Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിരപരാധികളെ കൊന്നൊടുക്കാൻ ഭീകരർക്ക് പരിശീലനം നൽകുന്ന രാജ്യമാണ് പാക്കിസ്ഥാൻ; ഭീകരർ അവിടെ സുരക്ഷിതരാണ്; സമാധാനം ഉണ്ടാകാണമെങ്കിൽ പരസ്പര സഹകരണമാണ് ആവശ്യം; ജമ്മു കശ്മീർ, പൗരത്വ ബിൽ എന്നീ വിഷയങ്ങൾ ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി ഇങ്ങനെ; മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പാക്കിസ്ഥാൻ ഉന്നയിക്കുന്നതെന്നും ഇന്ത്യൻ നയതന്ത്ര പ്രതിനിധി പൗലോമി ത്രിപാതി

'നിരപരാധികളെ കൊന്നൊടുക്കാൻ ഭീകരർക്ക് പരിശീലനം നൽകുന്ന രാജ്യമാണ് പാക്കിസ്ഥാൻ; ഭീകരർ അവിടെ സുരക്ഷിതരാണ്; സമാധാനം ഉണ്ടാകാണമെങ്കിൽ പരസ്പര സഹകരണമാണ് ആവശ്യം; ജമ്മു കശ്മീർ, പൗരത്വ ബിൽ എന്നീ വിഷയങ്ങൾ  ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി ഇങ്ങനെ; മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പാക്കിസ്ഥാൻ ഉന്നയിക്കുന്നതെന്നും ഇന്ത്യൻ നയതന്ത്ര പ്രതിനിധി പൗലോമി ത്രിപാതി

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ജമ്മു കാശ്മീർ, പൗരത്വ ബിൽ വിഷയങ്ങൾ ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്തെത്തി. ആഗോളതലത്തിൽ നടക്കുന്ന ഭീകരാക്രമണങ്ങളിലെല്ലാം തന്നെ പാക്കിസ്ഥാന്റെ കാൽപ്പാദം പതിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യ മറുപടിയായി പറഞ്ഞു. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കാൻ ഭീകരർക്ക് പരിശീലനം നൽകുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഭീകരർ അവിടെ സുരക്ഷിതരാണ്. സമാധാനം ഉണ്ടാകാണമെങ്കിൽ പരസ്പര സഹകരണമാണ് ആവശ്യം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇതിനെ നിസാരവത്കരിക്കാൻ സാധിക്കില്ല. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയായ പൗലോമി ത്രിപാതി സഭയിൽ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ മുനീർ അക്രം നടത്തിയ പ്രസംഗത്തിന്റെ ഭൂരിഭാഗവും ഇന്ത്യയേയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളേയും കുറിച്ചുള്ളതായിരുന്നു. ജമ്മു കശ്മീർ, ആർട്ടിക്കിൾ 370, പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ രജിസ്റ്റർ, അയോധ്യ വിധി തുടങ്ങിയ വിഷയങ്ങളാണ് മുനീർ അക്രം സഭയിൽ ഉന്നയിച്ചത്.

രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ ഇതിനു മറുപടി പറഞ്ഞത്. അന്താരാഷ്ട്ര തലത്തിൽ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ കുട്ടികൾക്കും യുവാക്കൾക്കും പുസ്തകങ്ങൾക്ക് പകരം തോക്കുകളാണ് വെച്ചുകൊടുക്കുന്നതെന്ന വിമർശനമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. കൊടുംവിഷമുള്ള ഭീകരരെ കയറ്റി അയച്ച് പാക്കിസ്ഥാൻ ആഗോള സമാധാനം തകർക്കുകയാണ്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പാക്കിസ്ഥാൻ ഉന്നയിക്കുന്നതെന്നും പൗലോമി ത്രിപാതി വ്യക്തമാക്കി.

നേരത്തെ ഐക്യരാഷ്ട്രസഭയി കശ്മീർ വിഷയം ഉന്നയിച്ച് വ്യാജ ചിത്രം ഉയർത്തിക്കാട്ടിയ പാക്കിസ്ഥാന് ചുട്ട മറുപടി നൽകി ശ്രദ്ധനേടിയ ഉദ്യോഗസ്ഥരയാണ് പൗലോമി ത്രിപാതി. കശ്മീർ വിഷയം ഉന്നയിച്ച് ഇന്ത്യക്കെതിരേ കടന്നാക്രമണം നടത്തിയ യുഎന്നിലെ പാക് സ്ഥിരംപ്രതിനിധി മലീഹ ലോധി ഉയർത്തിക്കാണിച്ചതു വ്യാജചിത്രമായിരുന്നു. പെല്ലറ്റ് വെടിവയ്പിൽ മുഖം മുഴുവൻ പരിക്കേറ്റ കാഷ്മീരി യുവതി എന്നാണു പാക് പ്രതിനിധി യുഎന്നിൽ പ്രസംഗിച്ചത്. ഇതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മുഖമെന്നു ചിത്രം ഉയർത്തിക്കാണിച്ച് മലീഹ ലോധി ആരോപിച്ചു. എന്നാൽ, 2014 ജൂലൈയിൽ ഗസ്സയിൽ ഇസ്രേലി ബോംബ് ആക്രമണത്തിൽ പരിക്കേറ്റ റൗവ്യ അബു ജോമ എന്ന പതിനേഴുകാരിയുടെ ചിത്രമായിരുന്നു അത്. അമേരിക്കൻ ഫോട്ടോജേർണലിസ്റ്റ് ഹെയ്ഡി ലെവിന് അവാർഡ് നേടിക്കൊടുത്ത ചിത്രവുമായിരുന്നു ഇത്.

അതേസമയം പൗരത്വബിൽ വിഷയത്തിൽ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധത്തിന് അമേരിക്കൻ സംഘടന ശുപാർശ നൽകിയിരുന്നു. ഇത് അമേരിക്കൻ സർക്കാർ ്അംഗീകരിച്ചില്ലെങ്കിലും ദൂരവ്യാപകമായ പ്രഖ്യാപനം നയതന്ത്ര മേഖലയിൽ ഇന്ത്യക്കുണ്ടാകുമെന്നാണ് സൂചന. നിയമത്തെ ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഉലയുന്നതും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമെനും ആഭ്യന്തരമന്ത്രി അസുസമാൻ ഖാനും ഇന്ത്യാസന്ദർശനം അവസാനനിമിഷം റദ്ദാക്കി.

ഞായറാഴ്ചമുതൽ മൂന്നുദിവസം ഗുവാഹാട്ടിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാൻ ഉച്ചകോടിയും ഉപേക്ഷിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോയും പങ്കെടുക്കേണ്ട ഉച്ചകോടിയാണിത്. ജപ്പാനുമായുള്ള ഉച്ചകോടി നടക്കുമോയെന്നകാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിനുതന്നെ ഉറപ്പില്ല. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഗുവാഹാട്ടിയിൽ ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസൊയെ സ്വാഗതംചെയ്ത് ഉയർത്തിയ കമാനങ്ങളും ഒരു വേദിയും പ്രതിഷേധക്കാർ നശിപ്പിച്ചു. ഉച്ചകോടിക്കുശേഷം ഇരുനേതാക്കളും ചൊവ്വാഴ്ച മണിപ്പുർ സന്ദർശിക്കാനും പരിപാടി തയ്യാറാക്കിയിരുന്നു. ബിഷ്ണുപുർ ജില്ലയിലെ 'ഇന്ത്യ സമാധാന സ്മാരകം' സന്ദർശിച്ച് രണ്ടാംലോകയുദ്ധത്തിൽ കൊല്ലപ്പെട്ട ജപ്പാൻ ഭടന്മാർക്ക് ആദരാഞ്ജലിയർപ്പിക്കലായിരുന്നു പരിപാടി. ഗുവാഹാട്ടി ഒഴിവാക്കി ഡൽഹി, ഭുവനേശ്വർ എന്നീ വേദികൾ ഉച്ചകോടിക്കായി പരിഗണനയിലുണ്ടെന്നു സൂചനയുണ്ടെങ്കിലും അതു പ്രായോഗികമല്ലെന്ന സമീപനമാണ് വിദേശകാര്യമന്ത്രാലയത്തിനുള്ളത്.

പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് അന്താരാഷ്ട്ര വേദികളിലും മാധ്യമങ്ങളിലും ഇന്ത്യയുടെ പ്രതിഛായക്ക് തിരിച്ചടിയാകുന്നുവെന്നാണ് റിപ്പോർട്ട്. മുസ്ലിം വിരുദ്ധ സ്വഭാവം ഉൾക്കൊള്ളുന്ന ബില്ലിനെതിരായ റിപ്പോർട്ടുകളാണ് അറബ് മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. അതേ സമയം ബിൽ മുസ്ലിം വിരുദ്ധമല്ലെന്ന് ഒ.ഐ.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളെ ബോധ്യപ്പെടുത്താൻ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ ശ്രമം തുടങ്ങി. അമേരിക്കയിലെയും മറ്റും മുഖ്യധാരാ മാധ്യമങ്ങൾ പലതും ബില്ല് മുസ്ലിം വിരുദ്ധമാണെന്ന നിലപാടിൽ ഊന്നിയാണ് റിപ്പോർട്ട് ചെയ്യുന്നത്. മതന്യൂനപക്ഷത്തിനെതിരെ തുടർച്ചയായി നിയമനിർമ്മാണം നടത്താനാണ് മോദി സർക്കാർ മുതിരുന്നതെന്ന നിഗമനത്തിലാണ് ആംനസ്റ്റി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ വേദികൾ.

കശ്മീരിന്റെ പ്രത്യേകാവകാശം പിൻവലിച്ച നടപടിയുടെ തുടർച്ചയാണ് പൗരത്വ ഭേദഗതി ബില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം നിലനിർത്തുന്ന അറബ് രാജ്യങ്ങളും ഉത്കണ്ഠയോടെയാണ് പുതിയ നിയമനിർമ്മാണത്തെ നോക്കി കാണുന്നത്. ബില്ല് ഇന്ത്യയിലെ മുസ്ലിംകളെ ഒരു നിലക്കും ബാധിക്കില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയാണ് പുറം രാജ്യങ്ങളിൽ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളുടെ പ്രതിരോധം. ഇതുമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങളുമായി ആവശ്യമെങ്കിൽ അനൗപചാരിക സ്വഭാവത്തിൽ ആശയവിനിമയം നടത്താനും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP