസംബർ 11 ലെ വിക്ഷേപണം പൂർത്തിയാകുന്നതോടെ ഇത് 319 ആവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP