Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവിന് സ്നേഹമില്ല... ക്രൂരമായി മർദ്ദിക്കും... അയാൾക്ക് ശമ്പളം മാത്രം മതി! സങ്കെടക്കെട്ടഴിച്ച സഹപാഠിയോട് സ്‌കൂളിലെ പ്രണയം തുറന്നു പറഞ്ഞപ്പോൾ നിനക്ക് മറ്റൊരു കുട്ടിയുമായി പ്രണയമുണ്ടെന്ന് കരുതിയെന്ന് രണ്ട് കുട്ടികളുടെ അമ്മയുടെ മറുപടി; ഭാര്യയുടെ മകളുടെ വിവാഹ വേദിയിൽ നിന്ന് ആദ്യ ഭർത്താവും ബന്ധുക്കളും ആട്ടിയിറക്കിയപ്പോൾ കൊലയുടെ സ്‌ക്രിപ്റ്റ് ഒരുക്കൽ തുടങ്ങി; വിലങ്ങ് വീണത് നേഴ്‌സുമായുള്ള അവിഹിതത്തിൽ വിള്ളലുണ്ടായപ്പോൾ; കുടുങ്ങിയത് ദുബായിൽ പോകാനാഗ്രഹിച്ച പ്രേംകുമാർ

ഭർത്താവിന് സ്നേഹമില്ല... ക്രൂരമായി മർദ്ദിക്കും... അയാൾക്ക് ശമ്പളം മാത്രം മതി! സങ്കെടക്കെട്ടഴിച്ച സഹപാഠിയോട് സ്‌കൂളിലെ പ്രണയം തുറന്നു പറഞ്ഞപ്പോൾ നിനക്ക് മറ്റൊരു കുട്ടിയുമായി പ്രണയമുണ്ടെന്ന് കരുതിയെന്ന് രണ്ട് കുട്ടികളുടെ അമ്മയുടെ മറുപടി; ഭാര്യയുടെ മകളുടെ വിവാഹ വേദിയിൽ നിന്ന് ആദ്യ ഭർത്താവും ബന്ധുക്കളും ആട്ടിയിറക്കിയപ്പോൾ കൊലയുടെ സ്‌ക്രിപ്റ്റ് ഒരുക്കൽ തുടങ്ങി; വിലങ്ങ് വീണത് നേഴ്‌സുമായുള്ള അവിഹിതത്തിൽ വിള്ളലുണ്ടായപ്പോൾ; കുടുങ്ങിയത് ദുബായിൽ പോകാനാഗ്രഹിച്ച പ്രേംകുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് അവർ ഒത്തുകൂടി. 25 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാർച്ചിൽ. ആ വേനലിൽ ഒരു പ്രണയം മൊട്ടിട്ടു. ആറു മാസം പൂത്തുലഞ്ഞ പ്രണയം ചോര ഉറയുന്ന ക്രൈം ത്രില്ലറായി വളർന്നു. ആക്ഷൻ, നാടകം, കൊലപാതകം. ക്ലൈമാക്സിൽ സൂപ്പർ ട്വിസ്റ്റ്. നായകനും നായികയും അഴിക്കുള്ളിൽ.? സീൻ ഒന്ന്തിരുവനന്തപുരം ചെറായിക്കോണം എൽ.എം.എസ് സ്‌കൂൾ. സഹപാഠികളായിരുന്ന കാലത്ത് പ്രേംകുമാറും സുനിതയും സുഹൃത്തുക്കൾ മാത്രം. മാർച്ചിലെ സമാഗമം എല്ലാം മാറ്റി മറിച്ചു. അന്ന് മടങ്ങുമ്പോൾ ഇരുവരും വാട്‌സ് ആപ്പിലൂടെ പ്രണയം പങ്കുവച്ചു. സുനിത ഹൈദരാബാദിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിട്ടും ഫോണിലൂടെ ബന്ധം ദൃഢമാക്കി. ദുഃഖങ്ങൾ പങ്കുവച്ചു.

ഭർത്താവിന് സ്നേഹമില്ല... ക്രൂരമായി മർദ്ദിക്കും...അയാൾക്കെന്റെ ശമ്പളം മാത്രം മതി... സുനിത സങ്കടക്കെട്ടഴിച്ചു. ഇതു കേട്ട പ്രേംകുമാർ പറഞ്ഞത് വിദ്യയിൽ നിന്ന് താൻ അനുഭവിക്കുന്ന ക്രൂരതകൾ. പിന്നെ സ്‌കൂളിൽ വച്ചു തന്നെ നിന്നെ പ്രണയിച്ചെന്ന് പ്രേംകുമാറും. നിനക്ക് മറ്റൊരു കുട്ടിയോടാണ് പ്രണയമെന്ന് കരുതിയെന്ന് സുനിതയും. ഇനിയെങ്കിലും ഒരുമിച്ച് ജീവിച്ചു കൂടെ...?പ്രേംകുമാർ ഹൈദരാബാദിലെത്തി സുനിതയെ കൂട്ടിക്കൊണ്ടുവന്നു.? പിന്നെ കളിയിക്കാവളിയിലെ നേഴ്‌സിങ് ഹോമിൽ സുനിത ജോലിയും നേടി. ഇതോടെ പേയാട് ഗ്രാന്റ് ടെക് വില്ലയിൽ സുനിതയും പ്രേംകുമാറും ജീവിതം തുടങ്ങി.

സുനിത കളിയക്കാവിള ഗ്രേറ്റ് ആശുപത്രിയിൽ നഴ്‌സിങ് സൂപ്രണ്ടായത് കാശുണ്ടാക്കാൻ വേണ്ടിയായിരുന്നു. ഹൈദരാബാദിൽ നിന്ന് കാമുകനൊപ്പം തിരിക്കുമ്പോൾ ഭർത്താവിന് മാസം കൃത്യമായി പണം നൽകണമെന്നു മാത്രമായിരുന്നു വ്യവസ്ഥയിൽ സുനിതാ ബേബി എത്തിയിരുന്നു. അത് മുടങ്ങാതെ ചെയ്യുകയും ചെയ്തു. ഇതൊന്നും ഉദയംപേരൂരിലുണ്ടായിരുന്ന വിദ്യ അറിഞ്ഞിരുന്നില്ല. ഒരു ദിവസം പ്രേംകുമാറും വിദ്യയും കാറിൽ പോകുമ്പോൾ സുനിതയുടെ കോളെത്തി. ദീർഘനേരമുള്ള സംഭാഷണത്തിൽ വിദ്യയ്ക്ക് സംശയമായി. നിങ്ങൾ ആരോടാ കൊഞ്ചിക്കുഴയുന്നത്? സ്‌കൂൾ സമാഗമത്തിൽ എത്തിയ സുനിതയാണ്... എന്നെ ഒഴിവാക്കുകയാണല്ലേ....-അന്ന് മുതൽ പ്രശ്‌നം തുടങ്ങി. ഇതിനിടെയാണ് വിദ്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ വിവാഹവും തുടർന്നുള്ള തർക്കവും. വിവേക് എന്ന മകനുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്നത് തർക്കം ആളി കത്തിച്ചു.

ആദ്യ ഭർത്താവിലുള്ള വിദ്യയുടെ മകളുടെ വിവാഹം ആഗസ്റ്റിലായിരുന്നു. ആയുർവേദ ഡോക്ടറായ കുട്ടിയെ പഠിപ്പിച്ചതും പ്രേംകുമാറിന്റെ പണം കൊണ്ടാണെന്നും സൂചനയുണ്ട്. വിദ്യയുടെ അമ്മയുടെ വീട്ടിലായിരുന്നു ഈ കുട്ടിയെങ്കിലും കൃത്യമായി പണം അയച്ചു നൽകുമായിരുന്നു. വിവാഹവേദിയിൽ നിന്ന് ആദ്യ ഭർത്താവിന്റെ ബന്ധുക്കൾ ഇയാളെ ആട്ടിയിറക്കി. വിദ്യ അനങ്ങിയതുമില്ല. ഇതോടെ പ്രേംകുമാർ ഭാര്യയെ ഒഴിവാക്കാനുള്ള ആലോചനയിലായി. ആദ്യ ഭർത്താവിൽ ഒരു മകളുണ്ടെന്ന് മാത്രമാണ് വിദ്യ പറഞ്ഞിരുന്നത്. വിവേക് വിദ്യയുടെ മകനാണെന്ന് പ്രേംകുമാർ തിരിച്ചറിഞ്ഞു. വിദ്യയുടെ നാലാമത്തെ ഭർത്താവാണ് താനെന്ന അറിവും പ്രേംകുമാറിനെ കോപാകുലനാക്കി.

തർക്കം മൂത്തപ്പോൾ പ്രേംകുമാറും വിദ്യയും വേർപിരിയാൻ തീരുമാനിക്കുന്നു. 14 ഉം 10 ഉം വയസുള്ള മക്കളെയും കൊണ്ടുപോകാമെന്ന് പ്രേംകുമാർ ഏറ്റു. പെൺകുട്ടിയെ തനിക്ക് വേണമെന്നായി വിദ്യ. മകളും നശിക്കുമെന്ന് തോന്നിയതിനാൽ അതിന് സമ്മതിച്ചില്ലെന്ന് പ്രേംകുമാർ വാശി പിടിച്ചു. മംഗലാപുരത്തെ പെൺവാണിഭസംഗങ്ങളെ കുറിച്ചുള്ള സംശയമായിരുന്നു ഇതിന് കാരണം. ഇതോടെ വിദ്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. കാമുകി സുനിതയുമായി പദ്ധതി തയ്യറാക്കി. തിരുവനന്തപുരത്തുകൊണ്ടു വന്ന് കൊന്നു. കഴുത്തിൽ കയറു മുറുക്കിയായിരുന്നു കൊല. നഴ്‌സായ സുനിത മരണം ഉറപ്പാക്കി. ഇരുവരും ചേർന്ന് തിരുനെൽവേലിയിലെ ഹൈവേയിലെ വിജനമായ സ്ഥലത്ത് മൃതദേഹം തള്ളി.

തുടർന്ന് കാറിൽ പ്രേംകുമാർ സുനിതയുമായി ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെത്തി. സുനിത കാറിൽ തന്നെ ഇരുന്നു. ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പരാതി നൽകി. മുമ്പും പലതവണ വിദ്യ മുങ്ങിയത് പരാതിയിൽ സൂചിപ്പിച്ചു. പേയാട്ടെ വീടും വിട്ടു. തിരുവനന്തപുരത്ത് മടങ്ങിയെത്തി കളിയിക്കാവിളയിൽ വാടക വീട് എടുത്ത് താമസമായി. രണ്ടു മക്കളെയും കൂട്ടിക്കൊണ്ടു വന്നു, സ്‌കൂളിലും ചേർത്തു. ഇതിനിടയിൽ സുനിതയും പ്രേംകുമാറും കലഹിച്ച് വേർപിരിഞ്ഞു.

സുനിത വെള്ളറടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയോടെ വിദേശത്തേക്ക് മുങ്ങാനും പ്രേംകുമാർ പദ്ധതി ഇട്ടു. മക്കളെ ഓർഫനേജിലേക്ക് മാറ്റാൻ വൈകിയത്. ഇതിനിടെ പൊലീസ് സമർത്ഥമായി പ്രേംകുമാറിനേയും സുനിതയേയും കുടുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP