Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും

പ്രകാശ് ചന്ദ്രശേഖർ

ആലുവ: മിസ്സിങ് പാരതിയിൽ സംശയങ്ങൾ തീർക്കാൻ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചപ്പോൾ പൊലീസ് ഉപദ്രവിക്കുകയാണെന്നും മുൻകൂർ ജാമ്യം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് പരാതിക്കാരനെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് അരും കൊലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ .പ്രേംകുമാറും സുനിത ബേബിയും ചേർന്ന് വിദ്യയെ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ കുരുക്കിയെന്ന് പൊലീസ്. തൃപ്പൂണിത്തുറ ഉദയംപേരൂർ ആമേടയിൽ വാടകയ്ക്കുതാമസിച്ചിരുന്ന ചേർത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ടത്.

തിരുവനപുരത്തുവച്ച് കഴിഞ്ഞ സെപ്റ്റംബറിൽ കൊലപാതകം നടത്തിയശേഷം തിരുനെൽവേലിയിലാണ് മൃതദേഹം മറവുചെയ്തത്. മൂന്നു മാസം മുൻപായിരുന്നു കൃത്യം. സെപ്റ്റംബർ 20 ന് തിരുവനന്തപുരത്ത് പേയാടുള്ള വില്ലയിൽ എത്തിച്ചു. 21 ന് രാത്രി കഴുത്തുഞെരിച്ച കൊന്നു. മൃതദേഹം കാറിൽ കൊണ്ടുപോയി തിരുനെൽവേലിയിൽ ഉപേക്ഷിച്ചു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് ഭർത്താവ് പ്രേകുമാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ചു. നേത്രാവതി എക്സ്‌പ്രസിന്റെ ഡസ്റ്റ്ബിനിലാണ് ഫോൺ ഉപേക്ഷിച്ചത്. അവസാന ഫോൺ ലൊക്കേഷൻ കണ്ടെത്തിയത് മംഗലാപുരത്തായിരുന്നു. ഭർത്താവ് മുൻകൂർജാമ്യമെടുത്തതാണ് സംശയമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് പ്രേംകുമാറിനെതിരെ അന്വേഷണം ശക്തമാക്കിയത്. വിദ്യയെ പലതവണ കാണാതായിട്ടുണ്ട്. ഭർത്താവ് ഇത് മുതലെടുത്തെന്നും പൊലീസ് വിശദീകരിച്ചു. കാമുകി സുനിതയെ പ്രേംകുമാർ കണ്ടത് ഈ വർഷം സ്‌കൂൾ റീയൂണിയനിലായിരുന്നു.

ചെങ്ങന്നൂർ പൊന്നമറ്റത്തിൽ പ്രേംകുമാർ (40)കാമുകി തിരുവനന്തപുരം വെള്ളറട സ്വദേശിനിയായ സുനിത ബേബി (39)എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് ഉയദംപേരൂർ പൊലീസ് അറസ്റ്റുചെയ്തു. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് കൊലപാതകം വെളിച്ചത്തുകൊണ്ടുവരുന്നതിന് കാരണമെന്ന് സി ഐ ബാലൻ അറിയിച്ചു. പ്രേംകുമാറും സുനിതാ ദേവിയും തിരുവനന്തപുരത്ത് സ്‌കൂൾ പഠനകാലം മുതലുള്ള സൗഹൃദമുണ്ട്. റീ യൂണിയനിൽ കണ്ടു മുട്ടിയ ശേഷം ഇരുവരും തമ്മിലുള്ള അടുപ്പം തുടർന്നു. ഒടുവിൽ ഒരുമിച്ച് ജീവിക്കണമെന്ന് ഇരുവരും തീരുമാനിച്ചു.

തുടർന്നാണ് വിദ്യയെ കൊലപ്പെടുത്താൻ ഇരുവരും കൂടി തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 20-ന് ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് പേയാട് ഗ്രാന്റ്വില്ലയിൽവച്ച് കൊലനടത്തി. കഴുത്തിൽ കയർ മുറുക്കിയാണ് കൊല നടത്തിയത്്. മരണം ഉറപ്പാക്കിയ ശേഷം മൃതശരീരം ഇരുവരും ചേർന്ന് രാത്രിതന്നെ കാറിൽക്കയറ്റിക്കൊണ്ടുപോയി തിരുനെൽവേലിയിൽ ആളൊഴിഞ്ഞ പാതയോരത്ത് ഉപേക്ഷിച്ചു. തിരിച്ചെത്തി 23-ന് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെകാണാനില്ലന്ന് പാരാതി നൽകി മടങ്ങി. ഉദയംപേരൂർ സ്റ്റേഷൻ പരിധിയിലെ ആമേട ഭാഗത്താണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. വിദ്യ ചേർത്തല സ്വദേശിനിയാണ്.

പ്രേംകുമാർ കൺസൽട്ടിങ് ഏജൻസി നടത്തി വരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. പരാതി നൽകിയ ശേഷം സംശയങ്ങൾ ചോദിക്കാനുണ്ടെന്നും സ്റ്റേഷനിലെത്തണമെന്നും ആവശ്യപ്പെട്ട് പൊലീസ് നിരന്തരം വിളിച്ചിട്ടും പ്രേംകുമാർ തിരിഞ്ഞുനോക്കിയില്ല. സംഭവത്തിൽ പ്രേംകുമാറിലേയ്ക്ക് പൊലീസിന്റെ അന്വേഷണം നീളാൻ പ്രധാനകാരണം ഇതായിരുന്നു. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ പൊലീസ് തന്നെ ശല്യപ്പെടുത്തുകയാണെന്നും അറസ്റ്റുചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടയിലും പൊലീസ് അന്വേഷണം തുടർന്നിരുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ വിദ്യയെ കൊലപ്പെടുത്തിയ കാര്യവും തുടർന്നുനടന്ന സംഭവങ്ങളും വള്ളിപുള്ളി വിടാതെ ഇയാൾ പൊലീസിന് മുമ്പാകെ വിവരിച്ചു. പിന്നാലെ സുനിതയെയും കസ്റ്റഡിയിൽ എടുത്തു. ഇരുവരുമായി മൃതദ്ദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തി പൊലീസ് സംഘം പരിശോധന നടത്തി.അപ്പോഴാണ് തിരുനെൽവേലി പൊലീസ് അജ്ഞാതമൃദേഹം കണ്ടെത്തിയ സംഭവത്തിൽ സെപ്റ്റംബർ 21 -ന് കേസെടുത്തിട്ടുണ്ടെന്നും അവകാശികളെത്താത്തതിനാൽ മൃതദ്ദേഹം പൊതുശ്മശാനത്തിൽ മറവുചെയ്തതായും മറ്റും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

ഫോട്ടോകാണിച്ചപ്പോൾ വിദ്യയുടെ ജഡമാണ് തങ്ങൾ മറവുചെയ്തതെന്ന് തിരുനെൽവേലി പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ഭർത്താവ് പ്രേംകുമാർ വിദ്യയെ കാണാനില്ലെന്ന് കാട്ടി ഉദയംപേരൂർ സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ കൊലയ്ക്ക് പിന്നിൽ ഭാർത്താവും കാമുകിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ വാട്സ് ആപ്പ് സന്ദേശത്തോടെയാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.

സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോർട്ടിൽ വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കൊലപാതകത്തിന് പ്രേം കുമാറും കാമുകിയും ചേർന്ന് പദ്ധതിയിടുകയായിരുന്നു.തുടർന്ന് വിദ്യയെ കയർ കഴുത്തിൽ മുറുക്കി കൊല ചെയ്ത ശേഷം പേയാട്ട് നിന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയയിരുന്നെന്ന് പൊലീസ് പറയുന്നു. ആയൂർവേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് ഇരുവരും ഉദയം പേരൂർ നിന്നും തിരുവനന്തപുരം പേയാട്ടിലെ ഗ്രാൻ ടെക്ക് അപ്പാർട്ട്മെന്റിലേക്ക് എത്തിയത്. ഇവിടെ തന്നെ പ്രേംകുമാറിന്റെ കാമുകി സുനിതാ ബേബിയും വീട് എടുത്തു. ശേഷം ഇരുവരും ചേർന്ന് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 20നാണ് വീട്ടിൽ നിന്ന് വിദ്യയെ കാണാതാകുന്നത്. ഭർത്താവ് പ്രേംകുമാറിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാൽ കേസ് പാതിവഴിയിൽ നിൽക്കുകയായിരുന്നു. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകി സുനിതയും പ്രേംകുമാറും കസ്റ്റഡിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP