Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസ് ബക്കറ്റ് ചലഞ്ച് കേരളത്തിലേക്കും; മഞ്ഞു വെള്ളത്തിൽ കുളിച്ച് സുഹൃത്തുക്കളെ വെല്ലു വിളിച്ച് ആദ്യം രംഗത്തിറങ്ങിയത് സിന്ധു ജോയി

ഐസ് ബക്കറ്റ് ചലഞ്ച് കേരളത്തിലേക്കും; മഞ്ഞു വെള്ളത്തിൽ കുളിച്ച് സുഹൃത്തുക്കളെ വെല്ലു വിളിച്ച് ആദ്യം രംഗത്തിറങ്ങിയത് സിന്ധു ജോയി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് എസ്എഫ്‌ഐയുടെ മുൻ തീപ്പൊരി നേതാവ് സിന്ധു ജോയി രംഗത്ത്. വെല്ലുവിളി സധൈര്യം ഏറ്റെടുത്ത സിന്ധു ജോയി ഐസ് ബക്കറ്റ് ചലഞ്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. തന്റെ അടുത്ത സുഹൃത്തുക്കളെ സിന്ധു ജോയി ഐസ് ബക്കറ്റ് ചലഞ്ചിനായി വെല്ലുവിളിക്കുകയും ചെയ്തു. സിന്ധുവിന്റെ പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളുമാണ്. ഇതിനകം കേരളത്തിലും തരംഗമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് കൊച്ചിയിലെ ഏതാനും കോളജ് വിദ്യാർത്ഥികളും നേരത്തെ രംഗത്ത് വന്നിരുന്നു.

ഫേസ്‌ബുക്ക് ഉപജ്ഞാതാവായ മാർക്ക് സുക്കർ ബർഗ് മൈക്രോസോഫ്റ്റിന്റെ അമരക്കാരൻ ബിൽ ഗേറ്റ്‌സിനെ വെല്ലുവിളിച്ചാണ് ഇതിന് തുടക്കമിട്ടത്. ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ എത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ഐസ് ബക്കറ്റ് ചലഞ്ച് തരംഗം ആയത്. അമിറ്റ്രോഫിക്ക് ലാറ്ററൽ സ്‌കെലറോസിസ് രോഗത്തിനെതിരെ ബോധവൽക്കരണത്തിനായും ഫണ്ട് ശേഖരിക്കുന്നതിനുമാണ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തുന്നത്. തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുന്ന ഈ രോഗം തളർവാതമായി മാറാനിടയുണ്ട്. ഐസ് വാട്ടർ ചലഞ്ചിന് വെല്ലുവിളി ലഭിച്ചുകഴിഞ്ഞാൻ 24 മണിക്കൂറിനുള്ളിൽ വെല്ലുവിളി ഏറ്റെടുക്കുകയോ മോട്ടോർ ന്യൂറോൺ ഡിസീസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം. സംഗതി ഇത്രയേയുള്ളൂ, ഐസിന്റെ തണുപ്പുള്ള ഒരു ബക്കറ്റ് വെള്ളം തലവഴി കമഴ്‌ത്തുക.

ഭംഗ്ര ഗായകൻ ദലർ മെഹന്ദിയും ടെന്നീസ് താരം സാനിയ മിർസയും ബോളിവുഡ് നടിയായ ബിപാഷ ബസുവും തെന്നിന്ത്യൻ നടിയായ ഹൻസികയും ഐസ് വെള്ളം തലയിലൊഴിച്ചു വീഡിയോ യൂട്യൂബിലടക്കം പോസ്റ്റു ചെയ്തിരുന്നു. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിവരെ വെല്ലുവിളിച്ചാണ് ദലർ മെഹന്ദി ഐസ് വാട്ടർ തലയിലൊഴിച്ചത്. അതേ സമയം തന്റെ ആരാധകരെയാണ് ഹൻസിക വെല്ലുവിളിച്ചത്. ബിപാഷയാകട്ടെ രാജ് കുന്ദ്രയെയും. സാനിയ മിർസ ഒന്നല്ല രണ്ടു തവണയാണ് വെല്ലുവിളി ഏറ്റെടുത്തത്. ആദ്യം ഐസ്‌ക്യൂബുകൾ തലയിലേക്ക് ഇട്ട സാനിയ രണ്ടാമത് ഐസ് വെള്ളം ഒഴിച്ചു.

പ്രമുഖ ഗായകൻ ജസ്റ്റിൻ ബീബർ, പ്രമുഖ ഗായിക ലേഡി ഗാഗ, ഗായികയും മോഡലുമായ ഇഗി അസാലിയ, പ്രമുഖ നടൻ ക്രിസ് പ്രാറ്റ്, ടോക് ഷോ അവതാരക ഓപ്ര വിൻഫ്രെ, പ്രമുഖ ഗായിക ജെന്നിഫർ ലോപസ്, റോബർട് ഡൗണി ജൂനിയർ, നിന ഡോബ്‌റെവ്, വാൻ ഡെർ ബീക് , ബ്രസീൽ സ്‌ട്രൈക്കർ നെയ്മർ തുടങ്ങിയവരൊക്കെ വെല്ലുവിളി ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ജസ്റ്റിൻ ബീബർ രണ്ടു തവണ വെല്ലുവിളി ഏറ്റെടുത്തു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP