Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജെഎൻയു സമരത്തിൽ വിദ്യാർത്ഥി യൂണിയനും മാനവ വിഭവശേഷി വകുപ്പ് അധികൃതരും തമ്മിൽ നടക്കുന്ന ചർച്ചകളിൽ ശുഭപ്രതീക്ഷ; കാമ്പസിനുള്ളിൽ പൊലീസ് നടപടി ഉണ്ടാകില്ലെന്ന് മന്ത്രാലയത്തിന്റെ ഉറപ്പ്

ജെഎൻയു സമരത്തിൽ വിദ്യാർത്ഥി യൂണിയനും മാനവ വിഭവശേഷി വകുപ്പ് അധികൃതരും തമ്മിൽ നടക്കുന്ന ചർച്ചകളിൽ ശുഭപ്രതീക്ഷ; കാമ്പസിനുള്ളിൽ പൊലീസ് നടപടി ഉണ്ടാകില്ലെന്ന് മന്ത്രാലയത്തിന്റെ ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫീസ് വർധനവിനെ തുടർന്ന് നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ജെഎൻയു വിദ്യാർത്ഥി യൂണിയനും മാനവ വിഭവശേഷി വകുപ്പ് അധികൃതരും തമ്മിലുള്ള ചർച്ചയിൽ ഇരുവിഭാഗങ്ങളും തമ്മിൽ ധാരണയിലെത്തിയതായി സൂചന. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പ്രതികരിച്ചു. ചർച്ച നാളെയും തുടരും. വിദ്യാർത്ഥികളുമായി സംസാരിക്കാൻ പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ രേഖ മാനവവിഭവശേഷി മന്ത്രാലയം യൂണിയനു കൈമാറിയിട്ടുണ്ട്.

നാളെ മുതൽ ജെഎൻയുവിൽ സുരക്ഷ ഒരുക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വൈസ് ചാൻസിലർ, രജിസ്ട്രാർ, മറ്റ് ഓഫീസ് ജീവനക്കാർ എന്നിവർക്ക് ജോലിക്ക് എത്താൻ സുരക്ഷ നൽകണമെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.കാമ്പസിന്റെ സുഗമമായ പ്രവർത്തനം പൊലീസ് ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ചർച്ചകൾ നടത്തി പ്രശ്‌നം പരിഹരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നാളെ സെമസ്റ്റർ പരീക്ഷകൾ തുടങ്ങാനിരിക്കെയാണ് കോടതിയുടെ നിർദ്ദേശം. അതേസമയം, കാമ്പസിൽ പൊലീസ് നടപടി ഉണ്ടാകില്ലെന്ന് വിദ്യാർത്ഥി യൂണിയനു മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്.

രണ്ട് തവണ ഫീസിൽ ഇളവ് വരുത്തിയെങ്കിലും ഫീസ് വർധന പൂർണമായും പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാർത്ഥിയൂണിയൻ നിലപാട്. വിദ്യാർത്ഥിസമരത്തിന് പിന്തുണയുമായി ജെഎൻയു അദ്ധ്യാപകസംഘടനയും രംഗത്തുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP