Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നോട്ട് നിരോധനം പോലെ ഉള്ളിയും': സബ്സിഡി ഉള്ളിക്കായി വരി നിന്നയാൾ കുഴഞ്ഞു വീണ് മരിച്ചു: ജനങ്ങൾ ഉള്ളിക്കായി കാത്ത് നിൽക്കുന്നത് മണിക്കൂറോളം; ഉള്ളിക്ക് കനത്ത സുരക്ഷ നൽകണമെന്ന ആവശ്യവും ശക്തം

'നോട്ട് നിരോധനം പോലെ ഉള്ളിയും': സബ്സിഡി ഉള്ളിക്കായി വരി നിന്നയാൾ കുഴഞ്ഞു വീണ് മരിച്ചു: ജനങ്ങൾ ഉള്ളിക്കായി കാത്ത് നിൽക്കുന്നത് മണിക്കൂറോളം; ഉള്ളിക്ക് കനത്ത സുരക്ഷ നൽകണമെന്ന ആവശ്യവും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സബ്സിഡി ഉള്ളിക്കായി വരി നിന്നയാൾ കുഴഞ്ഞു വീണ് മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിൽ റയ്തൂ ബസാറിലാണ് സംഭവം. 55കാരനായ സംബയ്യയാണ് കുഴഞ്ഞു വീണ് മരിച്ചത്.

ഉള്ളി വില കിലോയ്ക്ക് 180 രൂപയിലെത്തി നിൽക്കുമ്പോൾ റയ്തൂ ബസാറിൽ സബ്സിഡി നിരക്കിലാണ് സർക്കാർ ഉള്ളി എത്തിച്ചിരുന്നത്. കിലോയ്ക്ക് 25 രൂപയാണ് ബസാറിലെ നിരക്ക്. ആധാർ കാർഡ് കാണിക്കുകയാണെങ്കിൽ ഒരു കിലോ ഉള്ളി സബ്സിഡി നിരക്കിൽ ലഭിക്കും. ഇതിനായി വലിയ ക്യൂആണ് ബസാറിലുണ്ടായിരുന്നത്.

പലരും പുലർച്ചെ 5മണി മുതൽ ക്യൂ നിൽക്കുന്നവരാണ്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സാംബയ്യ കുഴഞ്ഞു വീഴുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മണിക്കൂറുകളോളമുള്ള കാത്തുനിൽപ്പ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഉള്ളിക്ക് കനത്ത സുരക്ഷ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

മിതമായ നിരക്കിൽ ഉള്ളി വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ടിഡിപി എം‌എൽ‌എമാരും പ്രസിഡന്റും പ്രതിപക്ഷ നേതാവ് എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് മാർച്ച് നടത്തിയതിനു തൊട്ടുപിന്നാലെയാണ് സാംബയ്യയുടെ മരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP