Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അജ്ഞാതസംഘത്തിന്റെ വെടിവെയ്‌പ്പിൽ ഒരു പൊലീസുകാരനടക്കം ആറ് പേർ കൊല്ലപ്പെട്ടു; ആക്രമണം നടത്തിയത് ട്രെക്കിലെത്തിയ സംഘം; ഭീകരസംഘനയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ്

അജ്ഞാതസംഘത്തിന്റെ വെടിവെയ്‌പ്പിൽ ഒരു പൊലീസുകാരനടക്കം ആറ് പേർ കൊല്ലപ്പെട്ടു; ആക്രമണം നടത്തിയത് ട്രെക്കിലെത്തിയ സംഘം; ഭീകരസംഘനയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂ ജെഴ്‍സിയിൽ അജ്ഞാതസംഘത്തിന്റെ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ന്യൂ ജെഴ്‍സിയിലെ കോഷർ സൂപ്പർമാർക്കറ്റിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസുകാരനുമുണ്ട്. അക്രമികളിൽ രണ്ടുപേരും കൊല്ലപ്പെട്ടതായി ന്യൂജെഴ്സി പൊലീസ് പറഞ്ഞു.

രണ്ട് പ്രതികളുടെയും മൂന്ന് പൗരന്മാരുടെയും മൃതദേഹം കടയ്ക്കുള്ളിൽ നിന്നാണ് ലഭിച്ചത്. വെടിവെപ്പ് നടത്തിയ സംഘത്തിന് നേരെ തിരിച്ച് വെടിയുതിർക്കുന്നതിനിടെയാണ് ജോസഫ് സീൽസ്(39) പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. അമേരിക്കൻ സമയം ചൊവ്വാഴ്‍ച ഉച്ചയ്ക്ക് 12.30നാണ് ട്രക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. 100 റൗണ്ട് വെടിയുതിർത്ത സംഘം മണിക്കൂറുകളോളം പ്രദേശത്തെ ഭീതിയിലാഴ്‍ത്തി. ആക്രമണം നടത്തിയവർ തീവ്രവാദ ബന്ധമുള്ളവരല്ലെന്നാണ് കരുതുന്നതെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.

ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന്റെ പശ്‍ചാത്തലത്തിൽ പ്രദേശത്തെ സ്‍കൂളുകൾ താത്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാഹചര്യം പരിശോധിക്കുകയാണെന്നും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്‍തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP