Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞത് രണ്ട് കിഡ്‌നിയും തകരാറിലെന്ന്; പത്തടി കഷ്ടിച്ച് നടന്നാൽ പോലും അവശയാകും; രണ്ട് കിഡ്നിയും തകരാറിലായ ഷീജയുടെ ചികിത്സയ്ക്കായി കൂലിപ്പണിക്കാരനായ ഭർത്താവ് ഇതുവരെ ചെലവാക്കിയത് ലക്ഷങ്ങൾ; നിസഹായനായ രാജേഷിന്റെ അവസ്ഥ കാണാതെ പോകരുത്

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞത് രണ്ട് കിഡ്‌നിയും തകരാറിലെന്ന്; പത്തടി കഷ്ടിച്ച് നടന്നാൽ പോലും അവശയാകും; രണ്ട് കിഡ്നിയും തകരാറിലായ ഷീജയുടെ ചികിത്സയ്ക്കായി കൂലിപ്പണിക്കാരനായ ഭർത്താവ് ഇതുവരെ  ചെലവാക്കിയത് ലക്ഷങ്ങൾ; നിസഹായനായ രാജേഷിന്റെ അവസ്ഥ കാണാതെ പോകരുത്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: പത്തടി നടന്നാൽ പോലും അവശയാകും, ഓപ്പറേഷന് വേണ്ടത് ലക്ഷങ്ങളും. കിഡ്‌നി നൽകാൻ സഹോദരൻ തയ്യാറാണെങ്കിലും ചികിത്സ വഴിമുട്ടിയതോടെ അണയുന്നത് ഒരു കുഞ്ഞു കുടുംബത്തിന്റെ വലിയ പ്രതീക്ഷ. അപൂർവ്വമെന്ന് മെഡിക്കൽ വിദഗ്ദ്ധർ വിധിയെഴുതിയ കലൂർക്കാട് വഴിയാഞ്ചിറ കോട്ടപ്പുറത്ത് രാജേഷിന്റെ ഭാര്യ ഷീജയുടെ അവസ്ഥയാണ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തുന്നത്. 

'ഇപ്പോൾ പത്തടി നടന്നാൽ അവൾ അവശയായി.ഓപ്പറേഷൻ ഉടൻ നടത്തിയാൽ ജീവൻ രക്ഷപെടാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർ പറയുന്നത്.കിഡ്നി നൽകാൻ സഹോദരൻ തയ്യാറാണ്.5 ലക്ഷത്തോളം രൂപ ഓപ്പറേഷനുമാത്രം വേണം.തുടർചികത്സയ്ക്കും വൻതുക ആവശ്യമാണ്.കൂലിപ്പണിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടും നാട്ടുകാരുടെ സഹായം കൊണ്ടും ഇതുവരെ ചികത്സ മുന്നോട്ടുപോകുന്നു' രോഗകിടക്കിയിൽ കിടക്കുന്ന ഭാര്യയെക്കുറിച്ചുള്ള രാജേഷിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ഇരു കിഡ്നികളും തകരാറിലായ ഷീജയുടെ ആരോഗ്യസ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിയക്കുകയാണ്. ഇവരുടെ രണ്ട് കിഡ്നികളുടെയും പ്രവർത്തനം ഒരു പോലെ തകരാറിലായതായിട്ടാണ് മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമായിട്ടുള്ളത്.രണ്ട് വർഷം മുമ്പ് വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കിഡ്നിയുടെ പ്രവർത്തനം നിലച്ചുവരുന്നതായി കണ്ടെത്തിയത്.

ഇപ്പോൾ ആഴ്ചയിൽ 3 ഡയാലസീസ് നടത്തുന്നതുകൊണ്ടാണ് ജീവൻ നിലനിൽക്കുന്നതെന്നും താമസിയാതെ കിഡ്നി മാറ്റി വച്ചില്ലങ്കിൽ മരണം സംഭിക്കാനിടയുണ്ടെന്നാണ് ചികത്സിച്ചുവരുന്ന ഡോക്ടർ അറിയിച്ചിട്ടുള്ളതെന്നും രാജേഷ് പറഞ്ഞു.ഈ ദമ്പതികൾക്ക് പത്ത് വയസ്സും മൂന്നരവയസ്സുമുള്ള രണ്ട് കുട്ടികളുണ്ട്.രാജേഷിന് കൂലിപ്പണിയാണ് തൊഴിൽ.ഭാര്യയുടെ ചികത്സയ്ക്കും ജീവിതച്ചെലവ്ക്കും പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് രാജേഷ്.ഇപ്പോൾ നല്ലവരായ നാട്ടുകാരിൽ ചിലരുടെ സഹായത്തോടെയാണ് ചികത്സ മുന്നോട്ട് കൊണ്ടുപോകുന്നത്.ഷീജയുടെ സഹോദരൻ കിഡ്നി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പരാഝീനതകൾ മൂലം ഇതുവരെ ഓപ്പറേഷൻ നടത്താനായിട്ടില്ലന്നും ദിനം പ്രതി ആരോഗ്യസ്ഥിതി മോശമായി വരുന്ന സാഹചര്യമാണ് മുന്നിലുള്ളതെന്നും രാജേഷ് വ്യക്തമാക്കി.

രാജേഷിന്റെ കുടംബത്തിന്റെ ദു;സ്ഥിതി മനസ്സിലാക്കി പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി മുൻകൈ എടുത്ത് ചികതാസാ സഹായനിധിക്ക് രൂപം നൽകിയിട്ടുണ്ട്.സമിതിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണത്തിനായി ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്.
ഓപ്പറേഷന് മാത്രമായി 5 ലക്ഷത്തോളം രൂപ വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളതെന്നും തുടർചികത്സ ആവശ്യമായതിനാൽ ഇതിനായും വലിയൊരുതുക വേണ്ടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അതിനാൽ കുടംബത്തെ സഹായിക്കാൻ സുമനസ്സുകൾ തയ്യാറാവണമെന്നും പഞ്ചായത്തംഗം ബിജി ജെന്റിൽ അഭ്യർത്ഥിച്ചു.

പൊടി അലർജ്ജിയുള്ളതിനാൽ ഷീജയ്ക്ക് വീട്ടിൽ കഴിയാനാവത്ത അവസ്ഥയിലെത്തിയിരുന്നു.രോഗം മുർച്ഛിച്ചതോടെ സ്ഥിതി കൂടുതൽ പരിതാപമായി.അർജ്ജിയുടെ ഭാഗമായുള്ള ചുമയും ശ്വാസംമുട്ടലും മൂലം ശരീരത്തിൽ നീർക്കെട്ട് വർദ്ധിക്കുകയും അടിക്കടി ചികത്സയ്ക്കായി ആശുപത്രിയിൽ പോകേണ്ട സ്ഥിതിയാണ് നിലനിന്നിരുന്നത്.കോൺക്രീറ്റ് ഇട്ട തറയും തേയ്ക്കാത്ത ഭിത്തികളുമാണ് പൊടി ശല്യം വർദ്ധിയയ്ക്കുന്നതിന് കാരണമായത്.കുടംമ്പത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി അയൽവാസികൾ ഒത്തുകൂടി വീട് തേയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളേർപ്പെടുത്തി.ഇത് വിയൊരളവിൽ കുടബത്തിന് ആശ്വാസമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP