Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദിവാസി കോളനിയിലെ ബാലന്റെ മരണം കൊലപാതകമെന്ന് പൊലീസ്; രോണുവിന്റേത് ഏഴു വർഷത്തിനിടെ താമരശ്ശേരി കാക്കണഞ്ചേരി കോളനിയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകം

ആദിവാസി കോളനിയിലെ ബാലന്റെ മരണം കൊലപാതകമെന്ന് പൊലീസ്; രോണുവിന്റേത് ഏഴു വർഷത്തിനിടെ താമരശ്ശേരി കാക്കണഞ്ചേരി കോളനിയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: ആദിവാസി കോളനിയിൽ 15 കാരനായ ബാലനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. താമരശ്ശേരി കാക്കണഞ്ചേരി കോളനിയിൽ രാജഗോപാലന്റെയും ലീലയുടെയും മകൻ രോണുവിനെ (15)യാണ് വ്യാഴാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്.

രോണുവിന്റെ കഴുത്തിലും താടിയെല്ലില്ലും കയറിട്ട് കുരുക്കിയ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കൊലപാതകത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന കുടുക്കിട്ട നിലയിലുള്ള തോർത്തും ടോർച്ചും മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു.

സംഭവത്തിൽ കോളനിയിലുള്ളവരെയടക്കം ചോദ്യംചെയ്തുവരികയാണ്. ഏഴു വർഷത്തിനിടെ കോളനിയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്. അതേസമയം, കേസുകളിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP