Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലഹങ്കയിൽ അതീവ സുന്ദരിയായി അനം; സഹോദരിയുടെ മഹന്ദി ചടങ്ങിൽ താരമായി ഇന്ത്യൻ ടെന്നീസ് ഇതിഹാസവും; സാനിയാ മിർസയുടെ സഹോദരി വിവാഹിയാകുന്നു; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലഹങ്കയിൽ അതീവ സുന്ദരിയായി അനം; സഹോദരിയുടെ മഹന്ദി ചടങ്ങിൽ താരമായി ഇന്ത്യൻ ടെന്നീസ് ഇതിഹാസവും; സാനിയാ മിർസയുടെ സഹോദരി വിവാഹിയാകുന്നു; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ടെന്നിസ് ഇതിഹാസം സാനിയ മിർസയുടെ സഹോദരി അനം മിർസയുടെ വിവാഹിതായാകുന്നു. വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബോളിവുഡ് താരങ്ങളുൾപ്പടെ നിരവധിപേർ എത്തുന്ന അനത്തിന്റെ വിവാഹവേദിയിലാണ് ഫാഷനിസ്റ്റകളുടെയും പാപ്പരാസികളുടെയും കണ്ണുകളും.

ബ്രൈഡൽ ഷവർ ചിത്രങ്ങൾക്ക് പിന്നാലെ മെഹന്ദി ചിത്രങ്ങളും പുറത്തുവന്നു. മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങൾ അനം തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.

ഫോയിൽ എംബല്ലിഷ്ഡ് നീല- പച്ച ലഹങ്കയിൽ അതീവ സുന്ദരിയായിരുന്നു അനം. കട്ട് വർക്കുകളുള്ള ഇളം നീല ദുപ്പട്ട സ്‌റ്റൈലിഷ് ലുക്ക് നൽകി. ഐഷ റാവു ആണ് ഡിസൈനർ. കറുപ്പ് ലോങ് സ്ലീവ് ക്രോപ് ടോപ്പും പ്രിന്റഡ് ലോങ് ഫ്രോക്കിലുമാണ് സാനിയ തിളങ്ങിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്റെ മകൻ ആസാദാണ് ഫാഷൻ സ്‌റ്റൈലിസ്റ്റായ അനം മിർസയെ വിവാഹം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP