Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത് മുംബൈ മറൈൻഡ്രൈവിൽ; സിവിൽ സർവീസിൽ നിന്നും രാജിവെച്ച കണ്ണൻ ഗോപിനാഥനെ അടക്കം അറസ്റ്റ് ചെയ്ത് പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത് മുംബൈ മറൈൻഡ്രൈവിൽ; സിവിൽ സർവീസിൽ നിന്നും രാജിവെച്ച കണ്ണൻ ഗോപിനാഥനെ അടക്കം അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥൻ അടക്കമുള്ളവരെയാണ് മുംബൈയിൽ അറസ്റ്റ് ചെയ്തത്. ഭാരത് ബച്ചാവോ ആന്ദോളനിലെ ഫിറോസ് മിതിബോർവാല, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്) ഫഹദ് അഹമ്മദ്, അഖിൽ ഭാരതീയ പരിവാറിലെ അമോൽ മാദം, ഓൾ ഇന്ത്യ തൻസീം ഇൻസാഫിലെ നസീറുൾ ഹഖ്, ഓൾ ഇന്ത്യ മില്ലി കൗൺസിലിലെ എം എ ഖാലിദ് എന്നിവരടക്കമുള്ള പൊതുപ്രവർത്തകരെയാണ് പൊലീസ് കസ്റ്റിഡിയിലെടുത്ത്.

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയുടെ നടപ്പാക്കൽ രീതിയും ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുംബെ മറൈൻഡ്രൈവിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇവരെ മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലേയ്ക്കാണ് കൊണ്ടുപോയത്. പ്രത്യേക പദവി പിൻവലിച്ചതുമായി ബന്ധപ്പെട്ട് കാശ്മീരിൽ കേന്ദ്ര സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് ദാദ്ര നഗർഹവേലി കളക്ടർ ആയിരുന്ന കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജി വച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP