Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീണ്ടും ജീവനക്കാരോട് ക്രൂരതയുമായി മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റ്; ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പിരിച്ചു വിട്ടത് 166 തൊഴിലാളികളെ; സംസ്ഥാനത്തെ 43 ശാഖകളിലും പ്രതികാര നടപടി; ജോലിചെയ്ത കാലയളവ് കണക്കാക്കി നഷ്ടപരിഹാരത്തുകയും പുറത്താക്കിയവരുടെ അക്കൗണ്ടിലേക്ക് മാറ്റി പ്രകോപനം; വെല്ലുവിളിക്കുന്നത് സിഐടിയുവിനേയും സർക്കാരിനേയും; മുത്തൂറ്റ് ഫിനാൻസ് വീണ്ടും സമര കേന്ദ്രമാകും

വീണ്ടും ജീവനക്കാരോട് ക്രൂരതയുമായി മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റ്; ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പിരിച്ചു വിട്ടത് 166 തൊഴിലാളികളെ; സംസ്ഥാനത്തെ 43 ശാഖകളിലും പ്രതികാര നടപടി; ജോലിചെയ്ത കാലയളവ് കണക്കാക്കി നഷ്ടപരിഹാരത്തുകയും പുറത്താക്കിയവരുടെ അക്കൗണ്ടിലേക്ക് മാറ്റി പ്രകോപനം; വെല്ലുവിളിക്കുന്നത് സിഐടിയുവിനേയും സർക്കാരിനേയും; മുത്തൂറ്റ് ഫിനാൻസ് വീണ്ടും സമര കേന്ദ്രമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയ 166 തൊഴിലാളികളെ മനേജ്മെന്റ് പിരിച്ചുവിട്ടു. സംസ്ഥാനത്തെ 43 ശാഖകളിൽനിന്നാണ് ഇത്രയും പേരെ മുന്നറിയിപ്പില്ലാതെ കമ്പനി പിരിച്ചുവിട്ടത്. ശനിയാഴ്ച വൈകിട്ടാണ് ജീവനക്കാരെ പുറത്താക്കിയതായി ഇ-മെയിൽ അറിയിപ്പ് ലഭിച്ചത്. ഇതിനു പിന്നാലെ ജോലിചെയ്ത കാലയളവ് കണക്കാക്കി നഷ്ടപരിഹാരത്തുകയും ഇവരുടെ അക്കൗണ്ടിലേക്കും കമ്പനി നൽകി.

പിരിച്ചുവിടൽ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ജനുവരി രണ്ടുമുതൽ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി. ഓഗസ്റ്റ് 20 മുതൽ 52 ദിവസം മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ പണിമുടക്കിയിരുന്നു. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാനത്താകെ 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലും സമരം നടത്തിയിരുന്നു.

മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിലെ തൊഴിലാളി സമരം അവസാനിച്ചു. കൊച്ചിയിൽ ഹൈക്കോടതി നിരീക്ഷകരുടെയും ലേബർ കമ്മിഷണറുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് അമ്പത്തിരണ്ട് ദിവസം നീണ്ട സമരം അവസാനിച്ചത്. തൊഴിലാളികൾക്ക് ശമ്പള വർധന നടപ്പാക്കും. സമരത്തിന്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ച ശമ്പളം വേണ്ടെന്ന് സമരം ചെയ്യാത്ത ജീവനക്കാർ രേഖാമൂലം അറിയിച്ചതായി മുത്തൂറ്റ് മാനേജ്‌മെന്റ് അറിയിച്ചു. സമരത്തെ തുടർന്ന് അടച്ച ബ്രാഞ്ചുകൾ തുറക്കില്ല. സമരത്തിനിടെ അക്രമം നടത്തിയവർക്കെതിരായ നിയമനടപടികൾ തുടരുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. എളമരം കരീമിന്റെ നേതൃത്വത്തിലുള്ള സിഐടിയു നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്.

മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ നടത്തിവന്ന സമരം ഒത്തുതീർപ്പായിയത് എല്ലാ വിഷയവും പറഞ്ഞ് പരിഹരിച്ചാണ്. വേതന വർദ്ധന എന്ന ആവശ്യം മാനേജ്മെന്റ് തത്വത്തിൽ അംഗീകരിച്ചു. മാനേജ്മെന്റും തൊഴിലാളി യൂണിയനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച.

സമരത്തെ തുടർന്ന് സ്ഥാപനത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്ന 41 പേരുടെ സസ്പെൻഷൻ പിൻവലിക്കാനും തീരുമാനിച്ചു. എന്നാൽ അതിന് അപ്പുറത്തേക്ക് ആളുകളെ പിരിച്ചു വിട്ട പ്രകോപനം കാട്ടുകയാണ് മാനേജ്‌മെന്റ്. നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികൾ പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മാനേജ്മെന്റ് അംഗീകരിക്കുമെന്നും അറിയിച്ചിരുന്നു.

യൂണിയൻ പ്രവർത്തനം അനുവദിക്കുക, ശമ്പള വർധനവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 52 ദിവസമായി സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിവന്ന സമരമാണ് അന്ന് ഒത്തുതീർപ്പായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP