Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഷാർജ സുൽത്താന്റെ മകനും ഫാഷൻ സിഡൈനറുമായ 39കാരൻ ലണ്ടനിൽ മരിച്ചത് മയക്കു മരുന്നിന്റെ അമിതോപയോഗം മൂലം തന്നെ; പുരുഷ സുഹൃത്തിനൊപ്പം കഴിയാൻ കൊക്കൈനൊപ്പം ലൈംഗിക ഉത്തേജക മയക്കു മരുന്നായ ജി എച്ച് ബിയും ഉപയോഗിച്ചതായി കണ്ടെത്തി മെട്രോപൊളിറ്റൻ പൊലീസ്: യുഎഇ രാജ കുടുംബത്തിന് നാണക്കേടുണ്ടാക്കാൻ ഒരു മരണം കൂടി

ഷാർജ സുൽത്താന്റെ മകനും ഫാഷൻ സിഡൈനറുമായ 39കാരൻ ലണ്ടനിൽ മരിച്ചത് മയക്കു മരുന്നിന്റെ അമിതോപയോഗം മൂലം തന്നെ; പുരുഷ സുഹൃത്തിനൊപ്പം കഴിയാൻ കൊക്കൈനൊപ്പം ലൈംഗിക ഉത്തേജക മയക്കു മരുന്നായ ജി എച്ച് ബിയും ഉപയോഗിച്ചതായി കണ്ടെത്തി മെട്രോപൊളിറ്റൻ പൊലീസ്: യുഎഇ രാജ കുടുംബത്തിന് നാണക്കേടുണ്ടാക്കാൻ ഒരു മരണം കൂടി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഷാർജാ സുൽത്താന്റെ മകനും ഫാഷൻ ഡിസൈനറുമായ ഷെയ്ഖ് ഖാലിദ് അൽ ഖാസിമി മരിച്ചത് മയക്കുമരുന്നിന്റെ അമിതോപയോഗം മൂലം തന്നെ. പടിഞ്ഞാറൻ ലണ്ടനിലെ 80 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബര വസതിയിലാണ് 39കാരനായ അൽ ഖാസിമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കു മരുന്നിന് പുറമെ പുരുഷ സുഹൃത്തിനൊപ്പം കഴിയാൻ ലൈംഗിക ഉത്തേജക മയക്കു മരുന്നായ ജിഎച്ച്ബിയും അമിതമായ അളവിൽ ഖാസിമി ഉപയോഗിച്ചിരുന്നതായി ഇൻക്വസ്റ്റിൽ കണ്ടെത്തി.

മരിക്കുന്നതിനു മുമ്പുള്ള അവസാന മണിക്കൂറുകൾ യോഹാൻ എസ്‌കോബർ എന്ന പുരുഷ സുഹൃത്തിനൊപ്പമാണ് ഖാസിമി ചെലവിട്ടതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽഡ ഇയാൾക്ക് ഖാസിമിയുമായുള്ള ബന്ധം എന്താണെന്ന് അറിവില്ലെന്നും വെസ്റ്റ് മിനിസ്റ്റർ കോർണേഴ്സ്് കോർട്ടിൽ നടന്ന ഹിയറിങിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഷെയ്ഖ് ഖാലിദ് അൽ ഖാസിമിയെ ലണ്ടനിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രിട്ടീഷ് ആസ്ഥാനമായുള്ള ഫാഷൻ ലേബലായ ഖാസിമിയുടെ ഉടമയായിരുന്നു ഷാർജാ ഭരണാധികാരിയുടെ മകനായ ഈ യുഎഇ രാജകുമാരൻ. ഖാസിമിയുടെ മരണവും മയക്കു മരന്നും ലൈംഗിക ഉത്തേജക മരുന്നിന്റെ അമിതോപയോഗവും പുരുഷ സുഹൃത്തിനൊപ്പം ചിലവഴിച്ചതുമെല്ലാം രാജകുടുംബത്തിന് നാണക്കേടായി മാറിയിരിക്കുകയാണ്.

ഖാസിമി ഉയർന്ന അളവിൽ മയക്കു മരുന്നും ഉയർന്ന അളവിലെ ജിഎച്ച്ബി എന്ന സെക്സ് ഡ്രഗും ഉപയോഗിച്ചതാണ് മരണ കാരണമായതെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായിരുന്നു. ഖാസിമിക്ക് ഇരട്ട സഹോദരിമാരാണ് ഉള്ളത്. ഖാസിമിയുടെ മരണം കുടുംബത്തെ വല്ലാതെ തളർത്തിയിരുന്നു. ഖാസിമിയുടെ വേലക്കാരിയാണ് മരിച്ച നിലയിൽ കിടക്കുന്ന ഖാസിമിയെ കണ്ടെത്തിയത്. താഴത്തെ നിലയിലെ സോഫയിൽ മരിച്ച നിലയിൽ ഇരിക്കുന്നതായാണ് കണ്ടെത്തിയത്. ആദ്യം ഉറങ്ങുകയാണെന്നാണ് വേലക്കാരി വിചാരിച്ചത്. എന്നാൽ കഴുത്തിൽ തൊട്ട് നോക്കിയതോടെയാണ് മരിച്ചതായി മനസ്സിലായത്.

മരിക്കുമ്പോൾ വായും കണ്ണും തുറന്നിരിക്കുക ആയിരുന്നു. എന്നാൽ പതിവായി കൂർക്കം വലിക്കുന്ന ഖാസിമി കൂർക്കം വലിക്കാത്തതാണ് വേലക്കാരിയിൽ സംശയം ഉണ്ടാക്കിയത്. ഇതേ തുടർന്നാണ് കഴുത്തിൽ ഇവർ തൊട്ടു നോക്കിയത്. അപ്പോഴാണ് മരിച്ചതായി മനസ്സിലാക്കിയത്. തുടർന്ന് ഇവർ ഈ വിവരം ബിൽഡിങിന്റെ മാനേജഡറെ അറിയിക്കുകയും ചെയ്തു. പാരാമെഡിക്കൽസ് എത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്ക് മുന്നേ തന്നെ ഖാസിമിയുടെ മരണം സംഭവിച്ചിരുന്നു.

ഇന്നലെ നടന്ന ഹിയറിങിൽ രാജകുമാരന്റെ ബന്ധുക്കൾ ആരും തന്നെ എത്തിയിരുന്നില്ല. രാജകുമാരനെ കുറിച്ച് പുറത്ത് വന്ന കഥകൾ മൂലമുിള്ള നാണക്കേടുകൾ കാരണമാണ് ആരും കോടതിയിൽ എത്താതിരുന്നത്. ലൈംഗിക ഉത്തേജക മരുന്നു 300 മില്ലി ഗ്രാമിൽ കൂടുതലാണ് രക്തത്തിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP