Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവത്തിന് മുൻപ് പൊണ്ണത്തടിച്ചിയെന്ന് കളിയാക്കിയ സാനിയയെ ഇപ്പോൾ കണ്ടാൽ അമ്പരക്കും; 87 കിലോയിൽ നിന്നും 57ലേക്ക് സാനിയ മിർസ ഭാരം കുറച്ചത് ഈ രീതിയിൽ; ഫിറ്റ്‌നെസ് രഹസ്യം പങ്കുവച്ച് വർക്കൗട്ട് വീഡിയോയുമായി സാനിയ മിർസ; കയ്യടിച്ച് സോഷ്യൽ മീഡിയയും  

പ്രസവത്തിന് മുൻപ് പൊണ്ണത്തടിച്ചിയെന്ന് കളിയാക്കിയ സാനിയയെ ഇപ്പോൾ കണ്ടാൽ അമ്പരക്കും; 87 കിലോയിൽ നിന്നും 57ലേക്ക് സാനിയ മിർസ ഭാരം കുറച്ചത് ഈ രീതിയിൽ; ഫിറ്റ്‌നെസ് രഹസ്യം പങ്കുവച്ച് വർക്കൗട്ട് വീഡിയോയുമായി സാനിയ മിർസ; കയ്യടിച്ച് സോഷ്യൽ മീഡിയയും   

മറുനാടൻ ഡെസ്‌ക്‌

ന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെന്നീസ് താരമാണ്. ടെന്നീസിൽ മിന്നി നിൽക്കുമ്പോഴാണ് കഴിഞ്ഞ വർഷം സാനിയ ഗർഭിണിയായത്. തുടർന്ന് 2018 ഒക്ടോബറിൽ സാനിയ ഒരാൺകുഞ്ഞിന് ജന്മം നൽകി. പ്രസവസമയത്ത് 87 കിലോ ഭാരമുണ്ടായിരുന്ന സാനിയ ഇപ്പോൾ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നതിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.താരത്തിന്റെ തടി എങ്ങനെ കുറഞ്ഞു എന്നായിരുന്നു പലരുടേയും അത്ഭുതം. ഇപ്പോഴിതാ തന്റെ തടി കുറച്ചതിന്റെ രഹസ്യം ആരാധകരോട് പങ്കുവയ്ക്കുകയാണ് താരം.

വിവാഹം കഴിഞ്ഞ് കുഞ്ഞൊക്കെ ആയാൽ മിക്ക സ്ത്രീകളും ശരീരം നോക്കുന്നതും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലുമൊക്കെ മടി കാണിക്കും. അമ്മയാകുന്നതോടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളുമൊക്കയായി ഒതുങ്ങി കൂടുന്നവരാണ് മലയാളത്തിലെ പല നടിമാരും. എന്നാൽ ബോളിവുഡ് നടിമാർ കുഞ്ഞുണ്ടായിക്കഴിഞ്ഞും തങ്ങളുടെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാൽ ഇപ്പോൾ മടിയുള്ള അമ്മമാർക്ക് പ്രചോദനം എന്ന രീതിയിലാണ് സാനിയയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നത്. ഗർഭകാലത്ത് ഡയറ്റ് ഫോളോ ചെയ്യാത്ത സാനിയ തനിക്ക് ഇഷ്ടമുള്ള ആഹാരങ്ങളൊക്കെ കഴിച്ച് നന്നായി തടിവച്ചിരുന്നു.

ഗർഭിണിയായിരുന്ന സമയത്തെ സാനിയ മിസ്രയുടെ ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. 87 കിലോ ആയിരുന്നു പ്രസവസമയത്ത് സാനിയയുടെ ഭാരം. എന്നാൽ ഇപ്പോൾ 30 കിലോ കുറച്ച് 57 കിലോ ആണ് സാനിയയുടെ ഭാരം. അതേസമയം സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ഒരു കുഞ്ഞിന്റെ അമ്മയാണെന്ന് പോലും ആർക്കും തോന്നാത്ത അത്രയും സ്മാർട്ടായിട്ടാണ് സാനിയ ഉള്ളത്. സാനിയയുടെ വർക്കൗട്ടും ഫിറ്റ്നസ് രഹസ്യങ്ങളുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പ്രസവശേഷം 15-ാം നാൾ മുതൽ സാനിയ ഫിറ്റ്‌നസിൽ ശ്രദ്ധിച്ചു തുടങ്ങി. ചെറിയ വർക്കൗട്ടുകളിലൂടെയായിരുന്നു വ്യായാമം ആരംഭിച്ചത്. വ്യായാമങ്ങളുടെ ചിത്രങ്ങൾ സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചിരുന്നു. ആവശ്യമായ വിശ്രമ ശേഷമാണ് സാനിയ തന്റെ വർക്കൗട്ടിലേക്കും തിരിഞ്ഞത്. പ്രസവശേഷം അഞ്ചുമാസം കഴിഞ്ഞപ്പോൾ 20 കിലോ കുറച്ച താരം പിന്നീട് മൂന്നു മാസങ്ങൾ കൊണ്ട് 10 കിലോ കൂടി കുറച്ചാണ് ഇപ്പോൾ സ്ലിമായി മാറിയിരിക്കുന്നത്. കൃത്യമായ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് സാനിയ മിർസ തന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തത്. വിവാഹം കഴിഞ്ഞ് അമ്മയാകുന്നതോടെ ജീവിതം തീർന്നു എന്നു കരുതുന്നവർക്കായിട്ടാണ് താൻ തന്റെ ഫിറ്റ്നസിന്റെയും വർക്കൗട്ടിന്റെയും വിവരങ്ങൾ പങ്കുവയ്ക്കുന്നതെന്നും താരം പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP