Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരക്കേറിയ റോഡിൽ മൊബൈലിൽ സംസാരിച്ച് കൊണ്ട് കാറോടിച്ചത് ഒരുമിനിറ്റ് 31 സെക്കൻഡ്; പിടിച്ചെടുത്ത ലൈസൻസ് തിരികെ നൽകുന്നത് തീർപ്പാക്കാതെ ഉടമയെ വട്ടം ചുറ്റിക്കാൻ തുടങ്ങിയിട്ട് നാലുമാസം; നവംബർ 9ന് ലൈസൻസിന്റെ കാലാവധി അവസാനിച്ചിട്ടും റദ്ദാക്കുമെന്ന് കാണിച്ച് ഗുരുവായൂർ ജോയിന്റ് ആർടിഒയുടെ നോട്ടീസ്; ആർ.ടി.ഒ ഓഫീസിൽ കയറ്റിയിറക്കാൻ തുടങ്ങിയിട്ട് നൂറ്റിയിരുപത് ദിവസം; സഹികെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി ചാവക്കാട് സ്വദേശി ഷെഫീഖ്

തിരക്കേറിയ റോഡിൽ മൊബൈലിൽ സംസാരിച്ച് കൊണ്ട് കാറോടിച്ചത് ഒരുമിനിറ്റ് 31 സെക്കൻഡ്; പിടിച്ചെടുത്ത ലൈസൻസ് തിരികെ നൽകുന്നത് തീർപ്പാക്കാതെ ഉടമയെ വട്ടം ചുറ്റിക്കാൻ തുടങ്ങിയിട്ട് നാലുമാസം; നവംബർ 9ന് ലൈസൻസിന്റെ കാലാവധി അവസാനിച്ചിട്ടും റദ്ദാക്കുമെന്ന് കാണിച്ച് ഗുരുവായൂർ ജോയിന്റ് ആർടിഒയുടെ നോട്ടീസ്; ആർ.ടി.ഒ ഓഫീസിൽ കയറ്റിയിറക്കാൻ തുടങ്ങിയിട്ട് നൂറ്റിയിരുപത് ദിവസം; സഹികെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി ചാവക്കാട് സ്വദേശി ഷെഫീഖ്

എം.എസ് സനിൽകുമാർ

 തിരുവനന്തപുരം: ഈ വർഷം ഓഗസ്റ്റ് അഞ്ചിനാണ് സംഭവപരമ്പര ആരംഭിക്കുന്നത്. ചാവക്കാട് സ്വദേശിയായ ഷെഫീഖ് അഹമ്മദിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുത്തു. കാറിനടുത്തെത്തിയ അനന്തകൃഷ്ണൻ എന്ന ആർ.ടി.ഒ ലൈസൻസ് പിടിച്ചെടുക്കുകയായിരുന്നു. എന്തായാലും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കേന്ദ്ര മോട്ടോർ വാഹനചട്ടം അനുസരിച്ച് ലൈസൻസ് തുടർ നടപടികൾക്കായി ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ യ്ക്ക് അയച്ചു. ഈ കാര്യം വ്യക്തമാക്കി ഷെഫീഖിന് വാഹനപരിശോധന റിപ്പോർട്ട് നൽകുകയും ചെയ്തു. തിരക്കേറിയ റോഡിൽ മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചു എന്നതാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഒരുമിനിട്ട് മുപ്പത്തിയൊന്ന് സെക്കന്റ് സമയം മൊബൈൽഫോണിൽ സംസാരിച്ച് വാഹനമോടിച്ചുവെന്നും ആർ.ടി.ഒ എഴുതി വച്ചിട്ടുണ്ട്.

പിന്നീട് നടന്ന കാര്യങ്ങൾ

ഷെഫീഖിന്റെ ലൈസൻസിന്റെ കാലാവധി നവംബർ ഒൻപതിന് അവസാനിക്കുകയാണ്. ഓഗസ്റ്റിൽ പിടിച്ചെടുത്ത് തുടർനടപടിക്കായി ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് അയച്ച ലൈസൻസിനെ കുറിച്ച് അതുവരെ ഒരറിയിപ്പും മോട്ടോർവാഹനവകുപ്പിൽ നിന്നും ഷെഫീഖിന് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും കാലാവധി തീരുന്ന സാഹചര്യത്തിൽ ഒക്‌ടോബർ ഇരുപത്തിനാലിന് ഷെഫീഖ് ലൈസൻസ് പുതുക്കുന്നതിനായി മോട്ടോർവാഹന വകുപ്പിലേക്ക് ഓൺലൈനായി പൈസ അടച്ചു. തുടർന്ന് 26ന് ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷ ഗുരുവായൂർ ജോയിന്റ് ആർടിഒക്ക് സമർപ്പിച്ചു. എന്നാൽ അപേക്ഷ സ്വീകരിക്കുന്നതിന് ജോയിന്റ് ആർടിഒ ആദ്യഘട്ടത്തിൽ വിസമ്മതിച്ചു. തുടർന്ന് ഷെഫീക്ക് അപേക്ഷ സ്വീകരിക്കണമെന്ന് ശക്തമായ നിലപാട് എടുത്തു അപേക്ഷ സ്വീകരിച്ചില്ലെങ്കിൽ അക്കാര്യം എഴുതി നൽകണം. തുടർന്നാണ് അപേക്ഷ സ്വീകരിക്കുവാൻ ഈ ഉദ്യോഗസ്ഥൻ തയ്യാറായത്.

പിന്നീടും ആർടി ഓഫീസിൽ നിന്ന് ഒരു വിവരവും ലഭിക്കാത്തതിനാലും നവംബർ 9ന് ലൈസൻസ് കാലാവധി തീർന്നതിനാലും ഷെഫീക്ക് നവംബർ 12ന് ഗുരുവായൂർ ഓഫീസിലെത്തി. കാലാവധി കഴിഞ്ഞ് ലൈസൻസ് പുതുക്കി എടുക്കുവാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ചും തന്റെ അവസ്ഥയെ കുറിച്ചുമുള്ള വിശദീകരണ കുറിപ്പ് കൈമാറാനാണ് എത്തിയത്. എന്നാൽ ഇത് സ്വീകരിക്കുവാൻ ജോയിന്റ് ആർടിഒ തയ്യാറായില്ല. പകരം ഒരു നോട്ടീസ് ഷെഫീക്കിന് നൽകുവാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചു. എന്നാൽ ഈ നോട്ടീസ് കൈപ്പറ്റാൻ ഷെഫീക്ക് തയ്യാറായില്ല. തന്റെ ഭാഗം കേൾക്കാതെ ഉള്ള ഏകപക്ഷീയമായ നടപടിക്രമം അംഗീകരിക്കാൻ ആവില്ലെന്നായിരുന്നു ലൈസൻസ് ഉടമയുടെ നിലപാട്. ഓഫീസിൽ നിന്ന് മടങ്ങിയ ഷെഫീക്ക് പിന്നീട് അഭിഭാഷകൻ മുഖേന നടന്ന കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. തുടർന്ന് ഷെഫീക്കിന് ജോയന്റ് ആർടിഒ ഓഫീസിൽ നിന്ന് നവംമ്പർ 13ന് ഒരു കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. അതിൽ മോട്ടോർ വാഹന ചട്ടം അനുസരിച്ച് ലൈസൻസ് സസ്‌പെന്റ് ചെയ്ത് റദ്ദാക്കി അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നവംബർ 9ന് ഷെഫീക്കിന്റെ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു. കാലാവധി അവസാനിച്ച ഈ ലൈസൻസ് റദ്ദാക്കുമെന്ന് കാണിച്ച് ഷെഫീക്കിന് ജോയിന്റ് ആർടിഒ നോട്ടീസ് നൽകിയത് കാലാവധി അവസാനിച്ച് നാല് ദിവസം കഴിഞ്ഞ്. തുടർന്ന് ഷെഫീക്ക് ഈ നോട്ടീസിന് മറുപടി നൽകി. നവംബർ 27ന്. നവംബർ 22നാണ് കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയതെന്ന് ഷെഫീക്ക് മറുപടിയിൽ വ്യക്തമാക്കി. അപ്പോഴേക്കും തന്റെ ലൈസൻസിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഓഗസ്റ്റ് 5ന് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത ലൈസൻസിന്റെ പേരിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്‌ച്ച ഗുരുവായൂർ ജോയിന്റ് ആർടിഒയുടെ ഭാഗതത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന് ഷെഫീക്ക് ചൂണ്ടിക്കാട്ടി.

നോട്ടീസിൽ പറയുന്ന കുറ്റം താൻ ചെയ്തിട്ടില്ല. അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. കാരണമില്ലാതെയാണ് തന്റെ ഡ്രൈവിംങ് ലൈസൻസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലൈസൻസിന്മേൽ കാരണം കാണിക്കൽ നോട്ടീസ് അയക്കുന്ന തീയ്യതി വരെ എന്ത് നടപടി എടുത്തുവെന്ന് ജോയിന്റ് ആർടിഒ വ്യക്തമാക്കണമെന്നും ഷെഫീക്ക് പറയുന്നു. ഓഗസ്റ്റ് 5ന് പിടിച്ചെടുത്ത ലൈസൻസിനെ കുറിച്ച് തന്നെ എന്തെങ്കിലും അറിയിക്കുന്നത് 3 മാസത്തിന് ശേഷമാണ്. തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. ഗുരുവായൂർ ജോയിന്റ് ആർടിഒ ഗുരുതരമായ പിഴവാണ് വരുത്തിയിരിക്കുന്നത്. ജോയിന്റ് ആർടിഒയുടെ നീതി നിഷേധത്തിന്റെ പേരിൽ ഇനി കൂടുതൽ സഹിക്കുവാൻ താൻ തയ്യാറല്ലെന്നും ഷെഫീക്ക് നോട്ടീസിനുള്ള മറുപടിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തനിക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ച് ഡ്രൈവിംങ് ലൈസൻസ് എത്രയും വേഗം തിരികെ നൽകണം.

അതിന് ശേഷം ഈ മാസം 12ന് ഗുരുവായൂർ ജോയിന്റ് ആർടിഒ ഷെഫീക്കിന് ഒരു റിമൈൻഡർ നോട്ടീസ് അയച്ചു. നേരത്തെ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഷെഫീക്ക് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ജോയിന്റ് ആർടിഒ പറഞ്ഞു. അതുകൊണ്ട് ഷെഫീക്കിന്റെ വിശദീകരണം ബോധിപ്പിക്കുവാൻ ഈ 18ന് ഗുരുവായൂർ ഓഫീസിൽ നേരിട്ട് ഹാജരാകണം ഹാജരാകാതിരുന്നാൽ ഷെഫീക്കിന് ഒന്നും പറയാനില്ല എന്ന നിലപാട് സ്വീകരിച്ച് താൻ തന്റെ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജോയിന്റ് ആർടിഒ മുന്നറിയിപ്പ് നൽകുന്നു.

ഗുരുവായൂർ ജോയിന്റ് ആർടിഒ നടത്തിയത് ഗുരുതരമായ ചട്ടലംഘനം

സർക്കാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ കാലതാമസം വരാതെ തീർപ്പുകൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരമേറ്റതിന്റെ മൂന്നാം ദിവസം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കർശന നിലപാട് എടുത്തതാണ്. പിന്നീട് പലതവണ അദ്ദേഹം ഇത് ആവർത്തിക്കുകയും ചെയ്തു. കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എക്സ്‌പ്രസ് പരിപാടികളും ആവിഷ്‌കരിച്ചതാണ്. പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഉൾപ്പെടെ മിക്കവാറും എല്ലാവകുപ്പുകളും ഫയൽ തീർപ്പാക്കൽ സമയബന്ധിതമായി പൂർത്തിയാകുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്തു. അപ്പോഴാണ് മോട്ടോർ വാഹനവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ നിസാരമായ ഒരു കുറ്റത്തിന്റെ പേരിൽ ഒരാളെ നാലുമാസമായി ഓഫീസിൽ കയറ്റി ഇറക്കി പീഡിപ്പിക്കുന്നത്. ഓഗസ്റ്റ് 5ന് പിടിച്ചെടുത്ത ലൈസൻസ്. കുറ്റം മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചു. ശരി. അങ്ങനെയെങ്കിൽ അങ്ങനെ. ഈ ചാർജ്ജ് തീർപ്പാക്കാൻ എത്ര നാൾ വേണം?

കുറ്റം തെളിഞ്ഞാൽ പരമാവധി നൽകാവുന്ന ശിക്ഷ മൂന്നുമാസം ലൈസൻസ് റദ്ദാക്കുക എന്നതാണ്. ഇവിടെ സംഭവിച്ചതെന്താണ്. പിടിച്ചെടുത്ത ലൈസൻസിന്റെ കാര്യത്തിൽ നാലുമാസമായി ഈ ഉദോഗസ്ഥൻ ഒരു തീരുമാനവും എടുത്തിട്ടില്ല. നാലുമാസം കഴിയുമ്പോൾ ദാ വരുന്നു ഇയാളുടെ ഭീഷണി. ഇനി ലൈസൻസ് ഉടമ തന്റെ മുന്നിൽ വന്ന് കാര്യം പറഞ്ഞില്ലെങ്കിൽ താനങ്ങ് തീർപ്പാക്കും ഹേ ഉദ്യോഗസ്ഥ എത്ര തവണ ഈ ലൈസൻസ് ഉടമ താങ്കളുടെ മുന്നിൽ വന്നു. എന്താണ് നിങ്ങൾക്കിത്ര ധാർഷ്ട്യം? മുഖ്യമന്ത്രി പറഞ്ഞത് കേൾക്കാതിരിക്കാൻ പറ്റാത്ത അത്ര ദൂരമാണോ തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക്. ചോദ്യങ്ങൾ ഇനിയും ഉണ്ട് ബാക്കി ആ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ വിവരാവകാശ നിയമം അനുസരിച്ച് മുന്നോട്ട് പോവുകയാണ് നീതി നിഷേധിക്കപ്പെട്ട ഷെഫീക്ക് എന്ന ഡ്രൈവിംങ് ലൈസൻസ് ഉടമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP