Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തർക്ക ഭൂമിയുടെ അകവും പുറവും ഹിന്ദുക്കളുടേത്; മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഹിന്ദു മഹാസഭ; അയോധ്യാ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷനുമായി ഹിന്ദു സംഘടനയും

തർക്ക ഭൂമിയുടെ അകവും പുറവും ഹിന്ദുക്കളുടേത്; മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി അനുവദിക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഹിന്ദു മഹാസഭ; അയോധ്യാ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷനുമായി ഹിന്ദു സംഘടനയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടും രാമജന്മഭൂമിയുടെ പേരിലുള്ള തർക്കവും വിവാദവും കെട്ടടങ്ങുന്നില്ല. മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി നൽകണമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഹിന്ദു മഹാസഭ. കോടതി വിധിക്കെതിരായി റിവ്യു പെറ്റീഷൻ നൽകുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചു. അയോധ്യയിൽ മുസ്ലീങ്ങൾക്ക് അഞ്ച് ഏക്കർ അനുവദിക്കേണ്ട ആവശ്യമില്ലെന്നാണ് ഹിന്ദു മഹാസഭയുടെ നിലപാട്. ഇത് സുപ്രീംകോടതിയെ സംഘടന അറിയിക്കും.

അയോധ്യയിൽ പള്ളി നിർമ്മാണത്തിന് ഭൂമി അനുവദിക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ഹിന്ദുമഹാസഭയുടെ വിലയിരുത്തൽ. തർക്കഭൂമിയുടെ അകവും പുറവും ഹിന്ദുക്കളുടെ ഭൂമിയാണെന്നും അയോധ്യയിൽ മുസ്ലിങ്ങൾ ഭൂമി അനുവദിക്കരുതെന്നും ഹിന്ദുമഹാസഭയുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ വ്യക്തമാക്കി. നവംബർ 10നാണ് അയോധ്യ-ബാബ്‌രി മസ്ജിദ് ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിക്കുന്നത്. തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാനും അയോധ്യയിൽ മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാനായി അഞ്ച് ഏക്കർ ഭൂമി അനുവദിക്കാനുമായിരുന്നു വിധി.

അയോധ്യ വിധിക്കെതിരെ ഏഴ് റിവ്യൂ പെറ്റീഷനുകളാണ് സുപ്രീം കോടതിയിൽ വിവിധ സംഘടനകൾ സമർപ്പിച്ചത്. ഹിന്ദു സംഘടനകളുടെ ഭാഗത്തുനിന്ന് വിധിക്കെതിരെ ആദ്യമായാണ് റിവ്യൂ പെറ്റീഷൻ നൽകുന്നത്. മൗലാന മുഫ്തി ഹസ്ബുല്ല, മൗലാന മഹ്ഫൂസുർ റെഹ്മാൻ, മിസ്ഹാബുദ്ദീൻ, മുഹമ്മദ് ഉമർ, ഹാജി നഹ്ബൂബ് എന്നിവരാണ് സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് റിവ്യൂ പെറ്റീഷൻ സമർപ്പിച്ചത്. ആൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ പിന്തുണയോടെയാണ് ഇവർ റിവ്യൂ പെറ്റീഷൻ നൽകിയത്. ഇവർക്കു പുറമെ, മുഹമ്മദ് അയ്യൂബ് എന്ന വ്യക്തിയും പെറ്റീഷൻ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP