Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പറേഷൻ തണ്ടറിന് പുല്ലുവിള കൽപിച്ച് വിനോദ സഞ്ചാര ബസുകളുടെ അഭ്യാസം വീണ്ടും; ബസിൽ കരിമരുന്ന് പ്രയോഗവും സാഹസിക യാത്രയും നടത്തിയത് വിദ്യാർത്ഥിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി; താമരശ്ശേരിയിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഹീരാ ഹോളിഡേഴ്‌സിനെ കയ്യോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്; ബസിന് മുകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും നടത്തിയ ആഘോഷം വിവാദമാകുമ്പോൾ  

ഓപ്പറേഷൻ തണ്ടറിന് പുല്ലുവിള കൽപിച്ച് വിനോദ സഞ്ചാര ബസുകളുടെ അഭ്യാസം വീണ്ടും; ബസിൽ കരിമരുന്ന് പ്രയോഗവും സാഹസിക യാത്രയും നടത്തിയത് വിദ്യാർത്ഥിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി; താമരശ്ശേരിയിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഹീരാ ഹോളിഡേഴ്‌സിനെ കയ്യോടെ പിടികൂടി മോട്ടോർ വാഹന വകുപ്പ്; ബസിന് മുകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും നടത്തിയ ആഘോഷം വിവാദമാകുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് ശക്തമായ നടപടികൾ തുടരുമ്പോൾ നിയമത്തെ വെല്ലുവിളിച്ച് വിദോയയാത്ര സംഘത്തിന്റെ സാഹസിക യാത്രയും കരിമരുന്ന് പ്രയോഗവും. താമരശേരിയിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥിസംഘം സഞ്ചരിച്ച ബസിലാണ് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗം നടത്തിയത്.

കോരങ്ങാട് സർക്കാർ വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിനോദയാത്രക്ക് പോയവരാണ് വിദ്യാർത്ഥികൾ. രണ്ടു ബാച്ചിലെ വിദ്യാർത്ഥികളുടെ ബസിന് മുകളിലാണ് അപകടം ക്ഷണിച്ചുവരുത്തുന്ന ആഘോഷ പരിപാടികൾ അരങ്ങേറിയത്. ബസിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു ആഘോഷം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനാണ് സ്‌ക്കൂളിൽ നിന്ന് അഞ്ച് ബസുകളിലായി ബാഗ്ലൂരിലേക്ക് വിദ്യാർത്ഥി സംഘം വിനോദയാത്ര പോയത്. അവിടെ വച്ചാണ് അതിര് കടന്നുള്ള ആഘോഷപരിപാടികൾ അരങ്ങേറിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുക്കുകയായിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുക്കുകയായിരുന്നു. നിയമ ലംഘനം നടത്തിയ KL 35 D 5858 നമ്പറിലുള്ള കൊടുവള്ളി സ്വദേശിയുടെ ഹീരാ ഹോളിഡേയ്‌സ് എന്ന ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു. അതേസമയം ബസ് ഉടമകൾ മാത്രമാണ് ബസിന് മുകളിൽ കയറിയതെന്നും, വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കില്ലെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ബസുകലാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. ടാക്‌സ് വെട്ടിച്ച് ഓടിയ കൊല്ലത്തെ പ്രസിദ്ധ വിനോദ സഞ്ചാരബസായ കൊമ്പൻ ആഴ്ചകൾക്ക് മുൻപാണ് മോട്ടോർ വാഹനവകുപ്പ് പിടിച്ച് പിഴ ഈടാക്കിയത്. ഇതിന് പിന്നാലെ കൊല്ലം വെണ്ടാർ വിദ്യാധിരാജ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കൊട്ടാരക്കര സ്വദേശിയുടെ ബസും സാഹസിക യാത്രയുടെ പേരിൽ പിടിച്ചെടുത്തിരുന്നു.

സ്‌കൂൾ ഗ്രൗണ്ടിൽ സാഹസിക ഡ്രൈവിങ് നടത്തിയായിരുന്നു ബസ് ഡ്രൈവറുടെ അഭ്യാസം സംഭവത്തിൽ കൊട്ടാരക്കര ആർ.ടി. ഒയും സംഘവും ബസ് പിടിച്ചെടുത്തിരുന്നു. പിന്നാലെ കൊല്ലം സ്വദേശിയായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. വിനോദ സഞ്ചാര ബസുകളിലെ ടിക്ക് ടോക്ക് അഭ്യാസങ്ങളും പൊലീസും വെഹിക്കിൾ ഇൻസ്‌പെക്ടർമാരും പരിശോധിച്ച് വരുമ്പോഴാണ് പുതിയ സംഭവങ്ങൾ അരങ്ങേറുന്നത്.

അതേസമയം നിയലംഘനം തടയാൻ കർശന പരിശോധനയാണ് മോട്ടോർ വാഹനവകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസുകളിലെ രൂപമാറ്റം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേകം പരിശോധനകൾ നടത്തും. റോഡുകളിലാകും പരിശോധന.
കാതടപ്പിക്കുന്ന ശബ്ദത്തോട് കൂടിയ എയർ ഹോണുകൾ, നിയമവിരുദ്ധമായുള്ള ലൈറ്റിങ് സംവിധാനങ്ങൾ, ബസിന്റെ ബോഡിയിലുള്ള സ്റ്റിക്കറുകൾ ഇവയ്ക്കെല്ലാം പിഴ ഈടാക്കും.

ബസുകൾ ആൾട്രേഷൻ നടത്തിയാൽ 5000 രൂപ മുതൽ 10,000 രൂപ വരെ പിഴ ഈടാക്കും.
അഭ്യാസ പ്രകടനങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. സോഷ്യൽമീഡിയ പ്രത്യേകം നിരീക്ഷിക്കാനും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP