Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലൂൺ വേണമെന്ന് വാശിപിടിച്ച് നാലു വയസ്സുകാരി കരഞ്ഞു; കലി പൂണ്ട രണ്ടാനച്ഛൻ കുട്ടിയെ മർദിച്ചു കൊന്നു: കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയിൽ

ബലൂൺ വേണമെന്ന് വാശിപിടിച്ച് നാലു വയസ്സുകാരി കരഞ്ഞു; കലി പൂണ്ട രണ്ടാനച്ഛൻ കുട്ടിയെ മർദിച്ചു കൊന്നു: കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയിൽ

സ്വന്തം ലേഖകൻ

പ്രായഗ്രാജ്: ബലൂൺ വാങ്ങി നൽകാൻ ആവശ്യപ്പെട്ട നാലു വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച് കൊന്നു. ഉത്തർപ്രദേശിലെ പ്രായഗ്രാജിലാണ് മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന കൊടുംക്രൂരത അരങ്ങേറിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബലൂൺ ചോദിച്ച് പെൺകുട്ടി കരഞ്ഞപ്പോൾ കലിപൂണ്ട പ്രതി കുട്ടിയെ മരിക്കുംവരെ മർദിക്കുകയായിരുന്നു. ഇതിനുശേഷം ഇയാൾ കത്തികൊണ്ടു സ്വയം കുത്തി മരിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് ഇരുവരേയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും പെൺകുട്ടി മരിച്ചു.

ആഴത്തിൽ മുറിവേറ്റ പ്രതിയുടെ നില ഗുരുതരമാണ്. രണ്ടാനച്ഛനെതിരെ കൊലപാതകത്തിന് കേസെടുത്തതായി എസ്‌പി ബ്രിജേഷ് ശ്രീനിവാസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP