Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിങ്ങൾ അഭിഭാഷകനെന്ന് പറയുന്നതിൽ ഞാൻ ലജ്ജിക്കുന്നു; ആർട്ടിക്കിൾ 14 മൗലികാവകാശമല്ലെങ്കിൽ താൻ എംപി സ്ഥാനം രാജിവെച്ച് ഗോപാലകൃഷ്ണൻ പറയുന്ന തൊഴിൽ ചെയ്യാമെന്നും എൻ കെ പ്രേമചന്ദ്രൻ; ബിജെപി നേതാവിനെതിരെ ചാനൽ ചർച്ചയിൽ പൊട്ടിത്തെറിച്ച് കൊല്ലം എംപി

'നിങ്ങൾ അഭിഭാഷകനെന്ന് പറയുന്നതിൽ ഞാൻ ലജ്ജിക്കുന്നു; ആർട്ടിക്കിൾ 14 മൗലികാവകാശമല്ലെങ്കിൽ താൻ എംപി സ്ഥാനം രാജിവെച്ച് ഗോപാലകൃഷ്ണൻ പറയുന്ന തൊഴിൽ ചെയ്യാമെന്നും എൻ കെ പ്രേമചന്ദ്രൻ; ബിജെപി നേതാവിനെതിരെ ചാനൽ ചർച്ചയിൽ പൊട്ടിത്തെറിച്ച് കൊല്ലം എംപി

മറുനാടൻ മലയാളി ബ്യൂറോ

ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ ചാനൽ ചർച്ചയിൽ പൊട്ടിത്തെറിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. നിങ്ങൾ അഭിഭാഷകനാണെന്ന് പറയുന്നതിൽ ഞാൻ ലജ്ജിക്കുന്നുവെന്നാണ് ഗോപാലകൃഷ്ണനോട് കൊല്ലം എംപി പറഞ്ഞത്. മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിലായിരുന്നു സംഭവം. പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ച ചാനൽ ചർച്ചയിലാണ് ആർട്ടിക്കിൾ 14 വിദേശ പൗരന്മാർക്ക് ബാധകമല്ല എന്ന് ഗോപാലകൃഷ്ണൻ പറഞ്ഞത്.

ആർട്ടിക്കിൾ 14 വിദേശ പൗരന്മാർക്ക് ബാധകമല്ലെന്ന ഗോപാലകൃഷ്ണന്റെ പരാമർശമാണ് പ്രേമചന്ദ്രനെ ചൊടിപ്പിച്ചത്. ഇതോടെ പ്രേമചന്ദ്രൻ ഭരണഘടന വായിച്ച് കേൾപ്പിച്ച. ആർട്ടിക്കിൾ 14 മൗലികാവകാശമല്ലെങ്കിൽ താൻ എംപി സ്ഥാനം രാജിവെച്ച് ഗോപാലകൃഷ്ണൻ പറയുന്ന തൊഴിൽ ചെയ്യാമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാടെടുത്ത പ്രതിപക്ഷ നേതാക്കളിൽ പ്രമുഖനാണ് പ്രേമചന്ദ്രൻ. ഇന്ത്യൻ പാർലമെന്റിന്റെ നിയമനിർമ്മാണ ചരിത്രത്തിൽ ഇതാദ്യമായാണ് മതപരമായ വിവേചനത്തിനു വഴിയൊരുക്കുന്ന നിയമനിർമ്മാണത്തിനു ലോക്‌സഭ വേദിയാകുന്നത് എന്ന് പ്രേമചന്ദ്രൻ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പൗരത്വ ഭേദഗതി ബിൽ വലിയ ഭൂരിപക്ഷത്തോടെയാണു ലോക്‌സഭ പാസാക്കിയത്. ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് പൗരത്വാവകാശത്തിനു മതം യോഗ്യതയും അയോഗ്യതയുമാകുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് മതപരമായ പീഡനത്തെത്തുടർന്നോ പീഡനം ഉണ്ടാകുമെന്ന ഭീതിയെത്തുടർന്നോ 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിലെത്തിയിട്ടുള്ള ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്കു പൗരത്വാവകാശം നൽകുന്നതാണ് നിർദിഷ്ട നിയമം. വീസ, പാസ്‌പോർട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളിൽനിന്നു വന്ന് ഇന്ത്യയിൽ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്.

1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോർട്ട് എൻട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാർഹമാണ്. ഇത്തരം അനധികൃത കുടിയേറ്റക്കാരെ 2015, 2016 വർഷങ്ങളിൽ കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളിൽനിന്ന് ഒഴിവാക്കി രാജ്യത്തു തുടരാൻ അനുവദിച്ചു. അവർക്കു പൗരത്വാവകാശം നൽകാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP