Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുതിരപ്പുറത്ത് കടത്താൻ ശ്രമിച്ച ആയിരകണക്കിന് സെക്സ് ടോയ്സുകൾ പിടികൂടി; കടത്തിയത് പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേന; പൊലീസ് പിടികൂടിയത് ജീപ്പിലേക്ക് മാറ്റുന്നതിനിടെ

കുതിരപ്പുറത്ത് കടത്താൻ ശ്രമിച്ച ആയിരകണക്കിന് സെക്സ് ടോയ്സുകൾ പിടികൂടി; കടത്തിയത് പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേന; പൊലീസ് പിടികൂടിയത് ജീപ്പിലേക്ക് മാറ്റുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച ആയിരക്കണക്കിന് സെക്‌സ് ടോയ്‌സ് ഭൂട്ടാൻ പൊലീസ് പിടികൂടി. സെക്‌സ് ടോയ്‌സ് ശേഖരവുമായി എത്തിയ വാഹനം ഉൾപ്പെടെ മൂന്ന് ബോലേറോ കാറുകളും പൊലീസ് പിടിച്ചെടുത്തു. ചൈനയിൽ നിന്ന് കുതിരപ്പുറത്തേറ്റി കൊണ്ടുവന്ന ഇവ ബൊലേറോയിലേക്ക് മാറ്റുന്നതിനിടയിലാണ് റോയൽ ഭൂട്ടാൻ പൊലീസ് ഇവരെ പിടികൂടിയത്.

ചൈന- ഭൂട്ടാൻ അതിർത്തിയിൽ നിന്നും സെക്‌സ് ടോയ്‌സുമായി വന്ന വാഹനമാണ് പിടികൂടിയത്. വിവിധ തരത്തിലുള്ള ചൈനീസ് നിർമ്മിത സെക്സ് ടോയ്സ് ഇന്ത്യയിലേക്ക് കടത്താൻ ആയിരുന്നു ശ്രമം ചൈനയിൽ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന വ്യാജേനയായിരുന്നു സെക്‌സ് ടോയ്‌സ് കടത്തൽ. മൂന്ന് ബൊലേറോ വാഹനങ്ങളാണ് റോയൽ ഭൂട്ടാൻ പൊലീസ് പിടികൂടിയത്.

ഇതിൽ രണ്ടു വാഹനത്തിൽ പുതപ്പും ചായപ്പൊടിയുമാണ് കണ്ടെത്തിയതെന്നും റോയൽ ഭൂട്ടാൻ പൊലീസ് വിശദമാക്കുന്നു. ഭൂട്ടാനീസ് ന്യൂസ് പേപ്പറിന്റെ എഡിറ്റർ ടെൻസിങ് ലാംസാങ് ആണ് വിവരം പുറത്ത് വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP