Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അമിത് ഷാ ഇപ്പോഴില്ല; ഞയറാഴ്‌ച്ച നടത്താനിരുന്ന മേഘാലയ, അരുണാചൽ പ്രദേശ് സന്ദർശനങ്ങൾ റദ്ദാക്കിയത് പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ; പകരം പേകുക ഝാർഖണ്ഡിലേക്ക്

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അമിത് ഷാ ഇപ്പോഴില്ല; ഞയറാഴ്‌ച്ച നടത്താനിരുന്ന മേഘാലയ, അരുണാചൽ പ്രദേശ് സന്ദർശനങ്ങൾ റദ്ദാക്കിയത് പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ; പകരം പേകുക ഝാർഖണ്ഡിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഞയറാഴ്‌ച്ച നടത്താനിരുന്ന മേഘാലയ, അരുണാചൽ പ്രദേശ് സന്ദർശനങ്ങൾ റദ്ദാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമായ സഹചര്യത്തിലാണ് സന്ദർശനം ഉപേക്ഷിച്ചത്. ഞായറാഴ്ച ഷില്ലോങ്ങിലെ പൊലീസ് അക്കാദമി പരേഡിൽ പങ്കെടുക്കാനും തിങ്കളാഴ്ച തവാങ് ഫെസ്റ്റിവലിൽ പങ്കെടുക്കാനുമായിരുന്നു അമിത്ഷായുടെ സന്ദർശന ഉദ്ദേശം.

എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനം റദ്ദാക്കി ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ അമിത് ഷാ തീരുമാനിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. വിവിധയിടങ്ങളിൽ പ്രക്ഷോഭകാരികൾക്കുനേരെ പൊലീസ് ലാത്തി ചാർജ് നടത്തിയിരുന്നു. മേഘാലയയിൽ അടുത്ത 48 മണിക്കൂറിൽ ഇന്റർനെറ്റ് നിരോധിച്ചു. പ്രതിഷേധത്തെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബേയുടെ സന്ദർശനവും റദ്ദാക്കിയിരുന്നു. ബംഗ്ലാദേശ് മന്ത്രിമാരുടെ സന്ദർശനവും റദ്ദാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP