Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലപ്പുറത്ത് 17കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത് 22കാരൻ; പോക്സോ കേസിൽ അറസ്റ്റിലായ ഉമ്മറലി വധശ്രമക്കേസിലേയും നിരവധി മോഷണക്കേസുകളിലേയും പ്രതി; ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത് സാഹസികമായി

മലപ്പുറത്ത് 17കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത് 22കാരൻ; പോക്സോ കേസിൽ അറസ്റ്റിലായ ഉമ്മറലി വധശ്രമക്കേസിലേയും നിരവധി മോഷണക്കേസുകളിലേയും പ്രതി; ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത് സാഹസികമായി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് 17കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത് 22കാരൻ. പോക്സോകേസിൽഅറസ്റ്റിലായ ഉമ്മറലി വധശ്രമക്കേസിലേയും നിരവധി മോഷണക്കേസുകളിലേയും പ്രതി. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത് സാഹസികമായി പോക്സോയടക്കം നിരവധി കേസിൽപെട്ടു ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി കിഴക്കേപുരക്കൽ ഉമ്മർ അലി (22) യെയാണ് ചെട്ടിപ്പടി ഉത്സവപറമ്പിൽ വച്ചു പൊലീസ് പിടികൂടിയത്. പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത് യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. ജഡ്ജി എ വി നാരായണൻ ആണ് റിമാന്റ് ചെയ്തത്. 2019 ഒക്ടോബർ 22ന് അരിയല്ലൂരിലാണ് കേസിന്നാസ്പദമായ സംഭവം.

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കെ ഒളിവിൽ പോയ പ്രതിയാണ് ഉമ്മർ അലി. 2016ൽ വധശ്രമം, 2018ൽ തമിഴ്‌നാട് സ്വദേശിയുടെ 50,000 രൂപ അടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസ്, 2019ൽ അരിയല്ലൂരിൽ വച്ചു മത്സ്യക്കച്ചവടക്കാരനെ ആക്രമിച്ച കേസിലും കൂട്ടുമൂച്ചിയിൽ കാർ തകർത്തു യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ഉമ്മർ അലി .സിഐയ്ക്കു പുറമെ എസ്ഐ സുരേഷ്‌കുമാർ ,സിപിഒ മാരായ ജിനു ,വിപിൻ ,മൻസൂർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

നിരവധി പ്രകൃതി വിരുദ്ധപീഡനക്കേസുകളാണ് അടുത്തിടെ മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത 3 വിദ്യാർത്ഥികളെ ഓട്ടോഡ്രൈവർ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. 13, 15 വയസ്സ് പ്രായമുള്ള കുട്ടികളാണ്. ആനക്കയം സ്വദേശി ബാബു അസ്ലമിനെയാണ് സി ഐ സി അലവി, എസ് ഐ സുമേഷ് സുധാകരൻ എന്നിവർ അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ 13, 15 പ്രായമുള്ള മൂന്ന് കുട്ടികളെ ആനക്കയം കൃഷി ഭവനു സമീപത്തെ പോക്കറ്റു റോഡിലും മറ്റും ഓട്ടോ റിക്ഷയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ പ്രതിയെ ഇന്നലെ മഞ്ചേരി സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് റിമാന്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP