Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗാ പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞത് പത്തരയ്ക്ക്; ഉച്ചവരെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ അവിടെ പിടിച്ചു നിർത്തി; ശേഷം വായുകോപം മാറാനുള്ള പവന മുക്താസനമെന്ന് പറഞ്ഞ് ലൈംഗിക പീഡനം; മല്ലപ്പള്ളിയിൽ സിപിഎം നേതാവായ അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ആസൂത്രിതമായി; പ്രതി അറസ്റ്റിലായത് പൊലീസ് വിവരം എസ്‌പിക്ക് റിപ്പോർട്ട് ചെയ്തതു കൊണ്ടു മാത്രം; കുട്ടിയുടെ വീട്ടുകാരെ ബ്രെയിൻ വാഷ് ചെയ്ത് സിപിഎമ്മും സ്‌കൂൾ അധികൃതരും

യോഗാ പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞത് പത്തരയ്ക്ക്; ഉച്ചവരെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ അവിടെ പിടിച്ചു നിർത്തി; ശേഷം വായുകോപം മാറാനുള്ള പവന മുക്താസനമെന്ന് പറഞ്ഞ് ലൈംഗിക പീഡനം; മല്ലപ്പള്ളിയിൽ സിപിഎം നേതാവായ അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ആസൂത്രിതമായി; പ്രതി അറസ്റ്റിലായത് പൊലീസ് വിവരം എസ്‌പിക്ക് റിപ്പോർട്ട് ചെയ്തതു കൊണ്ടു മാത്രം; കുട്ടിയുടെ വീട്ടുകാരെ ബ്രെയിൻ വാഷ് ചെയ്ത് സിപിഎമ്മും സ്‌കൂൾ അധികൃതരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കായികാധ്യാപകൻ ഒമ്പതാം ക്ലാസുകാരിയെ യോഗാപരിശീലനത്തിന്റെ മറവിൽ പീഡിപ്പിച്ച കേസ് ഒതുക്കാൻ സിപിഎം നേതൃത്വവും സ്‌കൂൾ മാനേജ്മെന്റും നടത്തിയ ഹീനമായ നീക്കങ്ങൾ പുറത്ത്. കുട്ടിയുടെ പരാതി കിട്ടി രണ്ടു ദിവസമാണ് സ്‌കൂൾ ഹെഡ്‌മിസ്ട്രസ് അത് പൂഴ്‌ത്തിയത്. ഈ സമയം കൊണ്ട് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ബ്രെയിൻ വാഷ് ചെയ്തിരുന്നു സിപിഎം നേതാക്കളും സ്‌കൂൾ അധികൃതരും. എന്നാൽ, വിവരം കിട്ടിയ കീഴ്‌വായ്പൂർ പൊലീസ് അത് അപ്പോൾ തന്നെ എസ്‌പിക്ക് കൈമാറിയതു കൊണ്ടാണ് പ്രതി അറസ്റ്റിലായത്.

ജില്ലയിലെ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയെയാണ് പീഡിപ്പിച്ച്. യോഗാ പരിശീലനത്തിന്റെ മറവിൽ സിപിഎം നേതാവും കെഎസ്ടിഎ ജില്ല കമ്മറ്റി അംഗവുമായ കായികാധ്യാപകൻ സി.ജെ ജെയിംസ്(55) പീഡിപ്പിച്ചത്. വളരെ ആസൂത്രിതമായിരുന്നു പീഡനം നടന്നത്. ഒമ്പതാംക്ലാസുകാരി പൊതുവേ അധികമാരോടും മിണ്ടാത്ത് സൗമ്യസ്വഭാവക്കാരിയാണ്. യോഗായുടെ പ്രാക്ടിക്കൽ പരീക്ഷ നടന്ന ദിവസമായിരുന്നു പീഡനം. രാവിലെ 10.30 ന് പരീക്ഷ കഴിഞ്ഞു. മറ്റുള്ളവരെ പറഞ്ഞു വിട്ട അദ്ധ്യാപകൻ ഈ കുട്ടിയോട് മാത്രം പോകരുതെന്ന് പറഞ്ഞു. ഉച്ച വരെ കുട്ടിയെ ഇയാൾ അവിടെ പിടിച്ചു നിർത്തി. അതിന് ശേഷമാണ് പവനമുക്താസനം പഠിപ്പിക്കുന്നുവെന്ന് പറഞ്ഞ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്.

കുട്ടി വിവരം അദ്ധ്യാപികയോട് ആണ് പറഞ്ഞത്. അവർ വിവരം പ്രധാന അദ്ധ്യാപികയെയും മാതാപിതാക്കളെയും അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയാണ് പ്രധാന അദ്ധ്യാപിക രണ്ടു ദിവസം പൂഴ്‌ത്തി വച്ചത്. സ്‌കൂളിന്റെ പേരിന് കളങ്കം വരുമെന്നതായിരുന്നു ഇവരുടെ ന്യായീകരണം. സിപിഎം ലോക്കൽ കമ്മറ്റിയുടെ ചുമതല വഹിക്കുന്ന ജെയിംസ് പീഡനക്കേസിൽ അറസ്റ്റിലായാൽ പാർട്ടിക്കും കെഎസ്ടിഎയ്ക്കും ഉണ്ടാകാവുന്ന നാണക്കേട് ഓർത്താണ് അവർ കേസ് ഒതുക്കാൻ ഇടപെട്ടത്. ഇതിനോടകം പരാതി പ്രധാന അദ്ധ്യാപിക പൊലീസിന് കൈമാറിയിരുന്നു. അറസ്റ്റിനുള്ള നടപടിക്രമങ്ങളുമായി പൊലീസ് മുന്നോട്ടു നീങ്ങുമ്പോഴേക്കും കുട്ടിയുടെ മാതാപിതാക്കളെ സ്വാധീനിച്ച് പരാതി പിൻവലിപ്പിക്കാൻ സിപിഎമ്മും സ്‌കൂൾ അധികൃതരും തയാറായിരുന്നു. ഈ ആവശ്യവുമായി ഇവർ പൊലീസിനെ സമീപിച്ചെങ്കിലും വൈകിപ്പോയിരുന്നു.

എസ്‌പിക്ക് വിവരം കൊടുത്തതിനാൽ കേസ് എടുക്കാതെ മറ്റു വഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. അങ്ങനെയാണ് പീഡനവീരൻ അഴിക്കുള്ളിലായത്. സിപിഎം ലോക്കൽ കമ്മറ്റിയുടെ ചുമതല വഹിക്കുന്ന ജെയിംസ് സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയ കെഎസ്ടിഎയുടെ ജില്ലാ കമ്മറ്റിയംഗം കൂടിയാണ്. പീഡന പരാതി ആദ്യം സ്വാധീനത്തിൽ മുക്കാൻ ശ്രമിച്ചുവെങ്കിലും അറസ്റ്റ് നടന്നതോടെ ഇയാളെ പാർട്ടിയുടെയും പോഷക സംഘടനയുടെയും ചുമതലകളിൽ നിന്നൊഴിവാക്കി. ഇയാൾ പതിവായി കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന് പരാതി ഉണ്ടായിരുന്നു. ഈ വിവരം അധികൃതരോട് പറഞ്ഞുവെങ്കിലും സ്‌കൂളിന്റെ സൽപ്പേര് നിലനിർത്താൻ വേണ്ടി ഒതുക്കി വയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP