Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരക്കൂട്ടത്ത ഇത്തവണ ആരും തടഞ്ഞില്ല; സുഗമമായ അയ്യപ്പദർശനം നടത്തി ശശികല ടീച്ചർ; അയ്യപ്പ വിശ്വാസികളാണ് ശബരിമലയിലെ പരമാധികാരികളെന്ന് കാലം തെളിയച്ചതായി ഹിന്ദു ഐക്യവേദി നേതാവ്

മരക്കൂട്ടത്ത ഇത്തവണ ആരും തടഞ്ഞില്ല; സുഗമമായ അയ്യപ്പദർശനം നടത്തി ശശികല ടീച്ചർ; അയ്യപ്പ വിശ്വാസികളാണ് ശബരിമലയിലെ പരമാധികാരികളെന്ന് കാലം തെളിയച്ചതായി ഹിന്ദു ഐക്യവേദി നേതാവ്

എസ് രാജീവ്‌

ശബരിമല : അയ്യപ്പ വിശ്വാസികളാണ് ശബരിമലയിലെ പരമാധികാരികളെന്ന് കാലം തെളിയച്ചതായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ. ശബരിമല യുവതി പ്രവേശന വിഷയത്തിൽ കഴിഞ്ഞ മണ്ഡലകാലത്തിന് വിപരീതമായി പിണറായി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട് മാറ്റം ഇതിന് തെളിവാണെന്നും ശശികല ടീച്ചർ പറഞ്ഞു. ശബരിമല ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടീച്ചർ.

ശബരിമല വിശ്വാസത്തെയും ആചാരത്തെയും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ചിലരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അത് ആവർത്തിച്ചാൽ അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കാനുള്ള കരുത്ത് വിശ്വാസ സമൂഹത്തിനുണ്ടെന്നും ടീച്ചർ പറഞ്ഞു. ശബരിമലയിലെ പ്രസാദങ്ങളായ അപ്പവും അരവണയും പമ്പയിലെത്തിച്ച് വിതരണം നടത്തുന്നതിന് പിന്നിൽ കച്ചവട താൽപര്യം മാത്രമാണ്. ഈ തീരുമാനത്തിൽ നിന്നും ബോർഡ് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ശശികല ടീച്ചർ വ്യക്തമാക്കി.

ലേല ഇനത്തിൽ ദേവസ്വം ബോർഡിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന കൊപ്രാക്കളത്തിലെ തൊഴിലാളികളുടെ ജീവിതം നരകതുല്യമാണ്. അതി കഠിനമായ ജോലിയിലേർപ്പെടുന്ന ഇവർക്ക് സ്വസ്ഥമായി വിശ്രമിക്കുന്നതിനുള്ള സൗകര്യം പോലും ഒരുക്കി നൽകാത്ത ബോർഡിന്റെ നിലപാട് പ്രതിഷേധാർഹമാണ്. തൊഴിലാളികളുടെ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടി സംസ്ഥാനം ഭരിക്കുമ്പോൾ നൂറുകണക്കിന് തൊഴിലാളികളാണ് ദേവസ്വം ബോർഡിന്റെ ഖജനാവ് നിറയ്ക്കാൻ കൊപ്രാക്കളത്തിലുൾപ്പടെയുള്ള സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ രാപകൽ അധ്വാനിക്കുന്നത്. ഇത് കണ്ടില്ലെന്നു നടിക്കുന്നതിലൂടെ സർക്കാരും ബോർഡും കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നതെന്നും ശശികല ടീച്ചർ ആരോപിച്ചു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സഹോദരനടക്കുന്ന സംഘത്തോടൊപ്പം ഇരുമുടിയേന്തി ടീച്ചർ സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ മണ്ഡല കാലത്ത് ദർശനത്തിനെത്തിയ ടീച്ചറെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞ് അറസ്റ്റ് ചെയ്തത് വൻ വിവാദമായിരുന്നു. തുടർന്ന് കോടതിയുടെ പ്രത്യേക അനുമതിയോടെ ശശികല ടീച്ചർ ദർശനം നടത്തുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP