Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹപാഠിയുടെ പേന കൊണ്ട് കണ്ണിന് പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ അദ്ധ്യാപകർ; എൽകെജി വിദ്യാർത്ഥി തൻവീറിനെ ആശുപത്രിയിൽ കൊണ്ടുപോയത് മണിക്കൂറുകൾക്ക് ശേഷം അമ്മ എത്തി; കാഴ്‌ച്ച തിരിച്ച് കിട്ടുന്ന കാര്യം പറയാനാകില്ലെന്ന് ഡോക്ടർമാർ

സഹപാഠിയുടെ പേന കൊണ്ട് കണ്ണിന് പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ അദ്ധ്യാപകർ; എൽകെജി വിദ്യാർത്ഥി തൻവീറിനെ ആശുപത്രിയിൽ കൊണ്ടുപോയത് മണിക്കൂറുകൾക്ക് ശേഷം അമ്മ എത്തി; കാഴ്‌ച്ച തിരിച്ച് കിട്ടുന്ന കാര്യം പറയാനാകില്ലെന്ന് ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്‌കൂളിൽ വെച്ച് കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ അദ്ധ്യാപകർ ആശുപത്രിയിലെത്തിക്കാതെ അദ്ധ്യാപകർ. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അമ്മയാണ് സ്‌കൂളിൽ എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കോഴിക്കോട് പുതുപ്പാടി മണൽവയൽ എകെടിഎം സ്‌കൂളിലെ എൽകെജി വിദ്യാർത്ഥി തൻവീറിന്റെ കണ്ണിനാണ് ഗുരുതര പരിക്കേറ്റത്. സഹപാഠിയുടെ പേന കൊണ്ടാണ് വിദ്യാർത്ഥിയുടെ കണ്ണിന് പരിക്കേറ്റത്.

ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. കുട്ടിയുടെ കണ്ണിന് പരിക്കേറ്റ കാര്യം രക്ഷിതാക്കളെ അറിയിച്ചത് ഒന്നര മണിക്കൂർ വൈകി രണ്ടര മണിയോടെയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. മൂന്ന് മണിക്ക് സ്‌കൂളിൽ എത്തിയ അമ്മയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ കാഴ്ചയെ കുറിച്ച് ഇപ്പോൾ ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറയുന്നു.

സ്‌കൂൾ അധികൃതർ സമയത്ത് തന്നെ വിവരം അറിയിച്ചിരുന്നെങ്കിൽ കുട്ടിക്ക് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കാമായിരുന്നുവെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞു. കുട്ടിയുടെ കാഴ്ചയെ കുറിച്ച് ഇപ്പോൾ ഉറപ്പുനൽകാൻ കഴിയില്ലെന്നും ഡോക്ടർമാർ പറയുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP