Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്നു വെക്കും': അവസാന മിനിറ്റിലെ പെനാൽറ്റി ഗോൾ; പരാജയത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ബ്ലാസ്‌റ്റേഴ്‌സ്; ജംഷഡ്പൂരിനെതിരെ പൊരുതി നേടിയ സമനിലയ്ക്ക് പൊൻ തിളക്കം

'പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്നു വെക്കും': അവസാന മിനിറ്റിലെ പെനാൽറ്റി ഗോൾ; പരാജയത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ബ്ലാസ്‌റ്റേഴ്‌സ്; ജംഷഡ്പൂരിനെതിരെ പൊരുതി നേടിയ സമനിലയ്ക്ക് പൊൻ തിളക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ' എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഉന്നയിക്കുന്നത്. മാത്രമല്ല ബ്ലാസ്റ്റേഴ്സിനെ സമനിലകൾ വിട്ടൊഴിഞ്ഞ കളിയുമില്ല. വെള്ളിയാഴ്ച വെെകിട്ട് നടന്ന കളിയിൽ അവസാന മിനിറ്റിലെ പെനാൽറ്റി ​ഗോളിലാണ് ജംഷേദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് സമനിലപിടിച്ച് തളച്ചത്.

സ്വന്തം തട്ടകമായ കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്. 75-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ റാഫേൽ മെസ്സി 87-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഇരട്ട ഗോൾ തികച്ച് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു.

മത്സരത്തിന്റെ 38-ാം മിനിറ്റിൽ ഡ്രൊബരോവിന്റെ ഫൗളിൽ ലഭിച്ച പെനാൽറ്റിയിലൂടെ പിറ്റിയാണ് ജംഷേദ്പുരിനെ ആദ്യ പകുതിയിൽ മുന്നിലെത്തിച്ചത്. 71-ാം മിനിറ്റിൽ മലയാളി താരം സികെ വിനീത് സന്ദർശകരുടെ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ട് ഗോളുകൾ വഴങ്ങിയതോടെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഉണർന്ന് കളിച്ചു. മുന്നേറ്റങ്ങളെല്ലാം ജംഷേദ്പൂർ പ്രതിരോധത്തിൽത്തട്ടി തെറിച്ചെങ്കിലും 75-ാം മിനിറ്റിൽ മെസ്സിയുടെ ഹെഡ്ഡർ ഗോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ നിലനിർത്തി. കളി അവസാനിക്കാൻ മൂന്ന് മിനിറ്റുകൾ ശേഷിക്കെ ലഭിച്ച പെനാൽറ്റി മെസ്സി പിഴവില്ലാതെ വലയിലെത്തിച്ചതോടെ സ്വന്തം തട്ടകത്തിൽ തോൽവി ഭാരം ഒഴിവാക്കി ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിക്കുകയായിരുന്നു.

ഇതോടെ തുടർച്ചയായ ഏഴാം മത്സരത്തിലും ജയം കാണാതെ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ തീർത്തും നിരാശയായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആരാധകർക്ക് നൽകിയത്. സമമനിലയോടെ എട്ട് കളികളിൽനിന്ന് മൂന്ന് വിജയവും നാല് സമനിലയും ഒരു തോൽവിയും സഹിതം 13 പോയന്റുള്ള ജംഷേദ്പൂർ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. എട്ട് കളികളിൽ ഒന്നിൽ മാത്രം ജയിച്ച് നാല് സമനിലയും മൂന്ന് തോൽവിയും സഹിതം ഏഴ് പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP