Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഫോസിസ് സഹസ്ഥാപകന്റെ മകളുടെ ക്രെഡിറ്റ് കാർഡിൽ തട്ടിപ്പ്; ശ്രുതി ഷിബു ലാലിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ: പണം നഷ്ടമായത് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാർഡിൽ നിന്ന്

ഇൻഫോസിസ് സഹസ്ഥാപകന്റെ മകളുടെ ക്രെഡിറ്റ് കാർഡിൽ തട്ടിപ്പ്; ശ്രുതി ഷിബു ലാലിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ: പണം നഷ്ടമായത് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാർഡിൽ നിന്ന്

സ്വന്തം ലേഖകൻ

ബെംഗളൂരു: ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ മകളുടെ ക്രെഡിറ്റ് കാർഡിൽ തട്ടിപ്പ്. ശ്രുതി ഷിബുലാലിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡിൽ നിന്നും മൂന്ന് ലക്ഷം രൂപയാണ് നഷ്ടമായത്. അയർലൻഡിലെ എ.ടി.എമ്മിൽനിന്നാണ് പണം പിൻവലിക്കപ്പെട്ടതെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ മനസ്സിലായി. ശ്രുതി ഷിബുലാലിന്റെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാർഡിൽനിന്നാണ് പണം നഷ്ടപ്പെട്ടത്.

ഡിസംബർ ഒന്നിന് വൈകീട്ട് 5.20-നും രണ്ടിന് പുലർച്ചെ 1.04-നും ഇടയിൽ 60,000 രൂപ വീതം അഞ്ചു തവണകളായിട്ടാണ് പിൻവലിച്ചത്. കമ്പനിയുടെ ഫിനാൻഷ്യൽ കൺട്രോളർ നാഗേന്ദ്ര പ്രശാന്താണ് കാർഡ് കൈകാര്യം ചെയ്തിരുന്നത്. പണം പിൻവലിക്കപ്പെട്ടത് മനസ്സിലാക്കിയതോടെ നാഗേന്ദ്ര കാർഡ് 'ബ്ലോക്ക്'ചെയ്തു. നാഗേന്ദ്രയാണ് ഡിസംബർ രണ്ടിന് ജയനഗർ പൊലീസിൽ പരാതി നൽകിയത്.

കാർഡ് രജിസ്റ്റർചെയ്തപ്പോൾ നാഗേന്ദ്രയുടെ മൊബൈൽ നമ്പറാണ് കൊടുത്തിരുന്നത്. എന്നാൽ പണം പിൻവലിക്കപ്പെട്ടപ്പോൾ ഒ.ടി.പി. ലഭിച്ചില്ലെന്ന് നാഗേന്ദ്ര പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്നും അടുത്തകാലത്ത് കാർഡ് ഉപയോഗിച്ചത് എവിടെയൊക്കെയാണെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP