Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂതിരിയെ നാമാവശേഷമാക്കാൻ വായുവിൽ പറന്നുയർന്നു പയറ്റുന്ന ഏകാംഗ സൈനികൻ; കശ്മീരത്തിലെ കുങ്കുമത്തേക്കാൾ ചുവപ്പ് വള്ളുവനാട്ടിലെ ചെമ്പരത്തിയുടെ ചോര നിറത്തിനാണെന്ന് ആത്മഗതം ചെയ്യുന്ന ചിത്രകാരൻ കുറുപ്പാശാൻ; യോദ്ധാക്കൾക്ക് അതിവിശിഷ്ട മുറകൾ പരിശീലിപ്പിക്കുകയും നാടിന്റെ അവസാന ചാവേറിനേയും ദൈവക്കിടാവെന്ന് അനുഗ്രഹിച്ചയക്കുകയും ചെയ്യുന്ന സമുറായ്..; 2000 തിയേറ്ററിൽ നിന്ന് മാമാങ്കം ആദ്യ ദിനം നേടിയത് 23 കോടി; 100 കോടി ക്ലബ്ബിലേക്ക് അതിവേഗം പറന്ന് മമ്മൂട്ടി ചിത്രം

സാമൂതിരിയെ നാമാവശേഷമാക്കാൻ വായുവിൽ പറന്നുയർന്നു പയറ്റുന്ന ഏകാംഗ സൈനികൻ; കശ്മീരത്തിലെ കുങ്കുമത്തേക്കാൾ ചുവപ്പ് വള്ളുവനാട്ടിലെ ചെമ്പരത്തിയുടെ ചോര നിറത്തിനാണെന്ന് ആത്മഗതം ചെയ്യുന്ന ചിത്രകാരൻ കുറുപ്പാശാൻ; യോദ്ധാക്കൾക്ക് അതിവിശിഷ്ട മുറകൾ പരിശീലിപ്പിക്കുകയും നാടിന്റെ അവസാന ചാവേറിനേയും ദൈവക്കിടാവെന്ന് അനുഗ്രഹിച്ചയക്കുകയും ചെയ്യുന്ന സമുറായ്..; 2000 തിയേറ്ററിൽ നിന്ന് മാമാങ്കം ആദ്യ ദിനം നേടിയത് 23 കോടി; 100 കോടി ക്ലബ്ബിലേക്ക് അതിവേഗം പറന്ന് മമ്മൂട്ടി ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 55 കോടി മുടക്ക് മുതലിലാണ് മാമാങ്കം ഒരുക്കിയതെന്നാണ് സൂചനകൾ. ഈ തുക അഞ്ച് ദിവസം കൊണ്ടു തന്നെ നിർമ്മാതാവിന്റെ പോക്കറ്റിലെത്തും. രണ്ടാഴ്ച കൊണ്ട് സിനിമ 100 കോടി ക്ലബ്ബിലെത്തുമെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം തന്നെ 23 കോടി രൂപയാണ് മാമാങ്കം നേടിയത്. ഇതിനൊപ്പം സിനിമയെ കുറിച്ച് ഉയരുന്നത് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമയെന്നാണ്. അതുകൊണ്ട് തന്നെ മാമാങ്കം വേണു കുന്നപ്പള്ളിയെന്ന നിർമ്മാതാവിന് ദോഷമുണ്ടാകില്ല. വിവാദങ്ങളൊന്നും സിനിമയെ ബാധിക്കുന്നില്ലെന്ന് തന്നെയാണ് റിപ്പോർട്ട്.

ഇന്ന് വെളുപ്പിന് വരെയുള്ള കണക്കുകൾ പരിശോധിച്ചാണ് 23 കോടി കിട്ടിയെന്ന് നിർമ്മാതാവ് വേണു കുന്നപ്പള്ളി വെളിപ്പെടുത്തി. ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു ... അതുപോലെ ഷൂട്ടിങ് മുതൽ, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും ഞാൻ മറക്കുകയില്ല... കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ ... ഈ സിനിമ, ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രോജക്ട് കൾക്ക് ഉത്തേജക മായിരിക്കും...ഇങ്ങനെ എല്ലാവർക്കും നന്ദി പറയുകയാണ് വേണു കുന്നപ്പള്ളി. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം വൻ അഭിപ്രായങ്ങളോടെ തീയേറ്ററുകളിൽ തേർഡ് ഷോ അടക്കം പ്രദർശിപ്പിച്ചു മുന്നേറുകയാണ്. ലോകമെങ്ങു നിന്നും 2000ത്തോളം തിയറ്ററുകളിൽ നിന്നായി ആദ്യദിനം 23 കോടിയോളം രൂപ നേടി എന്നത് മലയാള സിനിമാ ഇൻഡസ്ട്രിക്കും വലിയ പ്രതീക്ഷയാണ്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ മുതൽ ആരാധകരുടെ ആവേശം ഇരട്ടിച്ചിരുന്നു. ട്രെയിലറും ഗാനങ്ങളുമൊക്കെ എത്തിയത് പിന്നീടായിരുന്നു. എല്ല താരത്തിലുമുള്ള കഥാപാത്രത്തേയും അനായാസനേ മനോഹരമാക്കുന്ന മമ്മൂട്ടിയിൽ മാമാങ്കത്തിലെ ചാവേറും ഭദ്രമായിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന ചിത്രമായി മാമാങ്കം മാറിക്കഴിഞ്ഞുവെന്ന് സിനിമാപ്രേമികൾ വ്യക്തമാക്കിയിട്ടുണ്ട്. മലയാള സിനിമയിൽ പുതുചരിത്രമായിരിക്കും മാമാങ്കം കുറിക്കുന്നതെന്ന തരത്തിലുള്ള പ്രവചനങ്ങളും വിലയിരുത്തലുകളും തുടക്കം മുതൽത്തന്നെ പുറത്തുവന്നിരുന്നു. കലക്ഷനിൽ മമ്മൂട്ടി നേടാൻ പോവുന്ന റെക്കോർഡുകളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ആദ്യദിന കലക്ഷനിൽ കൊച്ചി മൾട്ടിപ്ലക്സിൽ മാമാങ്കം രണ്ടാമതെത്തിയെന്ന റിപ്പോർട്ടുകളും ഇതിനിടയിൽ പുറത്തുവന്നിരുന്നു.

ആരാധകരെ തെല്ലും നിരാശപ്പെടുത്താതെ, വിവിധ ഗെറ്റപ്പുകളിൽ മമ്മൂട്ടി തകർത്തഭിനയിക്കുന്നു എന്നതിനൊപ്പം, അതിവിശാല കാൻവാസിൽ ഒരു ചരിത്ര സംഭവത്തെ ഭാവനകളിലൂടെ പോർട്രെയ്റ്റ് ചെയ്യുന്നു എന്നതും മാമാങ്കത്തിന്റെ ഹൈലൈറ്റാണ്. സാമൂതിരിയെ നാമാവശേഷമാക്കാൻ വായുവിൽ പറന്നുയർന്നു പയറ്റുന്ന ഏകാംഗ സൈനികൻ, കശ്മീരത്തിലെ കുങ്കുമത്തേക്കാൾ ചുവപ്പ് വള്ളുവനാട്ടിലെ ചെമ്പരത്തിയുടെ ചോര നിറത്തിനാണെന്ന് ഉറക്കെ ആത്മഗതം ചെയ്യുന്ന ചിത്രകാരനായ കുറുപ്പാശാൻ, പുതു തലമുറ യോദ്ധാക്കൾക്ക് അതിവിശിഷ്ട കായിക മുറകൾ പരിശീലിപ്പിക്കുകയും, ഈ നാടിന്റെ അവസാന ചാവേറിനേയും ദൈവക്കിടാവെന്ന് അനുഗ്രഹിച്ചയക്കുകയും ചെയ്യുന്ന സമുറായ്.. ഇങ്ങനെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി തകർത്ത് അഭിനയിക്കുന്തന്. ഉണ്ണി മുകുന്ദനും അച്യുതൻ എന്ന ബാലതാരവും അവതരിപ്പിച്ച പുതുതലമുറ ചന്ദ്രോത്ത് പണിക്കന്മാരും സിദ്ദിഖിന്റെ വില്ലൻ കഥാപാത്രവുമാണ് മാമാങ്കത്തെ മുന്നോട്ട് നയിക്കുന്നത്.

സംവിധായകൻ രഞ്ജിത്തിന്റെ വോയ്സ് ഓവറോടെയാണ് 'മാമാങ്കം' തുടങ്ങുന്നത്. ചന്ദ്രോത്ത് പണിക്കരുടെ അനന്തരവൻ 12 കാരനായ ചന്തുണ്ണിയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. അച്യുതൻ എന്ന ബാലതാരം അവതരിപ്പിച്ച കഥാപാത്രം ഏറെ കൈയടി നേടുന്നുണ്ട്.

വേണു കുന്നപ്പള്ളിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

മാമാങ്ക വിശേഷങ്ങൾ... ഇന്നലെ ആ സുധിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വർഷമായുള്ള യാത്രയായിരുന്നു... ഉദ്യോഗ ജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര...
ലോകവ്യാപകമായി ജനങ്ങൾ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്...

ഇന്നലെ കുറെ സിനിമാ തിയേറ്ററുകളിൽ ഞങ്ങൾ വിസിറ്റ് ചെയ്തു...റിലീസ് ചെയ്ത ഏകദേശം 2000 സെൻടറുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണ്... വെളുപ്പിന് വരെയുള്ള അവൈലബിൾ റിപ്പോർട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കളക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്... അത്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു ...ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ... കോടിക്കണക്കിനു രൂപയുടേയും... ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു ... അതുപോലെ ഷൂട്ടിങ് മുതൽ, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും ഞാൻ മറക്കുകയില്ല... കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ ...

ഈ സിനിമ, ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രോജക്ട് കൾക്ക് ഉത്തേജക മായിരിക്കും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP