Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭരണഘടന നൽകുന്ന ഉറപ്പുകൾ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി; ബില്ലിന്റെ അടിസ്ഥാനം സമൂഹത്തെ വർഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാർ താൽപര്യമെന്നും പിണറായി വിജയൻ

ഭരണഘടന നൽകുന്ന ഉറപ്പുകൾ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി; ബില്ലിന്റെ അടിസ്ഥാനം സമൂഹത്തെ വർഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാർ താൽപര്യമെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന ഉറപ്പുകൾ ഇല്ലാതാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യക്കാരായ എല്ലാവർക്കും മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ ലിംഗത്തിന്റെയോ തൊഴിലിന്റെയോ ഒന്നും ഭേദവിചാരങ്ങളില്ലാതെ ഇന്ത്യൻ പൗരത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. ആ ഉറപ്പാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇല്ലാതാവുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സമൂഹത്തെ വർഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാർ താൽപര്യമാണ് ഈ ഭേദഗതിബില്ലിന് അടിസ്ഥാനം. ഭരണഘടനയിലെ പൗരത്വം സംബന്ധിച്ച അനുഛേദങ്ങളും മൗലിക അവകാശങ്ങളുമെല്ലാം ലംഘിക്കപ്പെടുന്നു. ഇന്ത്യ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. അങ്ങനെയല്ല എന്നു വരുത്തിത്തീർക്കുന്നത് ഈ നാടിനെ പിന്നോട്ടടിക്കാൻ മാത്രമാണ് ഉപകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ മതനിരപേക്ഷ-ജനാധിപത്യ സ്വഭാവത്തിന് നേരെയുള്ള കടന്നാക്രമണമാണ് പൗരത്വഭേദഗതി ബിൽ. പൗരത്വം മതാടിസ്ഥാനത്തിൽ നിർണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്. ഇന്ത്യൻ സമൂഹത്തിന്റെ മതനിരപേക്ഷമായ ഐക്യത്തെ ചോർത്തിക്കളയുന്നതാണ് അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയും കേന്ദ്രസർക്കാർ ലോക്‌സഭയിൽ പാസാക്കിയ ബില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് കുടിയേറുന്നവരിൽ മുസ്ലിങ്ങളെ ഒഴിച്ചുനിർത്തുകയാണ്. മനുഷ്യരെ മതാടിസ്ഥാനത്തിൽ വിഭജിച്ച് ചിലർക്കുമാത്രം അവകാശങ്ങൾ നിഷേധിക്കുന്നത് സാമാന്യനീതിയൂടെ തന്നെ നിഷേധമാണ്. മൂന്ന് അയൽരാജ്യങ്ങളിൽ നിന്നെത്തുന്ന ആറ് മത വിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം അനുവദിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. ഈ രണ്ട് മാനദണ്ഡങ്ങളും ഒഴിവാക്കപ്പെടണം. ബില്ലിൽ പറയുന്ന മൂന്നു രാജ്യങ്ങളിൽ നിന്നല്ലാതെ ശ്രീലങ്കയിൽ നിന്നുൾപ്പെടെ അഭയാർത്ഥികൾ ഇന്ത്യയിലെത്തിയിട്ടുണ്ട് എന്നത് സംഘപരിവാറിന് അറിയാത്തതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP