Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമ്പതാം വയസ്സിൽ ലോകത്തെ ആവേശഭരിതമാക്കി ബാലെ ഡാൻസിങ്ങിൽ കിരീടാവകാശി തിളങ്ങി; പ്രൈംടിവി ഷോകളിലൂടെ തരംഗമായി; 14-ാം വയസ്സിൽ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി; ലോകത്തെ കണ്ണീരിലാഴ്‌ത്തി ജാക്ക് വിടപറയുമ്പോൾ

ഒമ്പതാം വയസ്സിൽ ലോകത്തെ ആവേശഭരിതമാക്കി ബാലെ ഡാൻസിങ്ങിൽ കിരീടാവകാശി തിളങ്ങി; പ്രൈംടിവി ഷോകളിലൂടെ തരംഗമായി; 14-ാം വയസ്സിൽ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി; ലോകത്തെ കണ്ണീരിലാഴ്‌ത്തി ജാക്ക് വിടപറയുമ്പോൾ

സ്വന്തം ലേഖകൻ

ബാലെ വേദികളിൽ തരംഗമായി മാറിയ കൗമാരക്കാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പുകയാണ് ആരാധകർ. അടുത്ത ബില്ലി എലിയട്ട് എന്നുവരെ വിശേഷിപ്പിക്കപ്പെട്ട ജാക്ക് ബേൺസ് എന്ന 14-കാരനാണ് ആരാധകരെ കണ്ണീരിലാഴ്‌ത്തി മരണ്തിന് കീഴടങ്ങിയത്. സ്‌കോട്ട്‌ലൻഡിലെ ഇൻവെൽസൈക്കിളിൽ ഗ്രീനോക്കിലെ വീട്ടിൽവച്ചായിരുന്നു ജാക്കിന്റെ മരണം. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും സംശയിക്കത്തക്കതായി ഒന്നുമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഗ്ലാസ്‌ഗോ ബാലെയിൽ ഒമ്പതാം വയസ്സിൽ വിജയം നേടിയ താരമാണ് ജാക്ക്. അതിനുശേഷം ഏറെ പ്രശസ്തമായ ഔട്ട്‌ലാൻഡർ എന്ന ടിവി പരമ്പരയിലൂടെയും ആരാധകരുടെ മനംകവർന്നു. ഐടിവിയിൽ ഹിറ്റായ പ്ലെയിൻ സൈറ്റ് എന്ന പരമ്പരയിലും ജാക്ക് വേഷമിട്ടു. ഒട്ടേറെ ബിബിസി പരിപാടികളിലും ജാക്ക് അഭിനയിച്ചിട്ടുണ്ട്.

അമ്മ കാരനും അച്ഛൻ റോബർട്ടിനും സഹോദരൻ റോറിക്കുമൊപ്പമായിരുന്നു ജാക്ക് താമസിച്ചിരുന്നത്. കിൽമകോമിലെ സെന്റ് കൊളംബിയ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഗ്ലാസ്‌ഗോയിലെ ദ മോഡൽ ടീമിനൊപ്പം പ്രവർത്തിച്ചിരുന്ന ജാക്ക് ഏതാനും ആഗോള ബ്രാൻഡുകളുടെ മോഡലുമായിരുന്നു. പ്രശസ്തിയുടെ പടവുകളിൽ നിൽക്കവെയാണ് ജാക്കിന്റെ വേർപിരിയൽ.

എലൈറ്റ് ഡാൻസ് അക്കാദമി അതിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ജാക്കിന്റെ മരണവിവരം പുറത്തുവിട്ടത്. തങ്ങളുടെ ഏറ്റവും മഹാനായ വിദ്യാർത്ഥിയായ ജാക്ക് ബേൺസ് മരിച്ചുവെന്ന അവിശ്വസനീയമായ വാർത്ത അറിയിക്കുന്നുവെന്നായിരുന്നു പോസ്റ്റ്. എലൈറ്റ് അക്കാദമിയിലെ എല്ലാവർക്കും ഒരു പ്രചോദനമായിരുന്നു ജാക്കിന്റെ സാന്നിധ്യമെന്നും അതിൽ പറയുന്നു.

ഡിസംബർ ഒന്നിനായിരുന്നു ജാക്കിന്റെ മരണം. നാളെയാണ് ശവസംസ്‌കാരശുശ്രൂഷ. ഗ്രീനോക്കിലെ പാട്രിക് സ്ട്രീറ്റിലെ സെന്റ് മേരീസ് ചർച്ചിലാണ് ചടങ്ങുകൾ. എലൈറ്റ് ഡാൻസ് അക്കാദമിയിൽ ശവസംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവർക്കായി രാവിലെ ഒമ്പതുമുതൽ ഡാൻസ് അക്കാദമിയുടെ സ്റ്റുഡിയോ തുറന്നിരിക്കുമെന്നും അക്കാദമി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP