Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല; സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല; പറയാതിരിക്കുന്നതാണ് മാന്യത; മീ ടുവിൽ അഭിപ്രായം വ്യക്തമാക്കി മീരാ വാസുദേവ്

വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല; സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല; പറയാതിരിക്കുന്നതാണ് മാന്യത; മീ ടുവിൽ അഭിപ്രായം വ്യക്തമാക്കി മീരാ വാസുദേവ്

മറുനാടൻ മലയാളി ബ്യൂറോ

ന്മാത്ര എന്ന ബ്ലെസ്സി സംവിധാനം ചെയ്തു മോഹൻലാലിന്റെ നായികയായി എത്തിയതോടെയാണ് മീര വാസുദേവിനെ മലയാളികൾ കൂടുതൽ ്അറിയപ്പെടുന്നത്. 2005 ൽ ആണ് തന്മാത്ര പുറത്തിറങ്ങുന്നത്.സൽമാൻ ഖാൻ നായകനായി അഭിനയിച്ച ജാനാം സംജാ കരോ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു പ്രസിദ്ധി നേടിയിട്ടുണ്ട്.

ശാലീനത തുളുമ്പുന്ന കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ ബോൾഡ് ആയ വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. മീ ടൂ വിവാദങ്ങളാൽ ഏറെ കൊടുമ്പിരി കൊണ്ട ഇന്ത്യൻ സിനിമാലോകത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മീര.

തന്റെ മാതാപിതാക്കൾ തന്നെ ബോൾഡ് ആയി തന്നെയാണ് വളർത്തിയിരുന്നത് എന്നാണ് താരം പറയുന്നത്. മീര വാസുദേവ് പറയുന്നത് ഇങ്ങനെ,സ്വന്തം നിലപാടിൽ ഉറച്ച് നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാൻ ബോൾഡായി സംസാരിക്കും. വീട്ടുകാർ അങ്ങനെയാണെന്നെ വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ പ്രതികരിക്കുകയും ചെയ്യും.

അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല.

പറയാതിരിക്കുന്നതാണ് മാന്യത.സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സമ്മതിച്ചതിനുശേഷം നിർബന്ധത്തിനു വഴങ്ങിയാണ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP