Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രിയായാൽ പതിവായി വനിതാ ഐഎഎസ് ഓഫീസറുടെ വാട്‌സ് അപ്പിലേക്ക് അശ്ലീല സന്ദേശപ്രവാഹം; അയയ്ക്കുന്ന ആളെ നോക്കിയപ്പോൾ മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഐഎഎഎസ് ഉന്നതൻ; സംഭവം ലീക്കായപ്പോൾ ഹൈ ലെവൽ മധ്യസ്ഥ ശ്രമങ്ങൾ; ഉന്നതൻ നേരിട്ട് വന്നു മാപ്പ് പറഞ്ഞത് ഏറ്റവും താഴെ തട്ടിലുള്ള വനിതാ ഐഎഎസ് ഓഫീസറുടെ മുന്നിൽ; മുഖ്യമന്ത്രിയുടെ കാതിൽ വിവരം എത്തിയപ്പോൾ അപ്രധാനവകുപ്പിലേക്കുള്ള തരംതാഴ്‌ത്തലും

രാത്രിയായാൽ പതിവായി വനിതാ ഐഎഎസ് ഓഫീസറുടെ വാട്‌സ് അപ്പിലേക്ക് അശ്ലീല സന്ദേശപ്രവാഹം; അയയ്ക്കുന്ന ആളെ നോക്കിയപ്പോൾ മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട  ഐഎഎഎസ് ഉന്നതൻ; സംഭവം ലീക്കായപ്പോൾ ഹൈ ലെവൽ മധ്യസ്ഥ ശ്രമങ്ങൾ; ഉന്നതൻ നേരിട്ട് വന്നു മാപ്പ് പറഞ്ഞത് ഏറ്റവും താഴെ തട്ടിലുള്ള വനിതാ ഐഎഎസ് ഓഫീസറുടെ മുന്നിൽ; മുഖ്യമന്ത്രിയുടെ കാതിൽ വിവരം എത്തിയപ്പോൾ അപ്രധാനവകുപ്പിലേക്കുള്ള തരംതാഴ്‌ത്തലും

എം മനോജ് കുമാർ

 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മുതിർന്ന ഐഎഎസ് ഓഫീസറെ മാറ്റിയതിനു പിന്നിൽ ലൈംഗികാരോപണ വിവാദമെന്നു സൂചന. അശ്ലീല സന്ദേശം അയച്ചതിന് വനിതാ ജൂനിയർ വനിതാ ഐഎഎസ്ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് മാറ്റമെന്നാണ് സൂചന. പ്രധാന പോസ്റ്റിൽ നിന്നും തീർത്തും അപ്രധാന പോസ്റ്റിലേക്കാണ് ഈ മാറ്റം വന്നിട്ടുള്ളത്. പരാതിക്കാരിയുടെ മുൻപാകെയെത്തി ഐഎഎസ് ഉന്നതൻ ഖേദപ്രകടനം നടത്തിയതോടെയാണ് കൂടുതൽ പ്രശ്‌നങ്ങളിൽ നിന്നും ഇയാൾ ഒഴിവായതെന്നും വിവരം ലഭിച്ചു. ഇദ്ദേഹത്തിന്റെ പേര് വിവരങ്ങൾ അറിയാമെങ്കിലും അത് മറുനാടൻ പരസ്യപ്പെടുത്തുന്നില്ല. ഔദ്യോഗികമായ പരാതി രേഖപ്പെടുത്തപ്പെടുകയോ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതർ പ്രതികരിക്കുകയോ ചെയ്യാത്തതിനെ തുടർന്നാണ് ഞങ്ങളും പേര് വെളിപ്പെടുത്താതിരിക്കുന്നത്. ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം തൈക്കാടു ഗസ്റ്റ് ഹൗസിൽ നടക്കുന്ന കളക്ടർമാരുടെ കോൺഫറൻസിലാണെന്നുള്ള മറുപടിയാണ് ലഭിച്ചത്. സംഭവം സ്ഥിരീകരിക്കാൻ സാധിച്ചെങ്കിലും പരാതി രേഖപ്പെടുത്താത്തതിനാൽ ഐഎഎസ് ഉന്നതന്റെ പേര് തത്ക്കാലം ഞങ്ങളും പുറത്ത് വിടുന്നില്ല.

ജൂനിയർ ഐഎഎസ് ഓഫീസറുടെ ഫോണിലേക്കാണ് ഐഎഎസ് ഉന്നതൻ അശ്ലീല സന്ദേശങ്ങൾ അയച്ചത്. ഇത് പരാതിയായി പുറത്ത് വന്നതോടെയാണ് മാപ്പ് പറഞ്ഞു രക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എന്ന പദവിക്കുള്ള ഇളക്കം തട്ടൽ കൂടി പുതിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ശക്തമായ വകുപ്പ് ഭരിച്ചിരുന്ന കരുത്തനായ ഉന്നതനു താരതമ്യേന അപ്രധാനമായ ലാവണമാണ് നല്കിയിരിക്കുന്നത്. ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടു വരുന്ന നാലാം പരാതിയാണ് ജൂനിയർ വനിതാ ഐഎഎഎസ് ഓഫീസറുടെത് എന്നാണ് അറിയാൻ കഴിയുന്നത്. വിവാദങ്ങൾ ഒഴിവാക്കി നിർത്താൻ രേഖാമൂലമുള്ള പരാതി വനിതാ ഐഎഎസ് ഓഫീസറുടെ പക്കൽ നിന്നും വാങ്ങിയിട്ടില്ല. അത്തരമൊരു പരാതി വന്നാൽ ഒത്തുതീർക്കൽ എളുപ്പമാവില്ല. അതിനാൽ എല്ലാം വാക്കാൽ പറഞ്ഞു പരിഹരിക്കുകയായിരുന്നു.

വനിതാ ജൂനിയർ ഐഎഎസ് ഓഫീസർ പരാതി നൽകിയതോടെ ഒതുക്കി തീർക്കൽ പ്രശ്‌നങ്ങളും സജീവമായി. പ്രശ്‌നത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് തന്നെ നേരിട്ട് ഇടപെട്ടുവെന്നാണ് സൂചന. ഒത്തുതീർപ്പ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജൂനിയർ ഐഎഎസ് ഓഫീസർക്ക് മുന്നിലെത്തി ഉന്നതൻ മാപ്പ് പറഞ്ഞത്. ഇതോടെയാണ് പ്രശ്‌നത്തിനു താത്ക്കാലത്തേക്കെങ്കിലും പരിസമാപ്തിയായത്. പക്ഷെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉന്നതനെ തേടി വരുമെന്നും സൂചനയുണ്ട്. ആരോപണവും പ്രശ്‌നങ്ങളുമെല്ലാം മുഖ്യമന്ത്രിയുടെ ചെവിയിൽ എത്തിയിട്ടുണ്ട് എന്നാണു അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെയാണ് ഉന്നതനു പടിയിറങ്ങേണ്ടി വന്നത്.

വനിതാ ഐഎഎസ് ഓഫീസർ പരാതി നൽകിയതോടെ മറ്റു ജൂനിയർ വനിതാ ഐഎഎസ് ഓഫീസർമാർ കൂടി പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊടുന്നനെയുള്ള മാറ്റം. രാത്രികാലങ്ങളിൽ വനിതാ ഐഎഎസ് ഓഫീസറുടെ വാട്ട്‌സ് അപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ പ്രവഹിക്കാൻ തുടങ്ങി. ഒരു പരിധി കഴിഞ്ഞപ്പോൾ ജൂനിയർ ഐഎഎസ് ഓഫീസർ പ്രശ്‌നം പുറത്ത് പറഞ്ഞു. ഇതോടെ ഉന്നതനു എതിരെയുള്ള ആരോപണങ്ങൾ പുകയാൻ തുടങ്ങി. തുടർന്ന് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പ്രശ്‌നം വരുകയും ഒത്തുതീർപ്പ് ശ്രമങ്ങൾ പുരോഗമിക്കുകയുമായിരുന്നു. മാപ്പ് പറഞ്ഞാൽ പ്രശ്‌നം പരിഹൃതമാകുമെന്ന സൂചനകൾ ലഭിച്ചതോടെ ഐഎഎസ് പ്രമുഖൻ മാപ്പ് പറഞ്ഞു തലയൂരുകയായിരുന്നു. പ്രശ്‌നം സൃഷ്ടിച്ചത് തന്റെ വിശ്വസ്തൻ ആണെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിക്കും ഇഷ്ടക്കെട് വന്നു. ഇതോടെയാണ് സ്ഥാനം തെറിച്ചത്.

വിവാദങ്ങളുടെ ഉറ്റ തോഴനാണ് ഇദ്ദേഹം. ലൈംഗിക പീഡന പരാതിയും കീഴ്ജീവനക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്നെതിരെ പരാതികൾ വന്നിരുന്നു. സെക്രട്ടറിയേറ്റിലെ ജീവനക്കാരും വിവിധ പരാതികൾ ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്നെതിരെ രംഗത്ത് വന്നിരുന്നു. ഇതിനു തൊട്ടുമുൻപ് ലൈംഗിക ആരോപണം ഉയർന്നത് മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് എതിരെയായിരുന്നു. ഇരുപത്തിയാറുകാരിയായ മുസ്ലിം യുവതിയാണ് കേരളാ കേഡറിലെ മുതിർന്ന ഐഎഎസ് ഓഫീസർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പരാതി ഐഎഎസ് ഉദ്യോഗസ്ഥരേയും ഉന്നത ഭരണവൃത്തങ്ങളെയും ഞെട്ടിച്ചിരുന്നു. ഇതിനു പിന്നാലെ തന്നെ സദാനന്ദൻ വിരമിക്കുകയും ചെയ്തു. ഈ വിവാദത്തിന്റെ അലയൊലികൾ അടങ്ങും മുൻപാണ് വനിതാ ഐഎഎഎസ് ഓഫീസർ തന്നെ ഉന്നത ഐഎഎസ് ഉന്നതനെതിരെ പരാതിയുമായി രംഗത്ത് വരുകയും ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒത്തുതീർക്കപ്പെടുകയും ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP