Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തൻ മോർച്ചറിയിൽ അങ്ങനെ മലർന്ന് കിടക്കുവാ; അച്ഛനും അമ്മയും ഇത്രയും കാലം തീറ്റി പോറ്റിയതല്ലേ; വിദ്യാർത്ഥികളുടെ തലയിൽ ഹെൽമെറ്റ് വച്ചുകൊടുത്ത് ഗുണദോഷിച്ച് വിടുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു

നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തൻ മോർച്ചറിയിൽ അങ്ങനെ മലർന്ന് കിടക്കുവാ; അച്ഛനും അമ്മയും ഇത്രയും കാലം തീറ്റി പോറ്റിയതല്ലേ; വിദ്യാർത്ഥികളുടെ തലയിൽ ഹെൽമെറ്റ് വച്ചുകൊടുത്ത് ഗുണദോഷിച്ച് വിടുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകൻ

പാലക്കാട്: ഹെൽമെറ്റ് വെയ്ക്കാതെ ബൈക്കിലെത്തിയ വിദ്യാർത്ഥികളെ ഗുണ ദോഷിച്ച് വിടുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ഹെൽമെറ്റിടാതെ ബൈക്കിലെത്തിയ കോളജ് വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

പിഴ ഈടാക്കാൻ അറിയാത്തതു കൊണ്ടല്ലെന്നും ഇനി ആവർത്തിക്കരുതെന്നും പറഞ്ഞാണ് പൊലീസുകാരൻ കുട്ടികളെ ഗുണ ദോഷിച്ചത്. തൃത്താലയിലാണ് സംഭവമെന്ന് വിഡിയോയിൽ പറയുന്നു. പൊലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാർത്ഥികളുടെ തലയിൽ ഹെൽമെറ്റ് വച്ചുകൊടുത്താണ് ഈ ഉദ്യോഗസ്ഥൻ മാതൃകയായത്.

'അപമാനിക്കാൻ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടുമാസം മുൻപ് ഒരു ഇൻക്വസ്റ്റിന് പോയി, നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തൻ മോർച്ചറിയിൽ ഇങ്ങനെ മലർന്ന് കിടക്കുവാ. മുടിയൊക്കെ നന്നായി വാർന്ന് വച്ച് യൂണിഫോമിൽ ആ പയ്യൻ മരിച്ചുകിടക്കുന്ന കണ്ടപ്പോൾ ഹൃദയം തകർന്നു പോയി, അച്ഛനും അമ്മയും ഇത്രയുമൊക്കെ വളർത്തിയത് മറക്കരുത്..' പൊലീസുകാരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP