Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശവും ഭൂമിയും ഒന്നായി കാണുന്ന മാസ്മരിക പ്രദേശം; മഞ്ഞുമൂടി മറഞ്ഞു കിടക്കുന്ന നദികളും തടാകങ്ങളും; മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ ഏഴ് ദിവസം കൊണ്ട് താണ്ടാനുള്ളത് 300 കിലോമീറ്റർ ദൂരം; ഫിയാൽ റാവൻ പോളാർ എക്സപഡീഷനിൽ പങ്കെടുക്കാൻ നമ്മുടെ വോട്ട് തേടി അഷ്‌റഫ് അലി

ആകാശവും ഭൂമിയും ഒന്നായി കാണുന്ന മാസ്മരിക പ്രദേശം; മഞ്ഞുമൂടി മറഞ്ഞു കിടക്കുന്ന നദികളും തടാകങ്ങളും; മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ ഏഴ് ദിവസം കൊണ്ട് താണ്ടാനുള്ളത് 300 കിലോമീറ്റർ ദൂരം; ഫിയാൽ റാവൻ പോളാർ എക്സപഡീഷനിൽ പങ്കെടുക്കാൻ നമ്മുടെ വോട്ട് തേടി അഷ്‌റഫ് അലി

മറുനാടൻ മലയാളി ബ്യൂറോ

തണുപ്പ് മൈനസ് 30 ഡിഗ്രി.. ആകാശവും ഭൂമിയും ഒന്നായി കാണുന്ന വെളുപ്പ് മാത്രം. മഞ്ഞുമൂടി മറഞ്ഞു കിടക്കുന്ന നദികളും തടാകങ്ങളും. രാത്രി കുറവും പകൽ കൂടുതലുമുള്ള സ്ഥലം. ഏഴ് ദിവസം കൊണ്ട് താണ്ടാനുള്ളത് 300 കിലോമീറ്റർ ദൂരവും. ഫിയാൽ റാവൻ പോളാർ എക്സപഡീഷനിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് മലയാളിയായ അഷ്‌റഫ് അലി. നിയോഗിന് ശേഷം ആർട്ടിക് സർക്കിളിലേക്കുള്ള 20 അംഗ സംഘത്തിലെ മലയാളി സാന്നിധ്യമാകാനാണ് പാലക്കാട് സ്വദേശിയായ അഷ്‌റഫ് അലി കാത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും സാഹസികമായ മത്സരങ്ങളിലൊന്നാണ് ഫിയാൽ റാവൻ പോളാർ എക്സപഡീഷൻ. മൈനസ് മുപ്പത് ഡിഗ്രി തണുപ്പിൽ ആർട്ടിക് സർക്കിളിലൂടെ സഞ്ചരിച്ച് 300 കിലോമീറ്റർ താണ്ടണം. ജീവൻ പോലും തൃണവൽഗണിച്ച് ആ മത്സരത്തിൽ പങ്കെടുത്ത് വിജയം വരിച്ച ആദ്യ ഇന്ത്യക്കാരൻ ഒരു മലയാളിയാണ്. കൊല്ലം പുനലൂർ സ്വദേശിയായ നിയോഗ് കൃഷ്ണ.നിയോഗിന് ശേഷം ഇതാ അതിനൊരുങ്ങുകയാണ് അഷ്‌റഫ് അലി.

ലോകരാജ്യങ്ങളെ 10 വിഭാഗങ്ങളായി തിരിച്ച് ഓൺലൈൻ വോട്ടിങ് വഴി ആദ്യ സ്ഥാനത്തെത്തുന്ന പത്ത് പേർക്കാണ് ആർട്ടിക്ക് ദൗത്യത്തിന് യോഗ്യത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തിൽ തെരഞ്ഞെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ആയിരിക്കും പോളാർ എക്സ്പെഡിഷനിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

ഗ്രാഫിക് ഡിസൈനറായിരുന്ന അഷ്റഫ് തന്റെ പാഷൻ മുറുകെ പിടിച്ചുകൊണ്ടാണ് ജോലി മതിയാക്കി ട്രാവൽ വ്ളോഗിങ്ങിലേക്ക് ചുവടുവയ്ക്കുന്നത്. യാത്രയും, നല്ല ഭക്ഷണവും ഫോട്ടോഗ്രഫിയുമെല്ലാം ഇഷ്ടപ്പെടുന്ന അഷ്റഫ് തന്റെ യാത്രകളും താൻ കാണുന്ന കാഴ്ചകളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ സ്വന്തമായി റൂട്ട് റെക്കോർഡ്സ് എന്ന യൂട്യൂബ് ചാനൽ തുടങ്ങി. ഇതിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് കഴിഞ്ഞ തവണ ഫിയാൽ റാവനിൽ പങ്കെടുത്ത ബാബ് സാഗറെ പരിചയപ്പെടുന്നത്. അങ്ങനെയാണ് ഫിയാൽ റാവൻ എന്ന അതിസാഹസിക യാത്രയുടെ ഭാഗമാകണമെന്ന് അഷ്റഫ് തീരുമാനിക്കുന്നത്. ഉടൻ തന്നെ യാത്ര മതിയാക്കി തിരികെ പോന്ന അഷ്റഫ് ഫിയാൽ റാവനിൽ പങ്കെടുക്കാനുള്ള അപേക്ഷ നൽകി.

അൽപ്പനേരം ശീതീകരിച്ച മുറിക്കുള്ളിൽ ഇരിക്കുമ്പോൾ തന്നെ നമുക്ക് തണുത്ത് തുടങ്ങും. അപ്പോഴാണ് മഞ്ഞ് നിറഞ്ഞ ആർടിക്ക് മേഖലയിൽ മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ ഏഴ് ദിവസങ്ങളോളമെടുത്ത് 300 കിമി യാത്രയ്ക്ക് അഷ്റഫ് തയ്യാറെടുക്കുന്നത്. പ്രദേശത്തെ തണുപ്പ് മൈനസ് 40 ഡിഗ്രിയിലേക്ക് വരെ താഴാം. തണുപ്പിനെ നേരിടുന്നതിനെ കുറിച്ച് അഷ്റഫ് ചിന്തിക്കുന്നില്ല. അവിടെ അവലംബിക്കേണ്ട ജീവിത രീതിക്കായി പ്രത്യേക ട്രെയിനിങ്ങൊന്നുമില്ലെന്ന് അഷ്റഫ് പറയുന്നു.

പ്രത്യേക ഇനത്തിൽപ്പെട്ട ആറ് നായകൾ വലിക്കുന്ന വാഹനത്തിലാണ് 300 കിലോമീറ്റർ സഞ്ചരിക്കേണ്ടത്. എന്നാൽ ഇതിനിടെ നായകൾക്ക് വലിക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ യാത്രക്കാരന് വാഹനം തള്ളേണ്ടി വരും. വേഗം അമിതമായാൽ ചിലപ്പോൾ വണ്ടിയിൽ നിന്ന് തെറിച്ച് വീഴാനും സാധ്യതയുണ്ട്. ഇടക്ക് എവിടെയെങ്കിലും താമസിച്ച്, നായകളെ മെരുക്കി കെട്ടണം, അവർക്ക് ഭക്ഷണം നൽകണം, സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കണം. മഞ്ഞിൽ തന്നെ കുഴി കുഴിച്ച് സ്ലീപിങ് ബാഗ് വിരിച്ച് വേണം കിടന്നുറങ്ങാൻ.

ഇതിൽ നായകളുമായി ഇണങ്ങാനും തണുപ്പിൽ ജീവിക്കുമ്പോൾ പ്രവർത്തിപ്പിക്കേണ്ട സൂപ്പർ ഫ്യുവൽ, മഗ്‌നീഷ്യം റോഡ് എന്നിവ ഉപയോഗിക്കാൻ പഠിക്കാനും ഒരു ദിവസത്തെ ട്രെയിനിംഗുണ്ടാകും. ആർട്ടിക്കിൽ തീ കത്തിക്കാൻ സാധിക്കാത്തതുകൊണ്ട് സൂപ്പർ ഫ്യവുലും മഗ്‌നീഷ്യം റോഡുമെല്ലാം ഉപയോഗിച്ചാണ് തീ കത്തിക്കേണ്ടത്. വെയിലത്ത് നിൽക്കുന്നതിനേക്കാൾ കൂടുതൽ തണുപ്പത്ത് നിൽക്കുമ്പോഴാണ് നിർജലീകരണം സംഭവിക്കുന്നതെന്നും അതുകൊണ്ട് ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.

കുടുംബത്തിൽ നിന്ന് മികച്ച പിന്തുണയാണ് അഷ്റഫിന് ലഭിക്കുന്നത്. കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ തനിക്കൊരിക്കലും ഈ ഉദ്യമത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ലെന്ന് അഷ്റഫ് പറയുന്നു. അഷ്റഫിന്റെ ഭാര്യ പിജി വിദ്യാർത്ഥിനിയാണ്. എട്ട് വയസ്സും മൂന്ന് വയസ്സുമുള്ള കുട്ടികളുണ്ട് അഷ്റഫിന്.

നവംബർ 14 ന് ആരംഭിച്ച ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന ഓൺലൈൻ വോട്ടിങ്ങിൽ ഏറെ മുന്നിലാണെങ്കിലും ലോകമെമ്പാടുമുള്ള മലയാളികളോട് ഓൺലൈനിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയാണ് അഷ്റഫ്. അഷ്റഫിനെ ഫിയാൽറാവൻ എന്ന അതിസാഹസിക യാത്രയ്ക്ക് പോകണമെങ്കിൽ നമ്മുടെ വോട്ട് ലഭിച്ചേ തീരു. ഇനി ചെയ്യേണ്ടത് നമ്മളാണ്. അഷ്റഫിന് വോട്ട് ചെയ്യേണ്ട ലിങ്ക് താഴെ :

https://polar.fjallraven.com/contestant/?id=7043

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP